- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പെർഫെക്ട് ബയോ ബബിൾ; മത്സരാർത്ഥികളും അണിയറ പ്രവർത്തകരും വീട് വിട്ട് പുറത്തു പോകുന്നില്ല; ആകെ വരുന്നത് മോഹൻലാൽ മാത്രം; കൊച്ചിയിൽ ഫ്ളോർ ഉയർത്തി ആ വെല്ലുവിളിയേയും നേരിടും; ഡിംബലിന്റെ മടങ്ങി വരവിന് തടസ്സം കോവിഡ് പ്രോട്ടോകോൾ; ബിഗ് ബോസ് സീസൺ ത്രീയ്ക്ക് തൽകാലം പ്രതിസന്ധിയില്ല
ചെന്നൈ: ബിഗ് ബോസ് രണ്ടാം സീസണിന് സമാനമായി മുന്നാം സീസണും താഴു വീഴുമോ? കൊറോണ വ്യാപനം അതിശക്തമാകുമ്പോൾ പ്രേക്ഷകർ ആകാംഷയിലാണ്. എന്നാൽ ബിഗ് ബോസിന് കൊറോണ ഭീഷണിയല്ലെന്ന വിലയിരുത്തലിലാണ് ഏഷ്യാനെറ്റ്. ഏറ്റവും പെർഫെക്ട് ബയോബബിളാണ് ബിഗ് ബോസ്. അതിനകത്തേക്ക് കൊറോണ വൈറസിന് കടക്കാനാകില്ലെന്നാണ് ചാനലിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ മത്സരാർത്ഥികളിൽ പരിശോധനയും മറ്റും തുടർന്ന് ബിഗ് ബോസ് മുമ്പോട്ട് പോകും. ഇനി ആരേയും പുറത്തു നിന്ന് ബിഗ് ബോസ് ഷോയിലേക്ക് കൊണ്ടു വരികയുമില്ല.
കഴിഞ്ഞ ആഴ്ചയും മോഹൻലാൽ ചെന്നൈയിൽ എത്തിയിരുന്നു. എന്നാൽ കോവിഡ് പടർന്നു പന്തലിക്കുന്നതിനാൽ ഈ ആഴ്ച മോഹൻലാൽ കൊച്ചിയിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതിനുള്ള പ്രത്യേക സംവിധാനം കൊച്ചിൽ ബിഗ് ബോസ് ഒരുക്കാനാണ് സാധ്യത. നിലവിൽ ബറോസിന്റെ അടക്കം ചിത്രീകരണം മുടങ്ങി. അതിനാൽ മോഹൻലാലും ചെന്നൈയിലേക്ക് മാറാൻ സാധ്യത ഏറെയാണ്. അങ്ങനെ എങ്കിൽ കൊച്ചിയിലെ ഷൂട്ട് വേണ്ടെന്ന് വയ്ക്കും. അതോടെ ലാലിനെ ചൊല്ലിയുള്ള പ്രതിസന്ധിയും തീരും.
കേരളത്തിൽ സീരിയലുകൾക്കും മറ്റും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത പരിപാടികളൊന്നും വേണ്ടെന്നതാണ് സർക്കാർ നയം. എന്നാൽ തമിഴ്‌നാട്ടിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ബിഗ് ബോസ് പോലുള്ള ഷൂട്ടിംഗുകൾക്ക് വിലക്കില്ല. അതുകൊണ്ട് തന്നെ ചെന്നൈയിൽ ലോക്ഡൗൺ കാലത്തും ഷൂട്ടിങ് തുടരാം. ലോക്ഡൗണിലെ ബുദ്ധിമുട്ടുകൾ അതിജീവിക്കാൻ ലാലിന് സാങ്കേതിക വിദ്യയിലൂടെ മത്സരാർത്ഥികളുമായി തൽസമയം ആശയ വിനിമയവും നടത്താം.
എന്നാൽ കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി കോവിഡ് നയം കൊണ്ടു വരികയും അതിൽ ടിവി ഷോകൾ ഉൾപ്പെടുത്തുകയും ചെയ്താൽ കാര്യങ്ങൾ പ്രതികൂലമാകും. ഇതിനുള്ള സാധ്യത ബിഗ് ബോസ് മുന്നിൽ കാണുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ നിന്ന് അച്ഛന്റെ മരണത്തെ തുടർന്ന് ഡിംബൾ റാൽ വീട്ടിലേക്ക് മടങ്ങി. ചടങ്ങുകൾക്ക് ശേഷം ഡിംബലിന് മത്സരത്തിലേക്ക് മടങ്ങി വരാനും കോവിഡ് മാനദണ്ഡങ്ങൾ തടസ്സമാകും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ക്വാറന്റീനിലും മറ്റും നിന്ന് ഡിംബലിന് വീണ്ടും മത്സരത്തിൽ സജീവമാകാൻ പ്രതിസന്ധികൾ ഏറെയാണ്. അതുകൊണ്ട് തന്നെ ഇനി ഡിംബൾ ബിഗ് ബോസിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ബിഗ് ബോസ് മലയാളം സീസൺ 3ലെ വോട്ടിങ് സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഷോ നടക്കുന്ന ചെന്നൈയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ മാറ്റം, ഇതുപ്രകാരം ഈ വാരത്തിലെ വോട്ടിങ് വ്യാഴാഴ്ച അർധരാത്രിയോടെ അവസാനിക്കും. സാധാരണ വെള്ളിയാഴ്ട അർധരാത്രി വരെയാണ് തങ്ങൾ പിന്തുണയ്ക്കുന്ന മത്സരാർഥികൾക്ക് വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കുക.
അതേസമയം മത്സരാർഥികൾക്കും പ്രേക്ഷകർക്കും അപ്രതീക്ഷിതത്വങ്ങൾ സമ്മാനിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ് സീസൺ 3. മണിക്കുട്ടന്റെ സ്വമേധയാ ഉള്ള പിന്മാറ്റം സഹമത്സരാർഥികളെയും പ്രേക്ഷകരിൽ നല്ലൊരു വിഭാഗത്തെയും ഉലയ്ക്കുന്നതായിരുന്നു. മണിക്കുട്ടൻ തിരിച്ചു വരികയും ചെയ്തു. 14 മത്സരാർഥികളുമായി ആരംഭിച്ച സീസൺ 3ലേക്ക് വൈൽഡ് കാർഡായി നാല് മത്സരാർഥികളാണ് എത്തിയത്. ഫിറോസ്-സജിന, മിഷേൽ, എയ്ഞ്ചൽ തോമസ്, രമ്യ പണിക്കർ എന്നിവർ.
എയ്ഞ്ചലും മിഷേലും രമ്യയും വോട്ടിംഗിലൂടെ എലിമിനേറ്റായെങ്കിൽ ഫിറോസ്-സജിന ബിഗ് ബോസിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെടുകയായിരുന്നു. രമ്യ രണ്ടാമതും വൈൽഡ് കാർഡായി എത്തി നിലവിലെ ക്യാപ്റ്റനായി ഹൗസിൽ ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