- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കൽ ക്വാറികൾ അടക്കമുള്ള തരിശുഭൂമിയിൽ കൃഷി ഇറക്കുമ്പോൾ പലരും നെറ്റി ചുളിച്ചു; ലോക്ഡൗൺ കാലത്ത് വിളവെടുപ്പിന് പാകമായി കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട് തോട്ടം; കൃഷി ജൈവവളം ഉപയോഗിച്ചുമാത്രം; മലപ്പുറം വറ്റലൂരിനെ ഹരിതാഭമാക്കി ഉമ്മർകുട്ടി
മലപ്പുറം: കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡ്രാഗൺ ഫൂട്ട് തോട്ടം വിളവെടുപ്പിന് തയ്യാറായി. ലോക്ഡൗൺ കാലത്താണ് മലപ്പുറം വറ്റലൂർ സ്വദേശി പറമ്പൻ ഉമ്മർകുട്ടിയുടെ പൊരുന്നംപറമ്പിൽ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലത്തെ ഗ്രീൻവാലി ഡ്രാഗൺഫ്രൂട്ട്
കൃഷിത്തോട്ടം വിളവെടുപ്പിന് തെയ്യാറായി കായ്ച്ചുനിൽക്കുന്നത്. ചെങ്കൽ ക്വാറികൾ ഉൾപ്പെടെ സ്ഥിതിചെയ്തിരുന്ന തരിശുഭൂമിയിലാണ് ഉമ്മർകുട്ടി ഹരിത വിപ്ലവം തീർത്തിരിക്കുന്നത്.
തീർത്തും ജൈവവളം ഉപയോഗിച്ചാണ് കൃഷി. ഉഷ്ണമേഖലയിൽ മാത്രം വളരുന്ന ഡ്രാഗൺ ഇവിടെ സമുദ്ധമായി വിളഞ്ഞു നിൽക്കുകയാണ്. ആത്മാർഥമായി ശ്രമിച്ചാൽ ഏതു പഴവും നമ്മുടെ നാട്ടിലും വളർത്താൻ കഴിയുമെന്നും ഉമ്മർകുട്ടി പറയുന്നു. 30വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഉമ്മർകുട്ടി നാട്ടിലെത്തിയത്.
തുടർന്ന് 10വർഷം മുമ്പ് ആദ്യപരീക്ഷണമെന്ന നിലയിൽ 50സെന്റിൽ കുംക്കുബറും മറ്റു പച്ചക്കറി കൃഷികളും ആരംഭിച്ചെങ്കിലും ജലലഭ്യത കുറവായതോടെ പ്രതിസന്ധിയിലായി.തുടർന്ന് ആറു വർഷം മുമ്പു ഡ്രാഗൺഫ്രൂട്ടിലേക്ക് തിരിഞ്ഞു. ആദ്യം ചെറിയ രീതയിൽ തുടങ്ങിയെങ്കിലും ഒന്നര വർഷം മുമ്പ് ഏക്കർകണക്കിന് സഥലത്തേക്ക് വ്യാപിപ്പിച്ചു. ഇന്നു കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺകൃഷിത്തോട്ടം ഇതുതന്നെയാണെന്നും ഉമ്മർകുട്ടി പറയുന്നു.
കേരളത്തിലും പുറത്തുമുള്ള ഡ്രാഗൺകൃഷിത്തോട്ടങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലെ പ്രത്യേകതകൾ മനസ്സിലാക്കിയും തന്റെ പക്കൽ ഇല്ലാത്ത ചെറികൾ വിദേശരാജ്യങ്ങളിൽനിന്നുവരെ സംഘടിപ്പിച്ചുമാണ് കൃഷി വ്യാപിപ്പിച്ചതെന്നും ഉമ്മർകുട്ടി പറഞ്ഞു. തുടക്ക സമയത്തുതന്നെ നൂറിലേറെ കായകൾ വിളവെടുക്കാൻ കഴിഞ്ഞതോടെ ഈമേഖലയോട് ഉമ്മർകുട്ടിക്കു താൽപര്യം വർധിച്ചു.
