- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ബാബുവിനെതിരെ മൊഴി നൽകാൻ വിൻസൻ എം പോൾ സമ്മതിക്കുന്നില്ല; ശ്രമം ബാർകോഴ അന്വേഷണം അട്ടിമറിക്കാനെന്ന് ബിജു രമേശ്; എഡിജിപി ജേക്കബ് തോമസ് വിജിലൻസ് വിട്ടെന്നും റിപ്പോർട്ടുകൾ
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിനെ ഉന്നത മന്ത്രിമാർ പ്രതിയായ ബാർകോഴ കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകത്ത സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിനെതിരെ തിരിഞ്ഞ് ബാറുടമ ബിജു രമേശ്. വിൻസൻ എം പോൾ ബാർകോഴ കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണം ഉയർത്തിയാണ് ബിജു രമേശ് രംഗത്തെത്തിയത്. കേസിന്റെ അന്വേഷണച്ചുമതലയുണ്ടായ
തിരുവനന്തപുരം: യുഡിഎഫ് സർക്കാറിനെ ഉന്നത മന്ത്രിമാർ പ്രതിയായ ബാർകോഴ കേസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകത്ത സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം പോളിനെതിരെ തിരിഞ്ഞ് ബാറുടമ ബിജു രമേശ്. വിൻസൻ എം പോൾ ബാർകോഴ കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണം ഉയർത്തിയാണ് ബിജു രമേശ് രംഗത്തെത്തിയത്. കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസിനെ മാറ്റി പകരം വിൻസൻ എം പോൾ നേരിട്ട് കേസിൽ ഇടപെടുകയാണ്. കെ. ബാബുവിനെതിരായി മൊഴി നൽകാൻ വിൻസൻ എം പോൾ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 164 പ്രകാരം കോടതിയിൽ നൽകിയ മൊഴി മാത്രം മതിയെന്ന നിലപാടിലാണ് വിജിലൻസ്. ഇത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ബിജു രമേശ് ആരോപിച്ചു. ിജിലൻസ് ഡയറക്ടറുടെ നിലപാടിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും ബിജു രമേശ് പറഞ്ഞു.
ബാർ കോഴക്കേസിന്റെ അന്വേഷണച്ചുമതല പൂർണമായും ജേക്കബ് തോമസിനാണ് വേണ്ടത്. എന്നാൽ, അദ്ദേഹത്തെ കേസിൽ ഇടപെടാൻ വിൻസൻ എം പോൾ സമ്മതിക്കുന്നില്ല. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ വിജിലൻസിന്റെ ചുമതല ജേക്കബ് തോമസിനാണ്. എന്നാൽ, മൊഴി എടുക്കലിൽ ഒരിടത്ത് പോലും ജേക്കബ് തോമസ് ഉണ്ടായിട്ടില്ല. വിൻസൻ എം പോളാണ് മൊഴി രേഖപ്പെടുത്തുന്നതെന്നാണ് ഡിവൈഎസ്‌പി പറഞ്ഞത്.
എന്നാൽ, മൊഴി രേഖപ്പെടുത്തുന്ന ഒരവസരത്തിൽ പോലും ബാബുവിനെ കുറിച്ച് പറയാൻ വിജിലൻസ് സമ്മതിക്കുകയോ, മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. മാത്രമല്ല, 164 പ്രകാരം നൽകിയ മൊഴിയിൽ കൂടുതൽ ഒന്നും പറയാൻ ഇല്ലെന്ന് എഴുതി നൽകാൻ നിർബന്ധിക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തുന്ന അവസരത്തിൽ വിജിലൻസ് ശാരീരികമായി വല്ലാതെ പീഡിപ്പിച്ചു.
