- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജു മേനോന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു; സ്ഥിരം അപകടമേഖലയിലെ കാറപകടത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്; നടനുണ്ടായത് നിസ്സാര പരിക്ക് മാത്രം; ആശ്വാസത്തിൽ സിനിമാലോകം
വളാഞ്ചേരി : നടൻ ബിജു മേനോൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ്. വളഞ്ചേരിയിലെ വട്ടപ്പാറ വളവിനു മേൽഭാഗത്താണ് താരത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. രാത്രി ഒൻപതിനു നടൻ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറിൽ മറ്റൊരു കാർ തട്ടുകയായിരുന്നു. കാറിനു കേടുപാടുകൾ സംഭവിച്ചു. നടൻ അടക്കമുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി എസ്‌ഐ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി. നടന്റെ കാറ് സ്വാഭാവിക അപകടത്തിൽപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റൂട്ടിലെ യാത്രയ്ക്കിടെയായിരുന്നു നേരത്തെ ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. സാധാരണ അപകട മേഖലയിലാണ് ബിജു മോനോന്റെ കാറും അപകടത്തിൽപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസിൽ പലപ്പോഴും ചർച്ചയായ പേരാണ് ബിജു മേനോന്റേത്. ആക്രമത്തിന് ഇരയായ പെൺകുട്ടിക്ക് ആദ്യം മുതൽ തന്നെ ഉറച്ച പിന്തുണ നൽകിയത് ബിജു മേനോനും ഭാര്യ സംയുക്തമാവർമ്മയുമായിരുന്നു. ദിലീപുമ
വളാഞ്ചേരി : നടൻ ബിജു മേനോൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ്. വളഞ്ചേരിയിലെ വട്ടപ്പാറ വളവിനു മേൽഭാഗത്താണ് താരത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്.
രാത്രി ഒൻപതിനു നടൻ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറിൽ മറ്റൊരു കാർ തട്ടുകയായിരുന്നു. കാറിനു കേടുപാടുകൾ സംഭവിച്ചു. നടൻ അടക്കമുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി എസ്‌ഐ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കി. നടന്റെ കാറ് സ്വാഭാവിക അപകടത്തിൽപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റൂട്ടിലെ യാത്രയ്ക്കിടെയായിരുന്നു നേരത്തെ ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. സാധാരണ അപകട മേഖലയിലാണ് ബിജു മോനോന്റെ കാറും അപകടത്തിൽപ്പെട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പലപ്പോഴും ചർച്ചയായ പേരാണ് ബിജു മേനോന്റേത്. ആക്രമത്തിന് ഇരയായ പെൺകുട്ടിക്ക് ആദ്യം മുതൽ തന്നെ ഉറച്ച പിന്തുണ നൽകിയത് ബിജു മേനോനും ഭാര്യ സംയുക്തമാവർമ്മയുമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പല കഥകളും ഉയർന്നു കേട്ടു. ദിലീപ്-മഞ്ജു വിവാഹ മോചനത്തിലും ബിജു മേനോൻ മഞ്ജുവിനൊപ്പമായിരുന്നു. പല സിനിമകളിൽ നിന്നും ദിലീപ്, ബിജുവിനെ ഒതുക്കാൻ ശ്രമിച്ചുവെന്നും ഗോസിപ്പുകളെത്തി. എന്നാൽ ഇതെല്ലാം ബിജു മേനോൻ തന്നെ നിഷേധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ബിജുവിന്റെ കാർ അപകടത്തിൽപ്പെട്ടത് അറിഞ്ഞ് സിനിമാ ലോകം ആശങ്കയിലായത്.
എന്നാൽ ഇത്തരം പ്രശ്‌നങ്ങളൊന്നും അപകടത്തിന് പിന്നിലില്ലെന്ന് പൊലീസ് പറയുന്നു. ഭാഗ്യം കൊണ്ടാണ് ബിജു അപകടത്തിൽ നിന്ന് പരിക്കുകൾ പോലും ഏൽക്കാതെ രക്ഷപ്പെട്ടത്. തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജു മേനോന്റെ കാറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് വട്ടപ്പാറ. ഇവിടുത്തെ കൊടുംവളവും കയറ്റിറക്കങ്ങളും കാരണം വലിയ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ബിജു മേനോന്റെ കാറാണ് അപകടത്തിൽപ്പെട്ടതെന്ന വാർത്ത പരന്നതോടെ കൂടുതൽപേർ അപകടസ്ഥലത്തേക്കെത്തി. ഹൈവേ പൊലീസും വളാഞ്ചേരി പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രാത്രി ഏറെ വൈകി മറ്റൊരു കാറിലാണ് ബിജു മേനോൻ യാത്ര തുടർന്നത്. താരത്തിന് കാര്യമായി പരിക്കേറ്റിട്ടില്ലെങ്കിലും ആദ്യം നടക്കാൻ കുറച്ച് പ്രയാസം നേരിട്ടതായാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.