കൊച്ചി: ബിഗ് ബോസിൽ തിരിച്ചു വരാൻ മണിക്കുട്ടനിൽ സമ്മർദ്ദം. ബിഗ് ബോസിലെ മത്സരാർത്ഥി ഡിംബലിന്റെ അച്ഛൻ മരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഡിംബലിന് തിരിച്ചു പോകേണ്ട സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് ഹൗസിൽ തിരിച്ചെത്താൻ മണിക്കുട്ടനിൽ സമ്മർദ്ദം ശക്തമാകുന്നത്. അടുത്ത ആഴ്ച മോഹൻലാലിനൊപ്പം മണിക്കുട്ടനും തിരിച്ചെത്തുമെന്നും സൂചനയുണ്ട്. ഈ ആഴ്ചത്തെ എവിക്ഷൻ ഒഴിവാക്കാനുള്ള തന്ത്രമാണ് മണികുട്ടന്റെ മാറിനിൽക്കലെന്നും അറിയുന്നു.

ഫിറോസ്-സജ്ന ദമ്പതിമാരെ പോലെ തന്നെ ശക്തനായ മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. ഇരുകൂട്ടരും പുറത്തായതോടെ കണ്ടന്റ് പോലും ഇല്ലാതായെന്നാണ് ഭൂരിഭാഗം പേർക്കും പറയാനുള്ളത്. അതുകൊണ്ട് കൂടിയാണ് മണിക്കുട്ടനെ തിരിച്ച് കൊണ്ട് വരണമെന്നുള്ള ആവശ്യം ശക്തമാകുന്നത്. ഡിംബലും കൂടി പോകുമ്പോൾ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും. ഭാഗ്യലക്ഷ്മിയുടെ ആദ്യ ഭർത്താവ് ഷോയ്ക്കിടെ മരിച്ചിരുന്നു. എന്നാൽ അന്ന് ഭാഗ്യലക്ഷ്മി വിട്ടു പോയില്ല. എന്നാൽ ഡിംബൽ പോകുമെന്നാണ് സൂചന.

സജ്ജനാ-ഫിറോസിനെ പുറത്താക്കാനുള്ള മത്സരാർത്ഥികളുടെ ഗെയിമിനൊപ്പം ബിഗ് ബോസും ചേർന്നിരുന്നു. ചെരുപ്പെറിഞ്ഞ റംസാനെ പുറത്താക്കണമെന്നായിരുന്നു പ്രേക്ഷകരുടെ പൊതുവികാരം. എന്നാൽ എവിക്ഷന് അതു വിട്ടു കൊടുത്തു. എന്നാൽ പ്രേക്ഷകരുടെ പിന്തുണ ഏറെയുണ്ടായിരുന്ന ഫിറോസിനേയും സജ്ജനയേയും ബിഗ് ബോസ് തന്നെ പുറത്താക്കി. അതും ഇതിലും ചെറിയ തെറ്റുകൾക്ക്. പല മത്സരാർത്ഥികളെ കുറിച്ച് പലരും പലതും പറയുന്നുണ്ട്. ഇവർക്കൊന്നും വലിയ ശിക്ഷ നൽകുന്നില്ല. അതുകൊണ്ട് തന്നെ സജ്ജനാ ഫിറോസിനോട് കാട്ടിയത് നീതി കേടാണെന്ന് പറയുന്നവരുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും മണിക്കുട്ടൻ അവിടെ നിന്നിറങ്ങാൻ ചില സാഹചര്യങ്ങൾ ഉണ്ടായി. അതിലൊന്ന് സൂര്യയുടെ പ്രണയനാടകമാണ്. മണിക്കുട്ടന്റെ ഇറങ്ങിപ്പോക്ക് ബിഗ് ബോസ് ഷോയ്ക്ക് ഒരു വൻ തിരിച്ചടി തന്നെയാണ്. അതുകൊണ്ട് മണിക്കുട്ടനെ തിരിച്ചു കൊണ്ടുവരാൻ അവർ സൂര്യയെ പുറത്താക്കിയാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന വാദവും സജീവമാണ്. ഈയാഴ്‌ച്ച സൂര്യ പുറത്തായാൽ ഒരുപക്ഷേ മോഹൻലാലിന്റെ ആവശ്യപ്രകാരം മണിക്കുട്ടൻ തിരിച്ചുവരാൻ സാദ്ധ്യതയുണ്ട്.