മെക്സിക്കോ, സൗത്ത് ആഫ്രിക്ക, ബ്രൂണി, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നാണ് നടീൽ വസ്തുക്കൾ വാങ്ങിയത്. തുടർന്ന് ഖത്തർ, സൗദി അറേബ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നും ഡ്രാഗൺ തൈകൾ എത്തിച്ചു. ശേഷം ഇവയെ പരിപാലിക്കുന്നത് സംബന്ധിച്ചു പഠിക്കാൻ കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽപോയി. പോളി ഹൗസിലെ മഴവെള്ള സംഭരണിയിലൂടെ ലഭിക്കുന്ന വെള്ളംമാത്രമാണ് കൃഷിക്കു ഉപയോഗിച്ചത്.
ഇവയ്ക്കു വെള്ളം വളരെ കുറിച്ചതു മതിയെന്നും രണ്ടാഴ്‌ച്ചയിൽ ഒരുതവണമാത്രം വെള്ളം നൽകിയാൽ മതിയെന്നും ഉമ്മർകുട്ടി പറയുന്നു. കൃഷിയുടെ തുടക്കസമയത്തെ സമയവും ചെലവും മാത്രം കാര്യമായി ശ്രദ്ധിച്ചാൽ മതി. പിന്നീട് ഇവ ചുരുങ്ങിയത് 20വർഷമെങ്കിലും വിളവുണ്ടാകും. കോവിഡും ലോക്ഡൗണും ജനത്തെ പ്രതിസന്ധിയിലാക്കുമ്പോൾ ഈ രീതിയിലുള്ള മാർഗങ്ങളിലേക്കും ചിന്തിച്ചു തുടങ്ങാമെന്നും ഡ്രാഗൺഫ്രൂട്ടിന് മികച്ച മാർക്കറ്റുണ്ടെന്നും ഉമ്മർകുട്ടി പറയുന്നു.
28ഇനം ഡ്രാഗണുകളാണ് ഇവിടെയുള്ളത്. ഇതിൽ മെക്സിക്കൻ(അമേരിക്കൽ ബ്യൂട്ടി) വിഭാഗമാണ് കൂടുതലുള്ളത്. അകവും പുറവും ചുവപ്പുകളറുള്ള ഇവ അല്ല മധുരമുള്ളവയാണ്. ഒരേക്കർ സ്ഥലത്ത് ചുരുങ്ങിയത് 1700 തൈകൾ നട്ടുപിടിപ്പിക്കാൻ കഴിയും. നിലവിൽ രണ്ടര എക്കറിലാണ് കായ്ച്ചുനിൽക്കുന്നത്. ബാക്കിവരുന്ന ഒരേക്കറോളം സ്ഥലത്തു കായ്ച്ചുതുടങ്ങുന്നെയുള്ളു. ഏപ്രിൽ മുതൽ നവംബർമാസംവരെയാണ് ഇവയുടെ സീസൺ.
ഏപ്രിൽമാസം പൂവിട്ടുതുടങ്ങിയാൽ മെയ്‌മാസത്തോടെ ഇവ വിളവെടുപ്പിന് പാകമാകും. പൂവിട്ടുകഴിഞ്ഞാൽ 28ദിവസമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാകും. പഴം ഏറെ ഔഷധഗുണമുള്ളതിനാലും മാർക്കറ്റുകളിൽ സുലഭമായി ലഭിക്കാത്തതിനാലും ഇവക്കു ആവശ്യക്കാർകൂടുതലാണ്. കായകളും തൈകളും ഇവിടെ വിൽപനയമുണ്ട്. മറ്റുചെടികളൊന്നും വിളയാത്തിടത്തുപോലും ഡ്രാഗണുകൾ വളരും. കായ 250രൂപക്കും ചെടിക്കു 150രൂപക്കുമാണ് വിൽപന