- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ പ്രവർത്തകനെന്ന് പറഞ്ഞ് വണ്ടിച്ചെക്ക് നൽകി വാടകയ്ക്കെടുത്തു; ആഡംബര ഫ്ളാറ്റിലെ ഗ്രഹോപകരണങ്ങൾ വിറ്റ് പണമുണ്ടാക്കി; തിരുവല്ലക്കാരൻ ബിജു ചാക്കോയുടെ തട്ടിപ്പിന്റെ പുതിയ ചെപ്പടിവിദ്യയും പൊളിഞ്ഞു
കോട്ടയം:ബിജൂ ആളൊരു പുലി തന്നെയാണ്, പക്ഷേ നല്ലകാര്യത്തിനൊന്നുമല്ല തട്ടിപ്പിന് ആണെന്ന് മാത്രം. തിരുവല്ല കാവുംഭാഗം പഴയചിറയിൽ ബിജു ചാക്കോ(40)യാണ് കക്ഷി. റെയിൽവേയിലും നേവിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുകയാണ് ബിജുവിന്റെ പ്രധാന തൊഴിൽ.പക്ഷേ ഇന്നലെ പിടിയിലായത് മറ്റൊരു തട്ടിപ്പ് നടത്തിയതിനാണ്. വടവാതൂർ മിൽമയുടെ സമീപത്തെ ന്യുഡെയിൽ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായിരിക്കെ വാടകയ്ക്ക് വണ്ടി ചെക്ക് നൽകിയതിനാണ്. വണ്ടി ചെക്ക് നല്കിയ ശേഷം മുങ്ങി നടക്കുകയായിരുന്നു.ഇതോടൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്നു ഗ്രഹോപകരങ്ങളും മറിച്ച് വിറ്റ് പണമുണ്ടാക്കി. പ്രതിദിനം 2,500 രൂപ വാടകയുള്ള ആഡംബര ഫ്ളാറ്റ് സിനിമാ പ്രവർത്തകനെന്നു പരിചയപ്പെടുത്തിയാണ് ബിജു വാടകയ്ക്ക് എടുത്തത്. ഗ്യാരന്റിയായി മൂന്നു ചെക്കുകൾ നൽകിയ ശേഷമായിരുന്നു വീട് വാടകയ്ക്കു വാങ്ങിയത്. എന്നാൽ, ഒന്നര മാസത്തിനുശേഷം ഇയാൾ വാടക നൽകാതെ മുങ്ങുകയായിരുന്നു. തുടർന്ന് ഫ്ളാറ്റ് ഉടമ പാമ്പാടി സിഐ സാജു വർഗീസിനു പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച
കോട്ടയം:ബിജൂ ആളൊരു പുലി തന്നെയാണ്, പക്ഷേ നല്ലകാര്യത്തിനൊന്നുമല്ല തട്ടിപ്പിന് ആണെന്ന് മാത്രം. തിരുവല്ല കാവുംഭാഗം പഴയചിറയിൽ ബിജു ചാക്കോ(40)യാണ് കക്ഷി. റെയിൽവേയിലും നേവിയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുകയാണ് ബിജുവിന്റെ പ്രധാന തൊഴിൽ.പക്ഷേ ഇന്നലെ പിടിയിലായത് മറ്റൊരു തട്ടിപ്പ് നടത്തിയതിനാണ്.
വടവാതൂർ മിൽമയുടെ സമീപത്തെ ന്യുഡെയിൽ അപ്പാർട്ട്‌മെന്റിലെ താമസക്കാരനായിരിക്കെ വാടകയ്ക്ക് വണ്ടി ചെക്ക് നൽകിയതിനാണ്. വണ്ടി ചെക്ക് നല്കിയ ശേഷം മുങ്ങി നടക്കുകയായിരുന്നു.ഇതോടൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്നു ഗ്രഹോപകരങ്ങളും മറിച്ച് വിറ്റ് പണമുണ്ടാക്കി. പ്രതിദിനം 2,500 രൂപ വാടകയുള്ള ആഡംബര ഫ്ളാറ്റ് സിനിമാ പ്രവർത്തകനെന്നു പരിചയപ്പെടുത്തിയാണ് ബിജു വാടകയ്ക്ക് എടുത്തത്. ഗ്യാരന്റിയായി മൂന്നു ചെക്കുകൾ നൽകിയ ശേഷമായിരുന്നു വീട് വാടകയ്ക്കു വാങ്ങിയത്. എന്നാൽ, ഒന്നര മാസത്തിനുശേഷം ഇയാൾ വാടക നൽകാതെ മുങ്ങുകയായിരുന്നു.
തുടർന്ന് ഫ്ളാറ്റ് ഉടമ പാമ്പാടി സിഐ സാജു വർഗീസിനു പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച പൊലീസ് സംഘം ഇയാളെ ചങ്ങനാശേരിയിൽ ഒളിവിൽ താമസിക്കുന്നതിനിടെ രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മണർകാട് എസ്.ഐ അനൂപ് ജോസിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ, കടുത്തുരുത്തി, ചങ്ങനാശേരി, തിരുവല്ല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. ഇതിനിടെ ചങ്ങനാശേരി പെരുന്തുരുത്തിയിൽ ബിജു വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു യുവാക്കൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ബിജു പണം തട്ടിയെന്ന പരാതിയാണ് ഇവർ ഉന്നയിച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗാന്ധിനഗറിൽ മോഷണക്കേസ് ആണ് ഉള്ളത്.ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലാകുന്നത്. ബിജുവിനെ പിടികൂടിയ വിവരം അറിഞ്ഞ് കബളിപ്പിക്കപ്പെട്ട നിരവധിയാളുകളാണ് മണർകാട് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ഇന്നും കൂടുതൽ പരാതിക്കാർ എത്തുമെന്നാണ് പൊലീസ് കരുതുന്നത്.