കിടിലൻ ഫിറോസുമായി ചേർന്ന് സൂര്യ തന്റെ പൊളിഞ്ഞ പ്രണയം ഉപയോഗിക്കുമെന്നുള്ള ഭയം ആയിരുന്നു മണിക്കുട്ടന് ഉണ്ടായിരുന്നതെന്ന് പോകാനുള്ള കാരണങ്ങൾ കണ്ഫെഷൻ മുറിയിൽ വെച്ച് പറയുമ്പോൾ വ്യക്തമായിരുന്നു. സന്ധ്യ തനിക്ക് എതിരെ കച്ചിത്തുറു പോലെ കെട്ടിയുണ്ടാക്കിയ അനാവശ്യപ്രശ്നം ഒരു കാരണമായി നമ്മെ കേൾപ്പിച്ചുവെങ്കിലും രണ്ടാമത്തെ കാരണമായ സൂര്യയുടെ പ്രണയക്കളി ആയിരുന്നു പ്രധാനപെട്ടത്.

ബിഗ് ബോസ് മലയാളം സീസൺ 3ൽ ഏറ്റവും അപ്രതീക്ഷിതത്വം കാത്തുവച്ചിരുന്ന എപ്പിസോഡ് ആയിരുന്നു തിങ്കളാഴ്ചത്തേത്. ഈ സീസണിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാർഥികളിൽ ഒരാളായ മണിക്കുട്ടന്റെ ഷോയിൽ നിന്നുള്ള സ്വയം പിന്മാറ്റമായിരുന്നു ആ സംഭവം. മണിക്കുട്ടൻ തങ്ങളോട് ഒരു വാക്ക് പോലും പറയാതെ പോയത് മത്സരാർഥികളിൽ പലർക്കും ഇന്നലെ ഉൾക്കൊള്ളാൻ ആയിരുന്നില്ല. കൂട്ടത്തിൽ ഏറ്റവും സങ്കടപ്പെട്ടത് ഡിംപലും സൂര്യയും ആയിരുന്നു. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ മത്സരാർഥികൾക്കിടയിലെ ഒരു അഭിപ്രായവ്യത്യാസത്തിലേക്ക് മണിക്കുട്ടന്റെ പേര് കടന്നുവന്നു.

മണിക്കുട്ടൻ പോയതിനു പിന്നാലെ സൂര്യ തന്റെ പാവയ്ക്ക് 'മണിക്കുട്ടൻ' എന്നു പേരിട്ടിരുന്നു. ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ മണിക്കുട്ടൻ എന്ന് വിളിച്ച് ആ പാവയെ കളിപ്പിക്കുന്ന സൂര്യയെയാണ് കണ്ടത്. സൂര്യയിൽ നിന്നും പാവയെ കൈയിലെടുത്ത അഡോണി അതിനെ ട്രെഡ് മില്ലിൽ കൊണ്ടുവന്ന് വെക്കുകയും തമാശ ഉണ്ടാക്കുകയും ചെയ്തു. റംസാനും ഫിറോസും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. ട്രെഡ് മില്ലിൽ നിന്നും വീഴുന്ന പാവയെ നോക്കി, ഞാനൊക്കെ പോയാലും നീയൊക്കെ ഇങ്ങനെ ചെയ്യുമോ എന്ന് ഫിറോസ് തമാശയ്ക്ക് ചോദിക്കുകയും ചെയ്തു.

വൈകിട്ടത്തെ മീറ്റിംഗിൽ ക്യാപ്റ്റനായ രമ്യ ഈ വിഷയത്തിൽ തനിക്കുള്ള അതൃപ്തി തുറന്നുപറഞ്ഞു. ഇന്നലെ ബിഗ് ബോസ് ഹൗസിൽ നിന്നും പോയ ഒരാളുടെ പേര് ഒരു പാവയ്ക്ക് ഇടുന്നത് ശരിയല്ലെന്നും അത് പോയ ആളിനോടുള്ള ബഹുമാനക്കുറവായാണ് വിലയിരുത്തപ്പെടുകയെന്നും രമ്യ സ്വന്തം അഭിപ്രായം എന്ന നിലയിൽ പറഞ്ഞു. അങ്ങനെ ബിഗ്‌ബോസിൽ ഇപ്പോഴും മണിക്കുട്ടൻ ചർച്ചകളാണ് സജീവം.