- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിന് പുറമേ ബീഹാറിലേയും കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാനുള്ള ഒരുക്കത്തിൽ; അടുത്തത് പശ്ചിമ ബംഗാൾ; ആകെ ദുർബ്ബലമായ പാർട്ടി വിട്ട് നേതാക്കൾ കൂടി കൂടു മാറുന്നതോടെ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധി
പട്ന : കോൺഗ്രസ് മുക്ത ഭാരതമായിരുന്നു മോദിയുടെ മുദ്രാവാക്യം. ഇത് എല്ലാ അർത്ഥത്തിലും ഉറപ്പാക്കാനുള്ള കരുനീക്കത്തിലാണ് പ്രധാനമന്ത്രി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടത്തോടെ ഇതിന് പുതിയ കരുത്ത് കിട്ടുകയും ചെയ്തു. യുപിയിലും ഗുജാറാത്തിലും കോൺഗ്രസിന്റെ എംഎൽഎമാർ മറുകണ്ടം ചാടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇത് അൽഭുതങ്ങളുണ്ടാക്കി. ഗുജറാത്തിൽ പോലും കോൺഗ്രസിൽ ചോർച്ചയുണ്ടായി. ഇനി അടുത്ത ലക്ഷ്യം ബിഹാറാണ്.ന ിലവിൽ പത്ത് എംഎൽഎമാരുടെ ഭൂരിപക്ഷമാണു ബീഹാറിലെ ജെഡിയു-ബിജെപി സഖ്യത്തിനുള്ളത്. കൂടുതൽ എംഎൽഎമാരെ ഒപ്പംകൂട്ടി നില സുരക്ഷിതമാക്കാനാണ് തന്ത്രങ്ങൾ മെനയുന്നത്. ബിഹാറിലെ കോൺഗ്രസ് എംഎൽഎമാരെ ഒപ്പംകൂട്ടാൻ എൻഡിഎ നീക്കം സജീവമാണ്. കോൺഗ്രസിന്റെ 27 എംഎൽഎമാരിൽ പകുതിയോളം പേരെ സ്വന്തം ചേരിയിലെത്തിക്കാനുള്ള ശ്രമത്തിലാണു ജെഡിയുവും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ സഖ്യം. മുഖ്യമന്ത്രി നിതീഷ്‌കുമാർ വിശ്വാസവോട്ടു നേടിയതിനു പിന്നാലെയാണ് എംഎൽഎമാരെ അടർത്തിയെടുക്കാൻ നീക്കം നടക്കുന്നത്. തങ്ങളുടെ ചില എംഎൽഎമാർ ബിജെപിയുമായും
പട്ന : കോൺഗ്രസ് മുക്ത ഭാരതമായിരുന്നു മോദിയുടെ മുദ്രാവാക്യം. ഇത് എല്ലാ അർത്ഥത്തിലും ഉറപ്പാക്കാനുള്ള കരുനീക്കത്തിലാണ് പ്രധാനമന്ത്രി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടത്തോടെ ഇതിന് പുതിയ കരുത്ത് കിട്ടുകയും ചെയ്തു. യുപിയിലും ഗുജാറാത്തിലും കോൺഗ്രസിന്റെ എംഎൽഎമാർ മറുകണ്ടം ചാടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇത് അൽഭുതങ്ങളുണ്ടാക്കി. ഗുജറാത്തിൽ പോലും കോൺഗ്രസിൽ ചോർച്ചയുണ്ടായി. ഇനി അടുത്ത ലക്ഷ്യം ബിഹാറാണ്.ന ിലവിൽ പത്ത് എംഎൽഎമാരുടെ ഭൂരിപക്ഷമാണു ബീഹാറിലെ ജെഡിയു-ബിജെപി സഖ്യത്തിനുള്ളത്. കൂടുതൽ എംഎൽഎമാരെ ഒപ്പംകൂട്ടി നില സുരക്ഷിതമാക്കാനാണ് തന്ത്രങ്ങൾ മെനയുന്നത്.
