രാജ്പിപ്ല: 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാൻ ആയിരകണക്കിന് ആളുകളാണ് ദിവസവും നർമ്മത നദീ തീരത്തെ സർദാർ സരോവർ ഡാമിലെത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏറ്റവും അധികം ആളുകൾ ഐക്യത്തിന്റെ പ്രതിമ നേരിൽ കാണാൻ എത്തയത്. 7710 സന്ദർശകർ എത്തിയപ്പോൾ ആകെ ലഭിച്ച വരുമാനം പത്തൊൻപത് ലക്ഷത്തി പതിനായിരത്തി നാന്നൂറ്റി അഞ്ച് രൂപയാണ് (19,10,405). മൂവീയിരം കോടി രൂപ മുടക്കി നിർമ്മിച്ച പ്രതിമ പാഴ് ചെലവാണെന്നും ഇതുകൊണ്ട് ഒരു നേട്ടവുമില്ലെന്നും വിമർശനവും ഉയർന്നിരുന്നു.

എന്നാൽ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ാളുകൾ പ്രതിമ കാണാൻ എത്തുമെന്നും ഇത് വലിയ നേട്ടമാകും ടൂറിസം മേഖലയ്ക്ക് സംഭാവന ചെയ്യുകയെന്നും മറുവാദവും ശക്തമായിരുന്നു. നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കിയ പ്രതിമ ഉദ്ഘാടനം കഴിഞ്ഞത് ദീപാവലി അവധിക്കാലത്ത് കൂടിയായിരുന്നു. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ആദ്യ വാരം ലഭിച്ചതും. പൊതു അവധികൂടിയായ ഞായറാഴ്ച ദിവസം ആണ് ഏറ്റവും അധികം ആളുകൾ എത്തിയത്. നവംബർ ഒന്നിന് 2737 പേർ എത്തിയപ്പോൾ 5,46,050 രൂപയും തൊട്ടടുത്ത ദിവസം 2299 പേർ സന്ദർശനത്തിന് എത്തിയപ്പോൾ 4,07,650 രൂപയും ലഭിച്ചിരുന്നു. 350 രൂപയാണ് ടിക്കറ്റ് ഇനത്തിൽ ഓരോരുത്തരിൽ നിന്നും ഈടാക്കുക ഇതിന് പുറമെ പ്രധാന കവാടത്തിൽ നിന്ന് ബസിൽ പ്രതിമയുടെ അടുത്ത് എത്തുന്നതിന് 30 രൂപയും. അങ്ങനെ 380 രൂപയാണ് ഒരാൾക്കുള്ള നിരക്ക്

ഇങ്ങനെ ആദ്യ ആഴ്ചയിലെ വരുമാനം തന്നെ കോടികളോട് അടുക്കുന്നു.പ്രതിമ കൊണ്ട് എന്ത് ഗുണം എന്ന് ചോദിച്ചവർ ഈ കണക്കുകൾ കാണുന്നുണ്ടല്ലോ അല്ലേ എന്നവാദമാണ് സംഘപരിവാർ പ്രവർത്തകർ ചോദിക്കുന്നതും ഗുജറാത്ത് സർക്കാരിനെ ന്യായീകരിക്കുന്നതും. എന്നാൽ ഈ വാദങ്ങൾ പൊളിച്ചടുക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. പ്രതിമകൊണ്ട് ലാഭം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ പറയുന്ന കണക്കുകൾ നിലനിൽക്കില്ലെന്നും എന്നാൽ ഇന്ത്യക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രതിമ നിർമ്മാണം എങ്കിൽ അതിൽസാമ്പത്തകം നോക്കേണ്ടതില്ലെന്നുമാണ് ഉയരുന്ന വാദം.

ലക്ഷകണക്കിന് ആളുകൾ പട്ടിണി കിടക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുകയും ചെയ്യുന്ന രാജ്യത്ത് ആണ് ഇങ്ങനെ ഒരു ആഡംബരം എന്നതാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. അന്നേ ദിവസം തന്നെ കേരളത്തിൽ നടന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് വിതരണവും ഈ ഉദ്ഘാടനവും തമ്മിൽ താരതമ്യം ചെയ്താണ് ചർച്ചകൾ പുരോഗമിച്ചത്. എന്നാൽ ദീർഘ കാല അടിസ്ഥാനത്തിൽ ഇത് ലാഭകരമാകും എന്നായിരുന്നു സംഘപരിവാർ അനുഭാവികളുടെ മറുപടി.

