- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധന; ഏപ്രിൽ മുതൽ ശരാശരി 6.18 ശതമാനം കൂടുതൽ അടയ്ക്കേണ്ടി വരും
മെൽബൺ: സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധന നടപ്പാക്കിക്കൊണ്ട് ഉത്തരവായി. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന വർധന ശരാശരി 6.18 ശതമാനം ആണ് രേഖപ്പെടുത്തുന്നത്. മെച്ചപ്പെട്ട ഡീലിനായി ഉപയോക്താക്കൾ ശ്രമിക്കണമെന്നും പ്രീമിയം വർധനയ്ക്ക് അനുമതി നൽകിയ ആരോഗ്യമന്ത്രി സൂസൻ ലേ ആഹ്വാനം ചെയ്യുന്നു. രാജ്യത്തെ നാണ്യപ്പെരുപ്പത്തിന
മെൽബൺ: സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ വൻ വർധന നടപ്പാക്കിക്കൊണ്ട് ഉത്തരവായി. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന വർധന ശരാശരി 6.18 ശതമാനം ആണ് രേഖപ്പെടുത്തുന്നത്. മെച്ചപ്പെട്ട ഡീലിനായി ഉപയോക്താക്കൾ ശ്രമിക്കണമെന്നും പ്രീമിയം വർധനയ്ക്ക് അനുമതി നൽകിയ ആരോഗ്യമന്ത്രി സൂസൻ ലേ ആഹ്വാനം ചെയ്യുന്നു.
രാജ്യത്തെ നാണ്യപ്പെരുപ്പത്തിന്റെ മൂന്നിരട്ടിയായി പ്രീമിയം വർധിപ്പിച്ച നടപടിക്കെതിരേ എങ്ങു നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് കഴിഞ്ഞ ഡിസംബർ അവസാനത്തോടെ 17.3 ബില്യൺ ഡോളറിന്റെ നഷ്ടപരിഹാരങ്ങൾ കമ്പനികൾ നൽകിയെന്ന് പറഞ്ഞാണ് പ്രീമിയം വർധനയെ മന്ത്രി ന്യായീകരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇൻഷ്വറൻസ് തുക നൽകുന്നതിൽ 7.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും അതിനാൽ പ്രീമിയം തുക വർധിപ്പിക്കുന്നതിൽ തെറ്റില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ മെച്ചപ്പെട്ട ഡീലിനായി ആളുകൾ പല കമ്പനികളുടേയും ഡീലുകൾ പരിശോധിക്കണമെന്നും ചില ഹെൽത്ത് ഫണ്ടുകൾ ശരാശരി പ്രീമിയം വർധനയായ 3.98 ശതമാനത്തെക്കാൾ താഴെ ഓഫർ ചെയ്യുന്നുണ്ടെന്നും സൂസൻ ലേ വ്യക്തമാക്കുന്നുണ്ട്. നിലവിൽ 13 മില്യണിലധികം ഓസ്‌ട്രേലിയക്കാർ ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് എടുത്തിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് ഇത് അത്യാവശ്യമാണെന്നും അതുകൊണ്ടു തന്നെ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് മാർക്കറ്റ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി വെളിപ്പെടുത്തുന്നു.
ഇത്തരത്തിൽ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് മേഖലയെ മുന്നോട്ടു നയിക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രീമിയം വർധന ആവശ്യമാണെന്നും ഈ മേഖലയെ നഷ്ടത്തിലേക്കു കൂപ്പുകുത്തിക്കാതിരിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മന്ത്രി പറയുന്നു.
ഓസ്‌ട്രേലിയൻ മാർക്കറ്റിൽ മുപ്പതിലധികം സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് ഫണ്ടുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ നിങ്ങളുടെ ഇൻഷ്വറൻസ് കമ്പനിയുടെ പ്രവർത്തനത്തിൽ അസംതൃപ്തരായിട്ടുള്ളവർ വിപണിയിലെ മറ്റു മെച്ചപ്പെട്ട ഡീലിനായി ശ്രമിക്കുക. ഇൻഷ്വറൻസ് ചെലവുകൾ വഹിക്കുകയെന്നത് ഏതൊരു സർക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണെന്നും ശരാശരി പ്രീമിയം വർധന ഏറ്റവും കൂടിയത് ആറു ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ടെന്നും സൂസൻ ലേ വ്യക്തമാക്കുന്നു.
2013 ഡിസംബർ വരെയുള്ള പാദത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമായ 16.09 ബില്യൺ ഡോളറിന്റെ സ്വകാര്യ ഹെൽത്ത് ഇൻഷ്വറൻസ് ബെനിഫിറ്റ് 2014 ഡിസംബർ ആയപ്പോഴേയ്ക്കും 17.28 ബില്യൺ ഡോളറായി വർധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷവും ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിൽ രേഖപ്പെടുത്തിയ ശരാശരി വർധന 6.2 ശതമാനമായിരുന്നു.