- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസ് ക്ലബ്ബ് 'സങ്കേത'ത്തിലെ തമ്മിലടിയിൽ സസ്പെൻഷൻ; മുൻ സെക്രട്ടറിയ്ക്കെതിരെ കൂടുതൽ നടപടികൾ അച്ചടക്ക സമിതി തീരുമാനിക്കും; ബിജുവിനെതിരെ മാദ്ധ്യമവും നടപടിയെടുത്തേക്കും
തിരുവനന്തപുരം: പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നതിന്റെ ആവേശം അതിരുകടന്നുള്ള മദ്യപാനത്തെ തുടർന്നുണ്ടായ തമ്മിൽ തല്ലിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അച്ചടക്ക നടപിടി. ക്ലബ്ബിന്റെ മുൻ സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകരുടെ പ്രധാന ഗ്രൂപ്പിന്റെ നേതാവുമായി ബിജു ചന്ദ്രശേഖറിനെ അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. ബിജുവിനെതിര
തിരുവനന്തപുരം: പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നതിന്റെ ആവേശം അതിരുകടന്നുള്ള മദ്യപാനത്തെ തുടർന്നുണ്ടായ തമ്മിൽ തല്ലിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അച്ചടക്ക നടപിടി. ക്ലബ്ബിന്റെ മുൻ സെക്രട്ടറിയും മാദ്ധ്യമ പ്രവർത്തകരുടെ പ്രധാന ഗ്രൂപ്പിന്റെ നേതാവുമായി ബിജു ചന്ദ്രശേഖറിനെ അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. ബിജുവിനെതിരായ നടപടിയുടെ കൂടുതൽ തീരുമാനങ്ങൾ ക്ലബ്ബിന്റെ അച്ചടക്ക സമിതി തീരുമാനിക്കും. സസ്പെൻഷൻ കാലവധിയും ഈ സമിതിയാകും തീരുമാനിക്കുക.
കേരള കൗമുദിയിലെ മുൻ മാദ്ധ്യമപ്രവർത്തകനായ വേണുഗോപാലിനെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മുൻ സെക്രട്ടറിയും മാദ്ധ്യമത്തിലെ പത്രപ്രവർത്തകനുമായ ബിജു ചന്ദ്രശേഖർ തല്ലിയത്. ക്ലബ് സെക്രട്ടറി എസ് എൽ ശ്യാമിന്റെ കൺമുന്നിലായിരുന്നു ഇത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ബിജുവിനെതിരെ നടപടിയെടുക്കാൻ ക്ലബ് നിർബന്ധിതമാവുകയായിരുന്നു. കേരള കൗമുദിയിൽ നിന്നുള്ള സമ്മർദ്ദമായിരുന്നു ഇതിന് കാരണം. പരാതി ഒതുക്കി തീർക്കാൻ നടന്ന ശ്രമം കേരള കൗമുദിയിലെ മാദ്ധ്യമ പ്രവർത്തകർ അനുവദിച്ചില്ല. ഇതോടെയാണ് പ്രത്യേക മാനേജിങ് കമ്മറ്റിയോഗം ചേർന്ന് ബിജുവിനെ സസ്പെന്റ് ചെയ്തത്
തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ കുപ്രസിദ്ധമായ സെല്ലാറിനുള്ളിലാണ് അടി നടന്നത്. തിരുവനന്തപുരത്തെ ഏറ്റവും മാന്യനായ പത്രക്കാരനാണ് വേണുഗോപാൽ. മുതിർന്ന ഈ മാദ്ധ്യമ പ്രവർത്തകനെ തല്ലിയത് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാൽ തന്നെ അസഭ്യം പറഞ്ഞതുകൊണ്ടാണ് തല്ലേണ്ടി വന്നതെന്നാണ് ബിജു ചന്ദ്രശേഖറിന്റെ വിശദീകരണം. എന്നാലിത് ആരും അംഗീകരിക്കുന്നുമില്ല. എല്ലാത്തിനും സാക്ഷിയായ സെക്രട്ടറി ശ്യാമും ബിജുവിന്റെ വാദത്തെ തള്ളിപ്പറഞ്ഞതോടെ സസ്പെന്റ് ചെയ്യേണ്ട അവസ്ഥ വന്നു.