19 ലക്ഷം രൂപ വരുമാനം ലഭിച്ചത് ഉദ്ഘാടനം കഴിഞ്ഞ ആദ്യ ആഴ്ചയിലാണ്. ആളുകൾക്ക് പ്രതിമ കാണാനുള്ള കൗതകമാണ് തിരക്കിന് കാരണവും ഇത് എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകണം എന്നില്ല. അതവാ അങ്ങനെ സംഭവിച്ചാൽ പോലും മുടക്കിയ തുക തിരിച്ച് കിട്ടാൻ കുറഞ്ഞത് 42 വർഷം ങ്കെിലും വേണ്ടവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അറ്റകുറ്റ പണികൾക്കും സന്ദർശകരെ ആകർഷിക്കാനുള്ള മിനുക്ക് പണിക്കും, ഇതിനൊക്കെ പുറമെ ദിവസേന വരുന്ന ഇലക്ട്രിസിറ്റി ബിൽ, മെയിന്റെനൻ്സ് ചാർജുകൾ, തൊഴിലാളികളുടെ ശമ്പളം അങ്ങനെ എത്രയോ മറ്റു ചെലവ് എന്നിവയ്ക്ക് വേണ്ടിയും വലിയ ഒരു തുക ചെലവാകും.രൂപയുടെ മൂല്യം ഇതിലും എത്രയോ താഴെയായിരിക്കും എന്നതും സുപ്രധാനമായ മറ്റൊരു കാര്യമാണ്.

പട്ടേൽ പ്രതിമയിൽ ലാഭം പ്രതീക്ഷിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്ന ഒരു പോസ്റ്റ് ഇങ്ങനെ

അപ്പോൾ വൻ പരാജയം ആണെന്ന് അർഥം. ഞായറാഴ്ച ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ദിവസമായിട്ടുപോലും 19 ലക്ഷം. ഇനി 20 ലക്ഷം എല്ലാദിവസവും വരുമാനം വന്നാലും 1കൊടിയാകാൻ 5 ദിവസം. 1000 കൊടിയാകാൻ 5000 ദിവസം. 3000കോടി ആകാൻ 15000 ദിവസം. അതായത് 42 വർഷം.?? ഇനി തിരക്ക് കുറഞ്ഞ ദിവസങ്ങളിലെ കുറഞ്ഞ വരുമാനം കണക്കാക്കി വാർഷിക ശരാശരി ദിവസം 15ലക്ഷം ആണ് കിട്ടുന്നതെങ്കിൽ അത് 55 വര്ഷമെടുക്കും. ഇതിനൊക്കെ പുറമെ ദിവസേന വരുന്ന ഇലക്ട്രിസിറ്റി ബിൽ, മെയിന്റെനൻ്സ് ചാർജുകൾ, തൊഴിലാളികളുടെ ശമ്പളം അങ്ങനെ എത്രയോ മറ്റു ചെലവ്. നിക്ഷേപിക്കുന്ന തുക അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ തിരികെ കിട്ടുന്ന നിക്ഷേപതിനാണ് ലാഭകരമായ നിക്ഷേപം എന്നുപറയുന്നത്. 55 വർഷവും ചിലവുകളും കൂട്ടി 70വർഷം കൊണ്ട് തിരികെകിട്ടുന്ന നിക്ഷേപത്തിന് നാഷണൽ വെയ്സ്റ്റ് എന്നാണ് പറയുന്നത്. പിന്നെ ഈ 70 വർഷം കഴിയുമ്പോൾ ഇപ്പോൾ മുടക്കിയ മുതലിന്റെ മൂല്യത്തെക്കാൾ എത്രയോ കുറവായിരിക്കും? 19 ലക്ഷം കണ്ടപ്പോൾ തലച്ചോറിൽ ചാണകം നിറച്ചുവച്ചിരിക്കുന്ന സങ്കിക്ക് അത്ഭുതം തോന്നും. വേറെ ആർക്കും ഒന്നും തോന്നില്ല.