- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിൽ സൗകര്യം കുറവാണെന്നും ബുക്കിങിന് നൽകിയ പണം മടക്കി നൽകണമെന്നും ആവശ്യപ്പെട്ടത് ബീഹാറിലെ ബിജെപി മന്ത്രി; പ്രശ്നം കൈവിട്ടപ്പോൾ മന്ത്രിയേയും പരിവാരങ്ങളേയും കൈകാര്യം ചെയ്ത് ഹോട്ടൽ ജീവനക്കാർ; ബംഗാളിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് സുരേഷ് ശർമ്മ
കൊൽക്കത്ത: ഹോട്ടലിൽ സൗകര്യമില്ലെന്ന് ആരോപിച്ച് റിസപ്ഷനിൽ പ്രശ്‌നമുണ്ടാക്കിയ മന്ത്രിയെയും പരിവാരങ്ങളെയും ഹോട്ടൽ ജീവനക്കാർ കൈയേറ്റം ചെയ്തു. പശ്ചിമ ബംഗളിലെ താരാപിതിലാണ് സംഭവം. ഹോട്ടലിൽ സൗകര്യം കുറവാണെന്നും ബുക്കിങിന് നൽകിയ പണം മടക്കി നൽകണമെന്നും ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് വഴിവെച്ചത്. ബിഹാർ നഗര വികസന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുരേഷ് ശർമയെയും പരിവാരങ്ങളെയുമാണ് ബംഗാളിലെ ഹോട്ടലിലെ ജീവനക്കാർ മർദ്ദിച്ചത്. ബിർബും ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ മന്ത്രി ഹോട്ടലിൽ എത്തിയപ്പോഴാണ് ആക്രമണ സംഭവമുണ്ടായത്. ബംഗാളിൽ ക്രമസമാധാന പാലനം താളം തെറ്റിയിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരേ ആക്രമണം ഉണ്ടായതിന് പിന്നാലെ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് മന്ത്രി ആരോപിച്ചു. പൊലീസ് സ്ഥലത്ത് എത്തിയ ശേഷം ഇവർ പരാതി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് അരമണിക്കൂർ നീണ്ട് വാഗ്വാദങ്ങൾക്കൊടുവിൽ രണ്ട് മണിയോടെയാണ് കേസെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന
കൊൽക്കത്ത: ഹോട്ടലിൽ സൗകര്യമില്ലെന്ന് ആരോപിച്ച് റിസപ്ഷനിൽ പ്രശ്‌നമുണ്ടാക്കിയ മന്ത്രിയെയും പരിവാരങ്ങളെയും ഹോട്ടൽ ജീവനക്കാർ കൈയേറ്റം ചെയ്തു. പശ്ചിമ ബംഗളിലെ താരാപിതിലാണ് സംഭവം. ഹോട്ടലിൽ സൗകര്യം കുറവാണെന്നും ബുക്കിങിന് നൽകിയ പണം മടക്കി നൽകണമെന്നും ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് വഴിവെച്ചത്.
ബിഹാർ നഗര വികസന മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുരേഷ് ശർമയെയും പരിവാരങ്ങളെയുമാണ് ബംഗാളിലെ ഹോട്ടലിലെ ജീവനക്കാർ മർദ്ദിച്ചത്. ബിർബും ജില്ലയിൽ ക്ഷേത്രദർശനത്തിനെത്തിയ മന്ത്രി ഹോട്ടലിൽ എത്തിയപ്പോഴാണ് ആക്രമണ സംഭവമുണ്ടായത്. ബംഗാളിൽ ക്രമസമാധാന പാലനം താളം തെറ്റിയിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരേ ആക്രമണം ഉണ്ടായതിന് പിന്നാലെ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് മന്ത്രി ആരോപിച്ചു.
പൊലീസ് സ്ഥലത്ത് എത്തിയ ശേഷം ഇവർ പരാതി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് അരമണിക്കൂർ നീണ്ട് വാഗ്വാദങ്ങൾക്കൊടുവിൽ രണ്ട് മണിയോടെയാണ് കേസെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഹോട്ടൽ ജീവനക്കാർ യാതൊരു അതിക്രമവും കാണിച്ചിട്ടില്ലെന്നും മന്ത്രിയുടെ കൂടെയെത്തിയ ആളുകളാണ് ഹോട്ടലിന്റെ റിസപ്ഷൻ തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.