- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ബജറ്റ് ദിനത്തിൽ ചരിത്രനേട്ടം കൊയ്ത് ഓഹരി വിപണി; സ്വകാര്യവത്കരണവും വിദേശ നിക്ഷേപ പരിധി ഉയർത്തിയതും നേട്ടമാക്കി; സെൻസെക്സ് ക്ലോസ്ചെയ്തത് 2,315 പോയന്റ് നേട്ടത്തിൽ; തുടർച്ചയായി ആറുദിവസത്തെ നഷ്ടം മറികടന്ന് കുതിപ്പ്
മുംബൈ: ബജറ്റ്ദിനത്തിന്റെ ചരിത്രത്തിലെ റെക്കോഡ് നേട്ടവുമായി ഓഹരി വിപണി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് സെൻസെക്സിന് 2000 പോയന്റിലേറെ കുതിക്കാൻ കരുത്തായത്. നിഫ്റ്റിയാകട്ടെ 14,200 കടക്കുകയുംചെയ്തു.
പൊതുമേഖല ബാങ്കുകളുടെയും ജനറൽ ഇൻഷുറൻസ് കമ്പനികളുടെയും സ്വകാര്യവത്കരണവും ഇൻഷുറൻസ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49ശതമാനത്തിൽനിന്ന് 75ശതമാനമാക്കി ഉയർത്തിയതും വിപണി നേട്ടമാക്കി. നിക്ഷേപക സമൂഹത്തിൽനിന്ന് ലഭിച്ച സ്വീകാര്യതയാണ് സെൻസെക്സിന് 2000 പോയന്റിലേറെ കുതിപ്പേകിയത്. തുടർച്ചയായി ആറുദിവസത്തെ നഷ്ടമാണ് ഇതോടെ നിഷ്പ്രഭമായത്.
സെൻസെക്സ് 2,314.84 പോയന്റ്(5ശതമാനം)ഉയർന്ന് 48,600.61ലും നിഫ്റ്റി 646.60 പോയന്റ് (4.74ശതമാനം)നേട്ടത്തിൽ 14,281.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1902 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 979 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 198 ഓഹരികൾക്ക് മാറ്റമില്ല.
ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, എസ്‌ബിഐ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ഫാർമ ഒഴികെയുള്ള സെക്ടറുകൾ ഒരുശതമാനം മുതൽ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 2-3ശതമാനം ഉയർന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ ഊന്നൽ നൽകിയതും ഓഹരി വിപണയെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. സാമ്പത്തികാവസ്ഥ മുന്നോട്ടെത്തിക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാന സൗകര്യ മേഖലയിലെ വികസനങ്ങൾ. ഇതിലൂടെ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങളും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്. തുറമുഖ മേഖലയിലെ വിദേശ നിക്ഷേപവും മെട്രോ വികസനങ്ങളും റോഡ് നിർമ്മാണവും എല്ലാം നിക്ഷേപകരിൽ ആവേശം ഉണർത്തി
ന്യൂസ് ഡെസ്ക്