- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലും ബംഗ്ലാദേശിലും ശക്തമായ ഭൂചലനത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്; കാത്തിരിക്കുന്നതു റിക്ടർ സ്‌കെയിലിൽ 9 തീവ്രത രേഖപ്പെടുത്തുന്ന വൻ ചലനങ്ങൾ
ന്യൂഡൽഹി: റിക്ടർ സ്‌കെയിലിൽ 9 രേഖപ്പെടുത്തുന്ന ശക്തമായ ഭൂചലനത്തിനു സാധ്യതയെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ത്യയെയും അയൽരാജ്യമായ ബംഗ്ലാദേശിനെയുമാണ് ഇതു ബാധിക്കുക. ബംഗ്ലാദേശിൽ ഭൂമിക്കടിയിൽ നിന്നും ശക്തമായ സമ്മർദ്ദം ഉപരിതലത്തിലേക്ക് കാലങ്ങളായി ഉണ്ടാകുന്നു, ഇതാണ് ഭൂചലനത്തിന് കാരണമാകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ചലനം എപ്പോൾ സംഭവിക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ശാസ്ത്രജ്ഞർക്കായില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പിളരുന്നത് മൂലം 140 മില്ല്യൺ ജനങ്ങളെ ദുരന്തം നേരിട്ട് ബാധിക്കും. ഇരുരാജ്യങ്ങളുടേയും കിഴക്കുഭാഗത്ത് 100 കിലോമീറ്ററോളം വരുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും ചലനം നാശം വിതക്കുക. നിരവധി കെട്ടിടങ്ങൾ, വ്യവസായശാലകൾ, ഊർജോൽപ്പാദന പ്ലാന്റുകൾ എന്നിവയെല്ലാം ഭൂചലനത്തിൽ ബംഗ്ലാദേശിൽ തകർന്നടിയും. കൊളംബിയ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.'ദുരന്തത്തെ സംബന്ധിച്ച് അറിയാമായിരുന്നു; എന്നാൽ അതിന്റെ തീവ്രത ഇപ്പോൾ മാത്രമാണ് തിരിച്ചറിഞ്ഞതെ'ന്ന് യൂണിവേഴ്സിറ്റിയിൽ ജിയോ ഫിസിസ്റ്റായ
ന്യൂഡൽഹി: റിക്ടർ സ്‌കെയിലിൽ 9 രേഖപ്പെടുത്തുന്ന ശക്തമായ ഭൂചലനത്തിനു സാധ്യതയെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ത്യയെയും അയൽരാജ്യമായ ബംഗ്ലാദേശിനെയുമാണ് ഇതു ബാധിക്കുക.
ബംഗ്ലാദേശിൽ ഭൂമിക്കടിയിൽ നിന്നും ശക്തമായ സമ്മർദ്ദം ഉപരിതലത്തിലേക്ക് കാലങ്ങളായി ഉണ്ടാകുന്നു, ഇതാണ് ഭൂചലനത്തിന് കാരണമാകുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ചലനം എപ്പോൾ സംഭവിക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണം നൽകാൻ ശാസ്ത്രജ്ഞർക്കായില്ല.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പിളരുന്നത് മൂലം 140 മില്ല്യൺ ജനങ്ങളെ ദുരന്തം നേരിട്ട് ബാധിക്കും. ഇരുരാജ്യങ്ങളുടേയും കിഴക്കുഭാഗത്ത് 100 കിലോമീറ്ററോളം വരുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും ചലനം നാശം വിതക്കുക. നിരവധി കെട്ടിടങ്ങൾ, വ്യവസായശാലകൾ, ഊർജോൽപ്പാദന പ്ലാന്റുകൾ എന്നിവയെല്ലാം ഭൂചലനത്തിൽ ബംഗ്ലാദേശിൽ തകർന്നടിയും. കൊളംബിയ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.'ദുരന്തത്തെ സംബന്ധിച്ച് അറിയാമായിരുന്നു; എന്നാൽ അതിന്റെ തീവ്രത ഇപ്പോൾ മാത്രമാണ് തിരിച്ചറിഞ്ഞതെ'ന്ന് യൂണിവേഴ്സിറ്റിയിൽ ജിയോ ഫിസിസ്റ്റായ മൈക്കൽ സ്റ്റക്കലർ പറയുന്നു.
ഭൂചലനത്തോടൊപ്പം ഗംഗ,ബ്രഹ്മപുത്ര നദികളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് കെടുതികൾ ഇരട്ടിയാക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗവേഷകർ നടത്തുന്ന നിരീക്ഷണത്തിൽ, ഭൂമിയുടെ മുകൾഭാഗത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഭൂചലന സാധ്യതയെ വർദ്ധിപ്പിക്കുന്നതാണന്നാണ് റിപോർട്ടുകൾ. എട്ടേ ദശാംശം രണ്ടും പിന്നീട് ഒൻപതുമായാണ് ചലനത്തിന്റെ തീവ്രത വർദ്ധിക്കുക.'ഭൂചലനം എപ്പോൾ സംഭവിക്കും എന്നത് കൃത്യമായി പ്രവചിക്കാനാകില്ല; എന്നാൽ അനിവാര്യമായും അത് സംഭവിക്കുക തന്നെ ചെയ്യു'മെന്നാണു ഗവേഷകർ പറയുന്നത്.