- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നുയർന്ന് അര മണിക്കൂറിനകം എയർഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റിൽ പുക; ഭുവനേശ്വറിലേക്കു പുറപ്പെട്ട വിമാനം തിരിച്ചിറക്കിയപ്പോൾ ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകൾ ഒരുക്കി മുംബൈ വിമാനത്താവളം; ഒരപകടവും കൂടാതെ വിമാനം തിരിച്ചിറങ്ങിയത് ഭാഗ്യമെന്ന് യാത്രികരും അധികൃതരും
മുംബൈ: കോക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് മുംബൈയിൽനിന്നും ഭുവനേശ്വരിലേക്കു പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15നു 155 യാത്രക്കാരുമായി പുറപ്പെട്ട എഐ 669 എയർ ഇന്ത്യ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിൽനിന്നു സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ വിമാനത്താവളത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിമാനം പറന്നുയർന്ന് 35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് കോക്പിറ്റിൽ പുക കണ്ടത്. എന്നാൽ അപകടമൊന്നും കൂടാതെ വിമാനം മുംബൈയിൽ തിരിച്ചിറങ്ങിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതരും മുംബൈ വിമാനത്താവള അധികൃതരും അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെ വൈകിട്ട് 4.15നുള്ള മറ്റൊരു വിമാനത്തിൽ ഭുവനേശ്വരിലെത്തിച്ചു. തകരാർ സംഭവിച്ച വിമാനത്തിൽ എയർ ഇന്ത്യ വിദഗ്ദ്ധർ പരിശോധന നടത്തുകയാണ്.
മുംബൈ: കോക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് മുംബൈയിൽനിന്നും ഭുവനേശ്വരിലേക്കു പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15നു 155 യാത്രക്കാരുമായി പുറപ്പെട്ട എഐ 669 എയർ ഇന്ത്യ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിൽനിന്നു സന്ദേശം ലഭിച്ചപ്പോൾ തന്നെ മുംബൈ വിമാനത്താവളത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. വിമാനം പറന്നുയർന്ന് 35 മിനിറ്റ് കഴിഞ്ഞപ്പോഴാണ് കോക്പിറ്റിൽ പുക കണ്ടത്.
എന്നാൽ അപകടമൊന്നും കൂടാതെ വിമാനം മുംബൈയിൽ തിരിച്ചിറങ്ങിയെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതരും മുംബൈ വിമാനത്താവള അധികൃതരും അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെ വൈകിട്ട് 4.15നുള്ള മറ്റൊരു വിമാനത്തിൽ ഭുവനേശ്വരിലെത്തിച്ചു. തകരാർ സംഭവിച്ച വിമാനത്തിൽ എയർ ഇന്ത്യ വിദഗ്ദ്ധർ പരിശോധന നടത്തുകയാണ്.