- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞു; ബിഹാറിൽ നിന്നൊരു നിർഭയ മോഡൽ പീഡനം; ക്രൂര പീഡനത്തിനിരയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ; ഇരയ്ക്ക് ആശുപത്രിയിലും അവഗണന
പട്‌ന: ബിഹാറിൽ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ തീവണ്ടിയിൽനിന്ന് വലിച്ചെറിഞ്ഞ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ പട്‌നയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ബിഹാറിലെ കഖിസാരായ് ജില്ലയിലായിരുന്നു സംഭവം. സന്തോഷ് യാദവ്, മൃത്യുജ്ഞയ് യാദവ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറുപേർ പിന്നീട് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.അക്രമികൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ തീവണ്ടിയിൽ കയറ്റിയശേഷം പിന്നെയും പീഡിപ്പിച്ചു. അതിനുശേഷം ട്രെയിനിൽ നിന്ന വലിച്ചെറിയുകയായിരുന്നു. അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.എന്നാൽ ആശുപത്രിയിൽ എത്തിച്ചശേഷവും പെൺകുട്ടിക്ക് മതിയായ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പെൺകുട്ടിയെ ദീർഘനേരം നിലത്ത് കിടത്തി. ഏറെനേരം കഴിഞ്ഞാണ് വിദഗ്ധ ചികിത്സയ്ക്
പട്‌ന: ബിഹാറിൽ കൂട്ടബലാത്സംഗത്തിന് ശേഷം അക്രമികൾ തീവണ്ടിയിൽനിന്ന് വലിച്ചെറിഞ്ഞ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടിയെ പട്‌നയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
ബിഹാറിലെ കഖിസാരായ് ജില്ലയിലായിരുന്നു സംഭവം. സന്തോഷ് യാദവ്, മൃത്യുജ്ഞയ് യാദവ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആറുപേർ പിന്നീട് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.
അക്രമികൾ പെൺകുട്ടിയെ അബോധാവസ്ഥയിൽ തീവണ്ടിയിൽ കയറ്റിയശേഷം പിന്നെയും പീഡിപ്പിച്ചു. അതിനുശേഷം ട്രെയിനിൽ നിന്ന വലിച്ചെറിയുകയായിരുന്നു.
അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്.എന്നാൽ ആശുപത്രിയിൽ എത്തിച്ചശേഷവും പെൺകുട്ടിക്ക് മതിയായ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്. പെൺകുട്ടിയെ ദീർഘനേരം നിലത്ത് കിടത്തി. ഏറെനേരം കഴിഞ്ഞാണ് വിദഗ്ധ ചികിത്സയ്ക്കായി പട്‌ന മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് ആവശ്യപ്പെട്ടത്.
പെൺകുട്ടിയുടെ കാലിലും രഹസ്യ ഭാഗങ്ങളിലും മാരകമായി മുറിവേറ്റിട്ടിട്ടുണ്ട്. തുടയെല്ലിന് പൊട്ടലുമുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പട്‌ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികളെ ഉടൻ കണ്ടെത്താൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊലീസിന് നിർദ്ദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമി സംഘത്തിൽ ഉൾപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. ആക്രമിച്ച രണ്ടുപേർ അയൽവാസികൾ തന്നെയാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.