തിരുവനന്തപുരം: സരിതയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ ഇടപെടലുകൾ സൂഹിപ്പിക്കാനുന് സിഡി തന്റെ കൈവശം ഉണ്ടെന്ന ബിജു രാധാകൃഷ്ണന്റെ ആരോപണം വിജയം കാണാതെ പോയിട്ടും വേണ്ടത്ര ശക്തമായി മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. മകനുമയി സരിതയ്ക്ക് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഇടപെടലുകൾ പുറത്തു വരുമോ എന്ന ഭയമായിരിക്കാം ആ മൗനത്തിന് പിന്നിൽ എന്നായിരുന്നു ആരോപണം. സിഡി വിവാദം തിരിഞ്ഞു കുത്തിയതോടെ ചാണ്ടി ഉമ്മനുമായുള്ള ഇടപെടലുകൾ പരസ്യപ്പെടുത്താൻ ഒരുങ്ങുകയാണ് ബിജു രാധാകൃഷ്ണൻ.

ഇന്നലെ മാദ്ധ്യമങ്ങലെ കണ്ടവേളയിൽ ബിജു രാധാകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും താനുമായുള്ള രഹസ്യധാരണകൾ കോടതിയിൽ വെളിപ്പെടുത്തുമെന്നാണ് ബിജു മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്നെ കള്ളനെന്നോ കൊലപാതകിയെന്നോ പറയാനുള്ള അവകാശം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കില്ലെന്നും ബിജു പറഞ്ഞു. ചാണ്ടി ഉമ്മൻ താനുമായി നടത്തിയിട്ടുള്ള ബിസിനസ്സ് സംബന്ധിച്ച രേഖകൾ സോളാർ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും ഈ രേഖകൾ മുഖ്യമന്ത്രിയേയും സോളാർ കമ്മിഷനു മുന്നിൽ എത്തിക്കുമെന്നും ബിജു പറഞ്ഞു.

സോളാർ വിവാദം ഉയർന്ന വേളയിൽ ചാണ്ടി ഉമ്മനും സരിതയും വിദേശ രാജ്യങ്ങളിൽ ഒരുമിച്ച് പോയിരുന്നു എന്ന വിധത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ചാണ്ടി ഉമ്മന് വേണ്ടിയാണ് ടീം സോളാർ പ്രവർത്തിച്ചത് എന്ന വിധത്തിൽ തന്നെ വിവാദങ്ങൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മനെ കുറിച്ച ്കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് ബിജു പറഞ്ഞിരിക്കുന്നത്. എന്നാൽ, ഒരു ക്രിമിനലിന്റെ വാക്കുകൾക്ക് എത്രകണ്ട് വിശ്വാസ്യത ഉണ്ട് എന്ന ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോപണത്തിന് തെളിവുകൾ ഇല്ലെങ്കിൽ ബിജു വീണ്ടും നിരാശപ്പെടേണ്ടി വരും.

എന്നാൽ, ചാണ്ടി ഉമ്മന്റെ വിവാഹം എങ്ങനെയാണ് മുടങ്ങിയത് എന്ന വിഷയം അടക്കം ചർച്ച ആക്കുക എന്നതാണ് ബിജുവിന്റെ ലക്ഷ്യം. പ്രമുഖ വ്യവസായിയും കോലഞ്ചേരി കടയിരുപ്പ് സ്വദേശിയുമായ ഡോ. വിജു ജേക്കബ്, മിനി ദമ്പതികളുടെ ഇളയ മകളുമായുള്ള വിവാഹം ഉറപ്പിച്ചെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. സോളാർ വിവാദത്തിന് ശേഷമാണ് വിവാഹ ആലോചനകൾ നടന്നത്. എന്നാൽ പിന്നീട് ഇവർ വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്.

ഈ വർഷം ഏപ്രിലിൽ നിശ്ചയിച്ച വിവാഹം മുടങ്ങിയത് സോളാർ കേസ് കാരണമാണെന്ന വിധത്തിലായിരുന്നു അന്ന് വാർത്തകൾ. നേരത്തേ യൂത്ത് കോൺഗ്രസ് വേദികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും സജീവമായിരുന്ന ചാണ്ടി ഉമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിൽ നിന്നു പോലും വിട്ടുനിന്നിരുന്നു. അടുത്ത കാലത്തായി പൊതുപരിപാടികളിൽ കാണാനില്ലാത്ത ചാണ്ടി ഉമ്മനേക്കുറിച്ച് പല തരത്തിലുള്ള ആരോപണങ്ങളും ഇടക്കാലത്ത് ഉയർന്നുവന്നിരുന്നു.സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നു എന്ന ആരോപണത്തിലും ചാണ്ടി ഉമ്മന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ചാണ്ടി ഉമ്മൻ വിഷയത്തിനൊപ്പം എന്തെങ്കിലും തെളിവ് ബിജു ഹാജരാക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതിനിടെ സോളാർ തട്ടിപ്പുകൾ അന്വേഷിച്ച പൊലീസ് മുഖ്യപ്രതികളായ സരിത എസ്.നായർ, ബിജു രാധാകൃഷ്ണൻ എന്നിവർക്ക് ഉന്നതരുമായുള്ള ബന്ധം പരിശോധിച്ചില്ലെന്ന് ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസിന്റെ ഈ വാദം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് താനും. സരിതയുടെ രണ്ടാമത്തെ കുട്ടി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധത്തിലുള്ളതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നതായി അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്‌പി ജയ്‌സൺ . കെ. എബ്രഹാം കമ്മിഷന് മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന 33 തട്ടിപ്പ് കേസുകളിൽ നാലെണ്ണത്തിന്റെ ചുമതല ജയ്‌സണാണ്.

കോഴിക്കോട് കസബ സ്‌റ്റേഷനിൽ അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിൽ ഉന്നതരുടെ പങ്കും പരാമർശിച്ചിരുന്നു. വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും അന്വേഷണം നടത്തിയില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന് തട്ടിപ്പിലെ കുറ്റകൃത്യം മാത്രമാണോ അതോ അതിനു പിന്നിലുള്ള എല്ലാ സംഭവങ്ങളും അന്വേഷിക്കാൻ അധികാരമുണ്ടോയെന്ന കമ്മിഷന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ജയ്‌സൺ കെ. ഏബ്രഹാമിന്റെ മറുപടി.

ഉന്നത വ്യക്തികളെ കുറിച്ച് പരാതിയിൽ സൂചനയുള്ളപ്പോൾ എന്തുകൊണ്ട് വിശദമായി അന്വേഷിച്ചില്ലെന്ന്കമ്മിഷൻ ചോദിച്ചു. നേരത്തേ മൊഴിയെടുത്ത മറ്റൊരു ഡിവൈ.എസ്‌പിയും അന്വേഷണത്തിൽ കൂടുതൽ മുന്നോട്ടു പോയില്ല. കേരളത്തിലുള്ളവരെല്ലാം മണ്ടന്മാരല്ല. കേസിലെ ഉന്നത ബന്ധങ്ങളെക്കുറിച്ച് ശരിയായ അന്വേഷണം നടന്നിട്ടില്ല. സോളാർ തട്ടിപ്പിന് ആസ്പദമായ എല്ലാ സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാൻ അവസരമുണ്ടായിട്ടും ചെയ്തില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു. ബിജുവിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് സരിത ചോദ്യം ചെയ്യലിൽ പറഞ്ഞതായി ജയ്‌സൺ മൊഴി നൽകി. നാഗർകോവിലിൽ താമസിക്കുമ്പോൾ ഭാര്യാഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്.