അതിനിടെ ബിജുവിനെതിരെ മാദ്ധ്യമത്തിലും നടപടി വരും. അച്ചടക്ക നടപടിയുടെ ഭാഗമായി കോഴിക്കോട്ടേക്കും പിന്നീട് കൊച്ചിയിലേക്കും ബിജുവിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ അസുഖകാരണങ്ങൾ പറഞ്ഞ് വീണ്ടും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം നേടി. അതിന് ശേഷം വയനാട് ജേർണലിസ്റ്റുകളുടെ കായിക ടീമിനൊപ്പം പോയി. കൈ സുഖമില്ലാത്ത വ്യക്തി എങ്ങനെ കളിക്കാൻ പോയെന്ന ചോദ്യം അന്നു തന്നെ ഉയർന്നിരുന്നു. ഇതിനൊപ്പമാണ് പ്രസ് ക്ലബ്ബിലെ തല്ല്ു വിവാദമെത്തുന്നത്. ഇത് മാനേജ്മെന്റിന്റെ ശ്രദ്ധയിലെത്തിക്കാൻ ഉന്നതതല നീക്കങ്ങൾ മാദ്ധ്യമത്തിനുള്ളിൽ സജീവമാണ്. ബിജുവിനെ സസ്പെന്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
മംഗളത്തിലെ ആർ അജിത് കുമാർ പ്രസിഡന്റായും എസ് എൽ ശ്യാം സെക്രട്ടറിയുമായുള്ള പുതിയ ഭരണ സമിതി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. ഉച്ചമുതൽ തന്നെ അതിന്റെ ആഘോഷവും തുടങ്ങി. പ്രസ്ക്ലബിന്റെ റൂഫ്ടോപ്പിൽ വച്ചായിരുന്നു ആഘോഷം. മദ്യപാനത്തിനുള്ള പ്രത്യോക സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഈ പാർട്ടിയുടെ അവസാന ഘട്ടത്തിലാണ തമ്മിൽ തല്ല് നടന്നത്. രാത്രിയിൽ ആയതിനാൽ പ്രസ് ക്ലബ്ബിലുള്ളവരെല്ലാം നല്ല ഫോമിലുമായിരുന്നത്രേ. എന്തിനാണ് അടിച്ചതെന്ന് ആർക്കുമറിയില്ല. പ്രസ് ക്ലബ്ബിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചയ്ക്കിടെ അഭിപ്രായം പറഞ്ഞതാണ് വിനയായത്. തുടർന്ന് അതിനിടെ സംഭവം ഒതുക്കി തീർക്കാനും പ്രശ്നമാക്കാനും വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തി. എന്നാൽ കേരള കൗമുദി ഒന്നടങ്കം ഉറച്ചു നിന്നതോടെ നടപടി അനിവാര്യമായി.
വേണുഗോപാലിനെ പോലൊരാളെ അടിച്ചതിനാൽ അതിന്റെ ഗൗരവത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യണമെന്നാണ് പോതു വികാരം. അതുകൊണ്ട് തന്നെ അച്ചടക്ക സമിതിയും കടുത്ത തീരുമാനത്തിലെത്തിയേക്കും. സമൂഹത്തിലെ സംഘർഷങ്ങൾക്കെതിരെ വാർത്തെയെഴുതുന്നവർ ഇക്കാര്യത്തിൽ പൊലീസിന് പരാതിയും നൽകിയിട്ടില്ല. അതു വിചിത്രമാണ്. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിന് നേതൃത്വം കൊടുത്ത ഓഫീസ് ജീവനക്കാരിക്ക് എതിരെ പൊലീസിൽ പരാതി നൽകണമെന്ന് അന്നത്തെ മാനേജിങ് കമ്മറ്റി തീരുമാനിച്ചിരുന്നു. ഇതു പോലും ഇനിയും കൊടുത്തിട്ടില്ല. പി്ന്നല്ലേ ബിജുവിനെതിരായ പരാതിയെന്നാണ് ചില പ്രസ് അംഗങ്ങളുടെ ഇതിനുള്ള മറുചോദ്യം.
പ്രസ് ക്ലബിലെ അഴിമതിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രശ്നകാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഭരണ സമിതിക്ക് എതിരെ ചില ആരോപണങ്ങൾ ഇന്നലത്തെ ജനറൽ ബോഡിയിലും ഉയർന്നിരുന്നു. അക്കാര്യങ്ങളിൽ എന്തെങ്കിലും അഭിപ്രായം പറഞ്ഞതാകും അടിയിലേക്ക് കാര്യങ്ങലെത്തിച്ചതെന്നാണ് വിലയിരുത്തലുകൾ. പ്രസ് ക്ലബ്ബിന്റെ കീഴിലെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നതിലെ വീഴ്ച. ഇവിടെ മുൻപ് നിയമിച്ച ഓഫീസ് സെക്രട്ടറിയുടെ വിവാദമെല്ലാം ഈ അടിയോടെ വീണ്ടും സജീവമായി. ഓഫീസ് സെക്രട്ടറിയായ വ്യക്തി ഇപ്പോഴും ബിജു ചന്ദ്രശേഖറിന്റെ അടുപ്പക്കാരനാണ്. ബിജു സെക്രട്ടറിയായിരുന്നപ്പോഴാണ് ഇയാളെ സെക്രട്ടറിയാക്കിയത്.
പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് കാലത്ത് പലരേയും ഓഫീസ് സെക്രട്ടറി ഒഴിവാക്കാൻ ശ്രമിച്ചതായി ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് തമ്മിലടിയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കേരളത്തിൽ ബാറുകൾക്ക് നിരോധനമുണ്ട്. ക്ലബ്ബുകൾക്ക് പ്രത്യേകം ബാർ ലൈസൻസ് എടുക്കണം. ഇതില്ലാതെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സങ്കേതം പ്രവർത്തിക്കുന്നത്. മറുനാടൻ മലയാളി പലപ്പോഴും ഈ അനധികൃത മദ്യപാന കേന്ദ്രത്തിനെ കുറിച്ചുള്ള വാർത്തകൾ നൽകിയിരുന്നു. എന്നാൽ അവിടെ മദ്യപാനമില്ലെന്നായിരുന്നു പ്രസ് ക്ലബ്ബിന്റെ വിശദീകരണം. അത് തെറ്റാണെന്ന് എല്ലാവർക്കും അറിയാം. ഇതിന്റെ പ്രത്യക്ഷ സാധൂകരണമാണ് ഇപ്പോഴത്തെ തമ്മിലടിയും.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടു പുറകിലുള്ള അനധികൃത മദ്യപാനത്തെ എക്സൈസും കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയും മറ്റും നടക്കുന്നത് അറിഞ്ഞാലും പൊലീസിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇതിനെ ഏതെങ്കിലും പ്രസ് ക്ലബ്ബ് അംഗങ്ങൾ എതിർത്താൽ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് പതിവ്.