- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിലെ മാഞ്ജി മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി ജയിച്ചത് കാൽലക്ഷത്തിലേറെ വോട്ടുകൾക്ക്; വിഭൂതിപുരിലും ലീഡ്; 16 സീറ്റിൽ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റിലും 20,000ത്തിലേറെ ഭൂരിപക്ഷം; സിപിഐഎംഎൽ 12 സീറ്റിൽ മുന്നിൽ; ബീഹാറിൽ കരുത്തുകാട്ടി ഇടതുപക്ഷം
പാട്‌ന: ബീഹാർ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി ഇടതുപക്ഷം. 16 സീറ്റിൽ ലീഡ് ചെയ്യുന്ന ഇടതുപക്ഷത്തിന് 9 സീറ്റിലും 20000ത്തിലേറെയാണ് ഭൂരിപക്ഷം. ഇതിൽ 11 സീറ്റിലും സിപിഐ എംഎൽ ആണ് ലീഡ് ചെയ്യുന്നത്. സിപിഐ മൂന്ന് സീറ്റിലും സിപിഎം രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
മഞ്ജി മണ്ഡലത്തിൽ ചെങ്കൊടി പാറിച്ച് സിപിഐം. മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. സത്യേന്ദ്ര യാദവാണ് 25386 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.32 റൗണ്ടുകളിൽ ഒരു റൗണ്ടിൽ മാത്രമാണ് തൊട്ടടുത്ത സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മുന്നിലെത്താനായത്. ബാക്കിയുള്ള 31 റൗണ്ടിലും സിപിഎം സ്ഥാനാർത്ഥി വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും സത്യേന്ദ്ര യാദവിന് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല.
ഗിയോണിൽ 74277 വോട്ട് നേടിയ ഇടത് സ്ഥാനാർത്ഥിക്ക് 40826 വോട്ടിന്റെ ലീഡാണുള്ളത്. ബാൽറാംപൂരിൽ 53078 വോട്ടിന്റേയും ബിബൂതിപൂരിൽ 25997 വോട്ടിന്റേയും ഭൂരിപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷത്തിനുണ്ട്.ഘോസിയിൽ 22091 വോട്ടിനും പാലിഗഞ്ചിൽ 20304 വോട്ടിനും ഇടതുപക്ഷം മുന്നിലാണ്. തരാരിയിൽ 33452, തേഘ്രയിൽ 21085, സിറാഡെയിൽ 22446 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ലീഡ് നില. രണ്ട് മണ്ഡലങ്ങളിൽ 15000 ത്തിലേറെ വോട്ടുകൾക്കാണ് ഇടതുപക്ഷം മേൽക്കൈ നേടിയിട്ടുള്ളത്.
മഞ്ജിയെ കൂടാതെ വിഭൂതിപുരിലും സിപിഎം സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നുണ്ട്. വിഭൂതിപുരിൽ ഭൂരിപക്ഷം 20000 ത്തിന് മുകളിലാണ്. 11 റൗണ്ട് വോട്ട് കൂടി ഇവിടെ എണ്ണാനുണ്ട്. മതിഹാനിയിൽ നേരത്തെ മുന്നിലായിരുന്നു സിപിഎം ഇപ്പോൾ പിന്നിലാണ്. സിപിഎം മത്സരിച്ച നാലാമത്തെ സീറ്റായ പിപ്രയിൽ 7000 ത്തോളം വോട്ടുകൾക്ക് പിന്നിലാണെങ്കിലും ഇവിടെ ഇനിയും 22 റൗണ്ട് വോട്ടുകൾ എണ്ണാനായി ബാക്കിയുണ്ട്
മറുനാടന് ഡെസ്ക്