ജേക്കബ് തോമസിനെ പറ്റി ഇതുവരെ യാതൊരു മോശം അഭിപ്രായവും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ, വിൻസൻ എം പോളിനെ പറ്റി മോശം അഭിപ്രായമാണുള്ളത്. ഇത്രയും വലിയൊരു കേസ് അന്വേഷണത്തിൽ അഴിമതിക്കാരായ ഡിവൈഎസ്‌പി അടക്കമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് ദുരൂഹമാണ്. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ബിജു രമേശ് പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള വിൻസൻ എം പോളിന്റെ ശ്രമത്തെ ചെറുക്കും. വിൻസൻ പോളിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ബിജു രമേശിന്റെ ആലോചന.
അതേസമയം ബാർകോഴ കേസ് അന്വേഷണത്തിലെ വിവാദം മുറുകുമ്പോൾ കേസുകളുടെ മേൽനോട്ട ചുമതലയിൽ നിന്ന് മാറ്റിയ വിജിലൻസ് എ.ഡി.ജി.പി ജേക്കബ് തോമസ് വിജിലൻസ് വിട്ടുവെന്ന വാർത്തയും പുറത്തുവന്നു. മനോരമ ന്യൂസ് ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. രണ്ടുദിവസത്തെ കാഷ്വൽ ലീവെടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നായിരുന്നു നേരത്തെ ഔദ്യോഗിക വിശദീകരണം. എന്നാൽ ദിവസം അഞ്ചു കഴിഞ്ഞിട്ടും തിരികെയത്തൊത്ത ജേക്കബ് തോമസ് നീണ്ട അവധിയിൽ പ്രവേശിച്ചതായാണ് വിവരമെന്നാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ചാണ് ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചത്. മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ ചുമതലയിൽ നിന്ന് മാറ്റിയിട്ടില്ലെന്നും രണ്ടുദിവസത്തെ കാഷ്വൽ ലീവെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു അഭ്യന്തര മന്ത്രിയുടേയും വിജിലൻസ് ഡയറക്ടറുടേയും വിശദീകരണങ്ങൾ. ങ്ങനെയെങ്കിൽ പൊതുഅവധി ദിവസങ്ങൾക്ക് പുറമെ തിങ്കളും ചൊവ്വയും കഴിഞ്ഞിട്ടും ജേക്കബ് തോമസ് തിരികെയെത്തിയിട്ടില്ല. ഓഫീസിലെ ഈ നെയിം ബോർഡ് മാത്രം മതി അതിന് തെളിവ്. ഇനി വിജിലൻസിന്റ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് 8289897433 എന്നതാണ് ജേക്കബ് തോമസിന്റെ ഔദ്യോഗിക നമ്പർ. ഈ നന്പരിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നത് പുതിയ എ.ഡി.ജി.പി ഷെയിക് ദർവേഷ് സാഹേബ്.
ഈ ദർവേഷ് സാഹിബിനെയാണ് ജേക്കബ് തോമസ് അവധിയിൽ പോയതിന് പിന്നാലെ അഴിമതി കേസുകളുടെ മേൽനോട്ട ചുമതല ഏൽപിച്ചത്. ഈ മാസം അവസാനത്തോടെ ജേക്കബ് തോമസിനെ ഡി.ജി.പിയാക്കാനാണ് നീക്കം. അതിന് ശേഷം വിജിലൻസിൽ നിന്ന് മാറ്റി മറ്റേതെങ്കിലും വകുപ്പിൽ അദ്ദേഹത്തെ മറ്റേതെങ്കിലും വകുപ്പിൽ പ്രതിഷ്ടിക്കാനാണ് നീക്കം. കെ എം മാണിയെ ബാർകോഴ കേസിൽ പ്രതിയാക്കി എഫ്‌ഐആർ തയ്യാറാക്കിയത് ജേക്കബ് തോമസ് ആയിരുന്നു. എന്നാൽ, ബാർകോഴ കേസിന്റെ അന്വേഷണ ചുമതല ജേക്കബ് തോമസിന് ഇല്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വിശദീകരിച്ചിരുന്നത്.