ന്യൂഡൽഹി: സൽമാൻ ഖാന്റെ റിയാലിറ്റി ഷോ ബിഗ് ബോസ് 14 ന്റെ ടാലന്റ് മാനേജർ പിസ്ത ധക്കാദ് മുംബൈയിൽ വെച്ച് അന്തരിച്ചു. റോഡപകടത്തിൽ അവർ മരിച്ചുവെന്നാണ് റിപ്പോർട്ട്. ബൈക്ക് അപകടത്തേതുടർന്നാണ് 23കാരിയായ പിസ്തയുടെ മരണം. വീട്ടിലേക്കുള്ള യാത്രാമധ്യേ പിസ്തയും അസിസ്റ്റന്റും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സൽമാൻ ഖാൻ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയ്ക്ക് പുറമേ ഒട്ടേറെ ഹിന്ദി റിയാലിറ്റി ഷോകളുടെ അണിയറപ്രവർത്തകയായിരുന്നു പിസ്ത. ഫിയർ ഫാക്ടർ: ഖത്രോം കി ഖിലാടി, ദി വോയിസ് തുടങ്ങിയ പരിപാടികളുടെയും ടാലന്റ് മാനേജറായിരുന്നു. പിസ്തയുടെ മരണത്തിന് കാരണമായ അപകടം സംഭവവിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തെന്നിവീണ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച അവരുടെ ഫിലിം സിറ്റി സെറ്റിൽ സൽമാൻ ഖാനൊപ്പം വീക്കെൻഡ് കാ വാർ എപ്പിസോഡിന്റെ ചിത്രീകരണമായിരുന്നു ഷോയുടെ ടീം. പായ്ക്കപ്പിനുശേഷം പിസ്റ്റയും ഒരു സഹായിയും ആക്ടിവ സ്‌കൂട്ടറിൽ വേദി വിട്ടു. ആക്ടിവ തെന്നി ഇരുവരും റോഡിൽ വീണു. റേഡിൽ വീണ യുവതിയുടെ മുകളിലൂടെ പിന്നിൽ നിന്നും വന്ന വാൻ കയറിയിറങ്ങി- ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രമുഖ ബിഗ് ബോസ് താരങ്ങളടക്കമുള്ളവർ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ബിഗ് ബോസിന്റെ മുൻ മത്സരാർത്ഥികളായ ഷെഹ്നാസ് ഗിൽ, ഹിമാൻഷി ഖുറാന, കാമ്യ പനാജി, യുവിക ചൗധരി എന്നിവർ സോഷ്യൽ മീഡിയയിൽ ആദരാഞ്ജലി അർപ്പിച്ചു. ബിഗ് ബോസിന്റെ അവസാന സീസണിൽ ഒരു മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ട ഹിമാൻഷി, ആതിഥേയരായ സൽമാൻ ഖാനുമായി പിസ്ത ധാക്കാദിന്റെ ചിത്രം പങ്കുവെച്ച് ഇങ്ങനെ എഴുതി: "ആർ‌ഐ‌പി പിസ്ത ... അവളുടെ മരണ വാർത്ത ലഭിച്ചു ... ഇപ്പോഴും ഞെട്ടലിലാണ് ... ജീവിതം അനിശ്ചിതത്വമാണ്. പി.എസ്. ബിഗ് ബോസിന്റെ ടാലന്റ് മാനേജർ. "