ബിഹാറിലെ കോൺഗ്രസ് എംഎൽഎമാരെ ഒപ്പംകൂട്ടാൻ എൻഡിഎ നീക്കം സജീവമാണ്. കോൺഗ്രസിന്റെ 27 എംഎൽഎമാരിൽ പകുതിയോളം പേരെ സ്വന്തം ചേരിയിലെത്തിക്കാനുള്ള ശ്രമത്തിലാണു ജെഡിയുവും ബിജെപിയും ഉൾപ്പെടുന്ന എൻഡിഎ സഖ്യം. മുഖ്യമന്ത്രി നിതീഷ്‌കുമാർ വിശ്വാസവോട്ടു നേടിയതിനു പിന്നാലെയാണ് എംഎൽഎമാരെ അടർത്തിയെടുക്കാൻ നീക്കം നടക്കുന്നത്. തങ്ങളുടെ ചില എംഎൽഎമാർ ബിജെപിയുമായും ജെഡിയുവുമായും ബന്ധപ്പെട്ടതായി അറിവുണ്ടെന്നാണു കോൺഗ്രസും തിരിച്ചറിയുന്നത്. ഗുജാറാത്തിൽ രാജ്യ സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 44 കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഇത് തിരിച്ചറിഞ്ഞ് എംഎൽഎമാരെ കർണ്ണാടകയിലേക്ക് മാറ്റി. അവിടെ ആദായ നികുതി റെയ്ഡ് എത്തിയതോടെ കോൺഗ്രസ് വെട്ടിലായി. സമാന സാഹചര്യം ബീഹാറിലും നേരിടേണ്ടി വരുമെനന് കോൺഗ്രസ് ഭയക്കുന്നു.
ബീഹാറിൽ കോൺഗ്രസിന്റെ 16 എംഎൽഎമാർ വിശ്വാസവോട്ടെടുപ്പു വേളയിൽ തന്നെ ജെഡിയുവിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അന്നു ചേരിമാറ്റം ഉണ്ടായില്ല. ഭൂരിപക്ഷം നേടാൻ കഴിയുമെന്ന ഭരണകക്ഷിയുടെ ആത്മവിശ്വാസമാണ് ഇതിനു കാരണമെന്നാണു സൂചന. സമീപഭാവിയിൽ തന്നെ എംഎൽഎമാർ കോൺഗ്രസ് വിടാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. ബീഹാർ കഴിഞ്ഞാൽ പശ്ചിമ ബംഗാളിലെ കോൺഗ്രസുകാരെ ലക്ഷ്യമിടാനാണ് മോദിയുടെ തന്ത്രം. ബിജെപി അധ്യക്ഷൻ അമിത് ഷാ നേരിട്ട് ഇതിന് ചുക്കാൻ പിടിക്കുന്നുണ്ട്. കേരളത്തിലെ കോൺഗ്രസുകാരേയും ഒപ്പം കൂട്ടാൻ നീക്കമുണ്ട്.
ബിഹാറിൽ കോൺഗ്രസുമായുള്ള സീറ്റ് ധാരണയുടെ ഭാഗമായി ജെഡിയുവിന്റെ എട്ടു നേതാക്കൾ കോൺഗ്രസ് ചിഹ്നത്തിൽ മൽസരിച്ചു ജയിച്ചിരുന്നു. കോൺഗ്രസിനു കൂടുതൽ സീറ്റു നൽകുന്നതിനുള്ള ജെഡിയുവിന്റെ ഉപാധിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ മൽസരിച്ചത്. ഇവരെ ജെഡിയുവിൽ തിരിച്ചെത്തിക്കാൻ നിതീഷ് വിചാരിച്ചാൽ സാധിക്കും. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടതായും സൂചനകളുണ്ട്. ഇത്തരത്തിലെ ചർച്ചകളാണ് ബിഹാറിൽ നടക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുന്മന്ത്രിയുമായ അശോക് ചൗധരിയും മുഖ്യമന്ത്രി നിതീഷ്‌കുമാറും തമ്മിൽ നല്ല ബന്ധമാണ്. ഇതും ചർച്ചകൾക്ക് പുതുമാനം നൽകുന്നു.
ബിഹാറിലെ പ്രതിസന്ധി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കൈകാര്യം ചെയ്ത രീതിയിൽ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്കു കടുത്ത അമർഷമുണ്ട്. നിതീഷ് സഖ്യംവിടുമെന്ന വിവരം മൂന്നുമാസം മുൻപു തനിക്കു ലഭിച്ചെന്നുള്ള രാഹുലിന്റെ വെളിപ്പെടുത്തൽ സ്ഥിതി വഷളാക്കുകയും ചെയ്തു. ഗുജാറത്തിലേയും ബിഹാറിലേയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയും നേതാക്കളുടെ ഒഴുക്ക് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെയാണ് ഇത് ബാധിക്കുക. രാഹുലിന്റെ ദുർബ്ബലമായ നേതൃത്വമാണ് എല്ലാത്തിനും കാരണമെന്ന് കോൺഗ്രസിൽ പൊതു വിലയിരുത്തലുണ്ട്.



