തലശേരി: തലശേരിയിലെ പാർക്കുകളിൽ നിന്നും കമിതാക്കളുടെ ചൂടൻ ദൃശ്യങ്ങൾ പകർത്തിയ സംഘത്തിന് രാജ്യത്തിന് പുറത്തുവരെയുള്ള സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലിസ്. തലശേരി നഗരത്തിലെ പാർക്കുകളിൽ നിന്നും രഹസ്യ ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ച ദൃശ്യങ്ങൾ വിദേശ പോൺ സൈറ്റുകൾക്ക് കൈമാറിയതായി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ബ്രിട്ടീഷ് മലയാളികളിൽ ചിലർ ഇത്തരം വീഡിയോ ദൃശ്യങ്ങൾ ഷെയർ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ബ്രിട്ടീഷ് മലയാളികൾ അംഗങ്ങളായ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഈ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. മലയാളികളായ ചിലരും ഈ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ചില ഗ്രൂപ്പുകളിലും ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് വിവരം.

ഓവർബറീസ് ഫോളിയിലെ ചെങ്കല്ലിൽ തീർത്തിട്ടുള്ള റൗണ്ട് ഭിത്തിയോട് ചേർന്ന് നിന്നുകൊണ്ട് കമിതാക്കൾ നടത്തിയ ലൈംഗിക കേളികളാണ് വിദേശ പോൺ സൈറ്റുകളിലും സോഷ്യൽ മീഡിയയിലും ചൂടൻ ദൃശ്യങ്ങളായി പ്രചരിക്കുന്നത്. ഇന്ത്യയിൽ നിരോധിച്ച സൈറ്റുകളിലാണ് ആദ്യം ഈ ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതോടെയാണ് സൈബർ പൊലീസ് ലൊക്കേഷൻ തലശേരിയിലെ ചില പാർക്കുകളാണെന്ന് തിരിച്ചറിയുന്നത്. തലശേരിയിലെ പാർക്കുകളിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അഞ്ച് പ്രണയ ജോഡികളുടെ സ്വകാര്യ നിമിഷങ്ങളാണ് രഹസ്യ ക്യാമറയിൽ ഒപ്പിയെടുത്ത് പ്രചരിപ്പിച്ചത് സംഭവത്തിൽ അഞ്ചു പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രത്തോട് ചേർന്നുള്ള ഭീമൻ മതിലിൽ രഹസ്യമായി തീർത്ത ചെറിയ ദ്വാരത്തിലാണ് ഒളി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഞ്ചു പേർ കുടുങ്ങിയത്. ഇവരിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണുകളിൽ നിന്നും നിരവധി വീഡിയോകളാണ് പൊലീസിന് ലഭിച്ചത്. ഈ മൊബൈലുകളുടെ ശാസ്ത്രീയപരിശോധന ഫോറൻസിക് ലാബിൽ നടന്നു വരികയാണ് അറസ്റ്റിലായ രണ്ടു പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.

ഹോട്ടലായി മാറ്റിയ തലശേരി നഗരത്തിലെ പ്രധാന പാർക്കായ സീ വ്യൂ പാർക്ക് കേന്ദ്രീകരിച്ചും സെക്സ് റാക്കറ്റ് പ്രവർത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. തലശേരി സിഐ എം.വി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്. തലശേരിയിലെ വിവിധയിടങ്ങളിൽ നിന്നും ചിത്രീകരിക്കുകയും പ്രചരിക്കുകയും ചെയ്ത ചൂടൻ ദൃശ്യങ്ങൾ വൈറലായതോടെ ഇവിടെയെത്തിയിരുന്ന കമിതാക്കൾ ആശങ്കയിലാണ്.

തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി നിരവധിയാളുകളിൽ നിന്നും സെക്സ് റാക്കറ്റ് ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. എന്നാൽ മാനഭയം കാരണം പലരും ഈ കാര്യം പലരും പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിട്ടില്ല പ്രമുഖർ തങ്ങിയിരുന്ന ആഡംബര ഹോട്ടലുകളിൽ നിന്നും ഒളിക്യാമറ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിച്ചു വരുന്നുണ്ട്. രഹസ്യക്യാമറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ തലശേരിയിലെ പല പ്രമുഖരുടെയും മക്കൾ ആശങ്കയിലാണ്. വരും ദിനങ്ങളിൽ തങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവരുമോയെന്ന ആശങ്കയിലാണ് ഇവർ.