- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജുമേനോൻ നായകനാകുന്ന ഷെർലക് ടോംസിന്റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി; ഷെർലക് ഹോംസിന്റെ നോവലുകൾ വായിച്ച് കുറ്റാന്വേഷകനാകാൻ കൊതിക്കുന്ന തോമസായി ബിജു മേനോൻ എത്തുന്നു
ബിജുമേനോൻ നായകനാകുന്ന ഷെർലോക് ടോംസിന്റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. കുറ്റാന്വേഷകനാകാൻ കൊതിക്കുന്ന തോമസിന്റെ കഥ പറയുന്ന ഒരു മുഴുനീള ഹാസ്യചിത്രമായ ഷെർലോക് ടോംസ് സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിൽ തോമസ് എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഷെർലക് ഹോംസിന്റെ നോവലുകൾ വായിച്ച്, കുറ്റാന്വേഷകനാകാൻ കൊതിക്കുന്നയാളാണ് തോമസ്. അതിനുവേണ്ടി സിവിൽ സർവ്വീസ് പരീക്ഷയെഴുതി, ഒടുവിൽ ഐ.ആർ.എസ് കിട്ടി, ഗവൺമെന്റ് സർവ്വീസിൽ തുടരവേ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങൾ തോമസിന്റെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേംകുമാർ മേനോൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. സ്രിന്ധ, മിയ ജോർജ്ജ്, സലിംകുമാർ, സുരേഷ്‌കൃഷ്ണ, വിജയരാഘവൻ, റാഫി, കോട്ടയം നസീർ, ഷാജോൺ, ഹരീഷ് കരുണാകരൻ എന്നിവരാണ് മറ്റുതാരങ്ങൾ.
ബിജുമേനോൻ നായകനാകുന്ന ഷെർലോക് ടോംസിന്റെ മെയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. കുറ്റാന്വേഷകനാകാൻ കൊതിക്കുന്ന തോമസിന്റെ കഥ പറയുന്ന ഒരു മുഴുനീള ഹാസ്യചിത്രമായ ഷെർലോക് ടോംസ് സംവിധാനം ചെയ്തിരിക്കുന്നത് ഷാഫിയാണ്.
ചിത്രത്തിൽ തോമസ് എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഷെർലക് ഹോംസിന്റെ നോവലുകൾ വായിച്ച്, കുറ്റാന്വേഷകനാകാൻ കൊതിക്കുന്നയാളാണ് തോമസ്. അതിനുവേണ്ടി സിവിൽ സർവ്വീസ് പരീക്ഷയെഴുതി, ഒടുവിൽ ഐ.ആർ.എസ് കിട്ടി, ഗവൺമെന്റ് സർവ്വീസിൽ തുടരവേ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സംഭവങ്ങൾ തോമസിന്റെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗ്ലോബൽ യുണൈറ്റഡ് മീഡിയയുടെ ബാനറിൽ പ്രേംകുമാർ മേനോൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. സ്രിന്ധ, മിയ ജോർജ്ജ്, സലിംകുമാർ, സുരേഷ്‌കൃഷ്ണ, വിജയരാഘവൻ, റാഫി, കോട്ടയം നസീർ, ഷാജോൺ, ഹരീഷ് കരുണാകരൻ എന്നിവരാണ് മറ്റുതാരങ്ങൾ.