പാട്‌ന: ബീഹാറിൽ എൻഡിഎ ഏറെ പിന്നിൽ പോകുമെന്നായിരുന്നു വിലയിരുത്തൽ. എക്‌സിറ്റ് പോളുകൾ മഹാസഖ്യത്തിന് ഭരണം നൽകി. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള സർവ്വേകളിൽ ചിത്രം മറ്റൊന്നായിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എൻഡിഎ ഭരണം നിലനിർത്തുമെന്നുമായിരുന്നു ചർച്ചകൾ. ഇത് ശരിവയ്ക്കുന്നതാണ് ഫലം. 70 സീറ്റിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ഈ നേട്ടം അവർ ബീഹാറിൽ നേടുന്നു. എന്നാൽ സഖ്യത്തിൽ പ്രധാന പാർട്ടിയായ നിതീഷ് കുമാറിന്റെ ജെഡിയും പിന്നോക്കം പോയി. രാംവിലാസ് പാസ്വന്റെ മകൻ ചിരാഗ് പസ്വാൻ കരുത്തു കാട്ടുന്നതിനിടെയാണ് എൻഡിഎയുടെ നേട്ടം.

ഫലത്തിൽ കേന്ദ്ര സർക്കാരിനൊപ്പമാണ് ചിരാഗ്. നിതീഷിനോട് മാത്രമേ എതിർപ്പുള്ളൂ. അത് അവർ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ തന്ത്രം വിജയിച്ചുവെന്നാണ് വിലയിരുത്തൽ. എൻഡിഎയിലെ രണ്ടാമനായി നീതിന്റെ ജനാതദൾ മാറുകയാണ്. എങ്കിലും നിതീഷ് തന്നെയാകും മുഖ്യമന്ത്രി. ബിജെപി പാർട്ടികളിൽ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിന്റെ സൂചന നൽകി. ബീഹാറിൽ മോദി പ്രഭാവമാണ് ബിജെപിയെ ഒന്നാമനാക്കുന്നത്. ഇത് തന്നെയാണ് ബിജെപിക്ക് കൂടുതൽ ആശ്വാസം നൽകുന്നതും. കോവിഡിന് ശേഷം നടന്ന പ്രധാന ഇലക്ഷനാണ് ഇത്. അതുകൊണ്ട് തന്നെ ബിജെപിക്ക് ഈ വിജയം അതിനിർണ്ണായകമാണ്.

കർഷക ബില്ലും കോവിഡുമൊന്നും മോദി പ്രഭാവത്തെ ബാധിച്ചില്ലെന്ന് അവർക്ക് ഇനി അവകാശപ്പെടാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പമായിരുന്നു നീതീഷ് കുമാർ. പിന്നീട് നിതീഷും ലാലുവിന്റെ മകൻ തേജസ്വിനിയും തമ്മിൽ പിണങ്ങി. ഇതോടെ ബിജെപിയുടെ പിന്തുണയുമായി നിതീഷ് മുഖ്യമന്ത്രിയായി. അതുവരെ മോദിയെ തള്ളിപ്പറഞ്ഞ നിതീഷ് അതെല്ലാം മാറ്റി പറഞ്ഞു. എൻഡിഎയ്‌ക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചു. അപ്രതീക്ഷിതമായി തേജ്വിനി കരുത്തു കാട്ടാൻ തുടങ്ങി. കോൺഗ്രസിനേയും ഇടതുപക്ഷത്തേയും ചേർത്ത് പോരിനെത്തി. ഇത് നിതീഷിനെ തളർത്തി. പക്ഷേ ബിജെപി പറന്നുയർന്നു. മോദിയുടെ പ്രചരണമായിരുന്നു ഇതിന് കാരണം.

ആഞ്ഞടിച്ചത് മോദി പ്രഭാവമെന്നാണ് വിലയിരുത്തൽ. കരുത്ത് തളിയിച്ചത് ജൂനിയർ പാസ്വാനും. പാസ്വാനേയും ഇനി ബിജെപി കൈവിടില്ല. വീണ്ടും എൻഡിഎ സഖ്യത്തിൽ എടുക്കും. ബിജെപി കരുത്തു കാട്ടിയതിനാൽ ഈ നീക്കത്തെ എതിർക്കാൻ നിതീഷിനും കഴിയില്ല. നിതീഷിനെ കേന്ദ്ര മന്ത്രിയാക്കി മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ തൽകാലം അവർ അതിന് മുതിരില്ല. എന്നാൽ നിതീഷിന് മേൽ സമ്മർദ്ദ ശക്തിയാവുകയും ചെയ്യും. മുഖ്യമന്ത്രിയായാലും രണ്ടാമനാകേണ്ടി വരുമെന്ന തിരിച്ചറിവിൽ നിതീഷ് കുമാറിന് ഭരിക്കേണ്ടി വരുമെന്നതാണ് വസ്തുത. ഭരണ കസേര ജെഡിയുവിന് നൽകി അധികാരം നിയന്ത്രിക്കാൻ പരിവാറുകാർ തയ്യാറെടുക്കുകയാണ്.

ഏകക്ഷി ഭരണത്തിലേക്ക് ബീഹാറിനെ മാറ്റാനുള്ള പരീക്ഷണം കഴിഞ്ഞ തവണ ബിജെപി നടത്തിയിരുന്നു. അത് വിഫലമായി. ഈ സാഹചര്യത്തിൽ നിതീഷിനെ അവർ പിണക്കുകയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ സീറ്റ് ആർജെഡിക്ക് നേടാനായില്ല. ഇത് തേജസ്വിനി യാദവിനേയും നിരാശനാക്കും. എക്സിറ്റ് പോൾ ഫലങ്ങളെ പിന്തള്ളി എൻഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും എൻഡിഎയിലെ പ്രശ്‌നങ്ങൾ മഹാസഖ്യത്തിന് അറിയാം. അതുകൊണ്ട് തന്നെ കരുതോലെടെ നീങ്ങാനാകും തേജസ്വിനിയുടെ ശ്രമം.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡുയർത്താൻ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ എൻഡിഎ മുന്നേറി. കനത്ത സുരക്ഷയിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബീഹാറിൽ ബിജെപിയുടെ തേരോട്ടം അതുകഴിഞ്ഞ് കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. കഴിഞ്ഞ നിയമസഭയിൽ 54 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇതാണ് ഉയരുന്നത്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ലീഡ് നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഹനുമാൻ എന്ന് സ്വയം വിശേഷിപ്പിച്ച എൽജെപി നേതാവ് ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കി.