- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോഫേഴ്സ് വിവാദത്തിന്ശേഷം ആദ്യമായി ഇന്ത്യൻ സേന പുതിയ പീരങ്കികൾ വാങ്ങുന്നു; വാങ്ങുന്നത് മുപ്പത് കിലോമീറ്റർ ദൂരത്തോളം വെടിയുതിർക്കാൻ കഴിയുന്ന രണ്ട് പീരങ്കികൾ; പീരങ്കികൾ ഈ ആഴ്ച സേനയുടെ ഭാഗമാകും
ന്യൂഡൽഹി: വിവാദമായ ബോഫേഴ്സ് ആയുധ ഇടപാടിന് ശേഷം ആദ്യമായി രണ്ട് പുതിയ പീരങ്കികൾ ഇന്ത്യൻ സേനയുടെ ഭാഗമാവാൻ എത്തുന്നു. അമേരിക്കയിൽ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 പീരങ്കികൾ സേനയുടെ ഭാഗമാവുമെന്ന് അധികൃതർ അറിയിച്ചു. ബോഫേഴ്സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വർഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികൾ വാങ്ങുന്നത്. വിദേശ ആയുധ വ്യാപാര കരാർ പ്രകാരം കഴിഞ്ഞ നവംബർ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികൾക്കായുള്ള കാരാറിൽ ഒപ്പുവച്ചത്. കരാറിന് നവംബർ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരാവും നൽകിയിരുന്നു. നൂതന സാങ്കേതിക വിദ്യയോട് കൂടിയ പുതിയ പീരങ്കികൾ സേനയുടെ ഭാഗമാവുന്നത് ഇന്ത്യൻ സൈനിക ശക്തിക്ക് കൂടുതൽ കരുത്ത് പകരും. മുപ്പത് കിലോമീറ്റർ ദൂരത്തോളം വെടിയുതിർക്കാൻ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികൾ.
ന്യൂഡൽഹി: വിവാദമായ ബോഫേഴ്സ് ആയുധ ഇടപാടിന് ശേഷം ആദ്യമായി രണ്ട് പുതിയ പീരങ്കികൾ ഇന്ത്യൻ സേനയുടെ ഭാഗമാവാൻ എത്തുന്നു.
അമേരിക്കയിൽ നിന്നും ഈ ആഴ്ച അവസാനത്തോടെ തന്നെ രണ്ട് 145 എം 777 പീരങ്കികൾ സേനയുടെ ഭാഗമാവുമെന്ന് അധികൃതർ അറിയിച്ചു.
ബോഫേഴ്സ് ആയുധ ഇടപാട് കഴിഞ്ഞ് മുപ്പത് വർഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികൾ വാങ്ങുന്നത്. വിദേശ ആയുധ വ്യാപാര കരാർ പ്രകാരം കഴിഞ്ഞ നവംബർ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികൾക്കായുള്ള കാരാറിൽ ഒപ്പുവച്ചത്.
കരാറിന് നവംബർ 17 ന് കേന്ദ്രപ്രതിരോധ മന്ത്രാലയം അംഗീകരാവും നൽകിയിരുന്നു. നൂതന സാങ്കേതിക വിദ്യയോട് കൂടിയ പുതിയ പീരങ്കികൾ സേനയുടെ ഭാഗമാവുന്നത് ഇന്ത്യൻ സൈനിക ശക്തിക്ക് കൂടുതൽ കരുത്ത് പകരും. മുപ്പത് കിലോമീറ്റർ ദൂരത്തോളം വെടിയുതിർക്കാൻ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികൾ.
Next Story