- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ചൈന തർക്കത്തിനിടയിൽ പെട്ട് പോയത് ആരോടും വഴക്കിന് പോകാതെ സമാധാനത്തോടെ കഴിയുന്ന പാലം ഭൂട്ടാനികൾ; അതിർത്തിയിലൂടെ ചൈന നിർമ്മിക്കുന്ന റോഡിനെതിരെ ജനവികാരം ശക്തം; ഇന്ത്യ തുണയ്ക്കുമെന്ന് കരുതി ചെറുരാജ്യം
യുദ്ധത്തിനോ സംഘർഷത്തിനോ പോയി ശീലമില്ലാത്തവരാണ് ഭൂട്ടാൻകാർ. ലോകത്ത് സമാധാനത്തോടെ ജീവിക്കുന്ന അപൂർവം ജനവിഭാഗമാണത്. എന്നാൽ, അതിർത്തിയിലൂടെയുടെ ചൈനയുടെ റോഡ് നിർമ്മാണം ഭൂട്ടാൻകാരുടെയും ഉറക്കം കെടുത്തുകയാണ്. ചൈനയുമായി യാതൊരു നയതന്ത്ര ബന്ധങ്ങളുമില്ലാത്ത ഭൂട്ടാന്റെ പ്രതീക്ഷയത്രയും ഇന്ത്യയിലാണ്. നയതന്ത്ര ബന്ധമില്ലാത്തതുകൊണ്ടുതന്നെ ഭൂട്ടാന്റെ എതിർപ്പുകൾ വകവെക്കാതെ റോഡ് നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ് ചൈന. ചുംബി താഴ്‌വരയിലൂടെയാണ് ചൈനയുടെ റോഡ് നിർമ്മാണം. ഭൂട്ടാനുമായി അതിർത്തി കരാറുകളൊന്നുമില്ലാത്തിനാൽ റോഡ് നിർമ്മാണത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുക്കേണ്ടെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ, ഭൂട്ടാന്റെ മേഖലയിലൂടെയുള്ള റോഡ് നിർമ്മാണം അന്താരാഷ്ട്ര ബന്ധങ്ങൾ മാനിക്കാതെയാണെന്ന് ഭൂട്ടാന്റെ വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തികൾ മാനിക്കണമെന്ന അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും വിദേശ മന്ത്രാലയം പറയുന്നു. ചൈന തുടർച്ചയായി നടത്തുന്ന പ്രകോപനങ്ങളെത്തുടർന്ന് സ
യുദ്ധത്തിനോ സംഘർഷത്തിനോ പോയി ശീലമില്ലാത്തവരാണ് ഭൂട്ടാൻകാർ. ലോകത്ത് സമാധാനത്തോടെ ജീവിക്കുന്ന അപൂർവം ജനവിഭാഗമാണത്. എന്നാൽ, അതിർത്തിയിലൂടെയുടെ ചൈനയുടെ റോഡ് നിർമ്മാണം ഭൂട്ടാൻകാരുടെയും ഉറക്കം കെടുത്തുകയാണ്. ചൈനയുമായി യാതൊരു നയതന്ത്ര ബന്ധങ്ങളുമില്ലാത്ത ഭൂട്ടാന്റെ പ്രതീക്ഷയത്രയും ഇന്ത്യയിലാണ്. നയതന്ത്ര ബന്ധമില്ലാത്തതുകൊണ്ടുതന്നെ ഭൂട്ടാന്റെ എതിർപ്പുകൾ വകവെക്കാതെ റോഡ് നിർമ്മാണവുമായി മുന്നോട്ടുപോവുകയാണ് ചൈന.
ചുംബി താഴ്‌വരയിലൂടെയാണ് ചൈനയുടെ റോഡ് നിർമ്മാണം. ഭൂട്ടാനുമായി അതിർത്തി കരാറുകളൊന്നുമില്ലാത്തിനാൽ റോഡ് നിർമ്മാണത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുക്കേണ്ടെന്നാണ് ചൈനയുടെ നിലപാട്. എന്നാൽ, ഭൂട്ടാന്റെ മേഖലയിലൂടെയുള്ള റോഡ് നിർമ്മാണം അന്താരാഷ്ട്ര ബന്ധങ്ങൾ മാനിക്കാതെയാണെന്ന് ഭൂട്ടാന്റെ വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തികൾ മാനിക്കണമെന്ന അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണിതെന്നും വിദേശ മന്ത്രാലയം പറയുന്നു.
ചൈന തുടർച്ചയായി നടത്തുന്ന പ്രകോപനങ്ങളെത്തുടർന്ന് സിക്കിം-ഭൂട്ടാൻ-ടിബറ്റ് ട്രൈ ജങ്ഷനിൽ പ്രതിരോധം ശക്തമാക്കുകയാണ് ഇന്ത്യയും. വൻതോതിലുള്ള സൈനിക വിന്യാസമാണ് ഇന്ത്യ അവിടെ നടത്തുന്നത്. ഇന്നലെ കരസേന മേധാവി ബിപിൻ റാവത്ത് മേഖലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ചുംബി താഴ്‌വരയിലെ ദോഘ്‌ല മേഖലയിലൂടെയുള്ള റോഡ് നിർമ്മാണം അനുവദിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വലിയ സൈനിക വാഹനങ്ങൾ കടന്നുപോകുന്നത് തരത്തിലുള്ള റോഡാണ് ചൈന ഇവിടെ നിർമ്മിക്കുന്നത്. ഇവിടുത്തെ ഇന്ത്യൻ ബങ്കറുകൾ തകർത്ത ചൈന, കൈലാസ് മാനസസരോവറിലേക്കുള്ള തീർത്ഥാടകർ യാത്ര ചെയ്യുന്ന നാഥുലാ ചുരം അടയ്ക്കുകയും ചെയ്തിരുന്നു.
സോംപിരിയിലുള്ള സൈനിക ക്യാമ്പിലേക്കാണ് ചൈന റോഡ് നിർമ്മിക്കുന്നത്. ജൂൺ 16-നാണ് റോഡ് നിർമ്മാണം തുടങ്ങിയതെന്ന് ഭൂട്ടാൻ വ്യക്തമാക്കുന്നു. അതിർത്തി സംഘർഷത്തിന്റെ ഭാഗമല്ലാത്ത തങ്ങളെയും അതിലേക്ക് വലിച്ചിഴയ്ക്കുന്ന നിലപാടാണ് ചൈനയുടേതെന്നും അവർ കുറ്റപ്പെടുത്തുന്നു. വർഷങ്ങളായി അതിർത്തി സംബന്ധിച്ച് ചൈനയുമായി കരാറിലേർപ്പെടാൻ ഭൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും അത് വിജയിച്ചിട്ടില്ല.