- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് ടുവിലെ ഒന്നാം റാങ്കുകാരന് രണ്ട് കുട്ടികളും 43 വയസ്സും; സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ പ്രായം 24ഉം; സംഗീതത്തിൽ 92 ശതമാനം നേടിയിട്ടും ലതാ മങ്കേഷ്കറെ അറിയില്ല; സ്‌കൂൾ പരീക്ഷയ്ക്ക് ശേഷം ഒളിച്ചോടിയ ഒന്നാം റാങ്കുകാരനെ പൊലീസ് പൊക്കി; ബീഹാറിലെ പരീക്ഷാ നടത്തിപ്പ് സമ്പൂർണ്ണ തട്ടിപ്പോ?
പട്ന: ബിഹാർ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പൊതുപരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ ആളെ കാണാതായത് ഏറെ വിവാദമായിരുന്നു. ഒന്നാം റാങ്ക് നേടിയ ഗണേശ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടർ എത്തിയപ്പോഴാണ് ഇയാളെ കാണാനില്ലെന്ന വാർത്ത പുറത്തായത്. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ പരീക്ഷാ ക്രമക്കേടിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഗണേശിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗണേശ് കുമാർ എന്ന ഒന്നാം റാങ്കുകാരന്റെ പരീക്ഷാ ഫലം റദ്ദാക്കിയെന്നും ബിഹാർ സ്‌കൂൾ എക്‌സാമിനേഷൻ ബോർഡ് അറിയിച്ചു. ഒന്നാം റാങ്ക് നേടിയ ഗണേശ് മാധ്യമങ്ങൾ അഭിമുഖത്തിന് എത്തിയപ്പോൾ അടിസ്ഥാനപരമായ പല ചോദ്യങ്ങൾക്കും തെറ്റായ മറുപടിയാണ് നൽകിയത്. ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നു. ഇതിനിടെയാണ് കാണാതായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ഗണേശിനെ പൊലീസ് പിടികൂടി. അറസ്റ്റും രേഖപ്പെടുത്തി. 1993 ജൂൺ രണ്ടിനാണ് ഗണേശിന്റെ ജനനം എന്നാണ് അഡ്‌മിഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 24 വയസ് പ്രായമുള്ള ആളാണ് ഹ
പട്ന: ബിഹാർ ഹയർ സെക്കൻഡറി ബോർഡ് നടത്തുന്ന പ്ലസ്ടു പൊതുപരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ ആളെ കാണാതായത് ഏറെ വിവാദമായിരുന്നു. ഒന്നാം റാങ്ക് നേടിയ ഗണേശ് കുമാറിന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടർ എത്തിയപ്പോഴാണ് ഇയാളെ കാണാനില്ലെന്ന വാർത്ത പുറത്തായത്. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ പരീക്ഷാ ക്രമക്കേടിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഗണേശിനെ പൊലീസ് അറസ്റ്റു ചെയ്തു.
ഗണേശ് കുമാർ എന്ന ഒന്നാം റാങ്കുകാരന്റെ പരീക്ഷാ ഫലം റദ്ദാക്കിയെന്നും ബിഹാർ സ്‌കൂൾ എക്‌സാമിനേഷൻ ബോർഡ് അറിയിച്ചു. ഒന്നാം റാങ്ക് നേടിയ ഗണേശ് മാധ്യമങ്ങൾ അഭിമുഖത്തിന് എത്തിയപ്പോൾ അടിസ്ഥാനപരമായ പല ചോദ്യങ്ങൾക്കും തെറ്റായ മറുപടിയാണ് നൽകിയത്. ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നു. ഇതിനിടെയാണ് കാണാതായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ഗണേശിനെ പൊലീസ് പിടികൂടി. അറസ്റ്റും രേഖപ്പെടുത്തി.
1993 ജൂൺ രണ്ടിനാണ് ഗണേശിന്റെ ജനനം എന്നാണ് അഡ്‌മിഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 24 വയസ് പ്രായമുള്ള ആളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇയാളുടെ പത്താം ക്ലാസിലെ ഫലവും കൃത്രിമമാണ് എന്നാണ് സംശയിക്കുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള വിദ്യാർത്ഥിയെ ഈ വർഷം ഒന്നാമാതായി പ്രഖ്യാപിക്കാൻ വിദ്യാലയം തീരുമാനിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ആളാണ് ഗണേശ് കുമാർ എന്നാണ് കുടുംബത്തിൽ നിന്ന് കിട്ടിയ വിവരം.
ഗണേശിന്റെ മാർക്ക് ഷീറ്റിൽ ഇയാൾ സംഗീത പഠനം പ്രാക്ടിക്കൽ പരീക്ഷയിൽ 70 ൽ 65 മാർക്കും തിയറിയിൽ 30 ൽ 18 മാർക്കും നേടിയതായാണ് വിവരം. കഴിഞ്ഞ തവണ പ്ലസ്ടു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയവരെ മാധ്യമങ്ങൾ അഭിമുഖം ചെയ്യാനെത്തിയതോടെയാണ് പരീക്ഷാ തട്ടിപ്പ് പുറത്തായത്. അതേ തട്ടിപ്പു തന്നെ ഇത്തവണയും അരങ്ങേറി എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. ഗണേശ് കുമാറിന്റെ യഥാർത്ഥ പ്രായമാണ് ഇതിന് കാരണം. 42 വയസ്സുള്ള ഗണേശാണ് പ്ലസ് ടു പരീക്ഷയിൽ ഒന്നാമനായത്. ഇയാൾ രണ്ട് കുട്ടികളുടെ അച്ഛനുമാണ്.
ഗണേശ് കുമാറിനെ പ്ലസ് ടു പരീക്ഷയിൽ 82.6 ശതമാനം മാർക്കാണ് ഉണ്ടായിരുന്നത്. ഹിന്ദിക്ക് 92ഉം സംഗീതത്തിന് 82 ശതമാനവും മാർക്ക്. റാങ്ക് കിട്ടിയ ഇയാൾക്ക് ലതാമങ്കേഷ്‌കറുടെ അടിസ്ഥാന വിവരം പോലും അറിയില്ലായിരുന്നു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. ഝാർഖണ്ഡിൽ നിന്ന് ജോലി തേടി എത്തിയതാണ് ഗണേശ് കുമാർ. ഗ്രാമത്തിലെ ചിലർ ആവശ്യപ്പെട്ടിതനെ തുടർന്നാണ് സ്‌കൂളിൽ ചേർന്നതത്രേ.