- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു രമേശ് നൽകിയതിൽ 2010ലെ സംഭാഷണങ്ങളും; ഹാൻഡ് സെറ്റിൽ 2014 ലെ ഒരു ശബ്ദരേഖയും ഇല്ല; എല്ലാം മാണിക്കെതിരെ നൽകിയ രഹസ്യമൊഴിക്ക് വിരുദ്ധം: നടന്നത് ധനമന്ത്രിയ്ക്കെതിരായ ഗൂഢാലോചന; ബാറുടമയ്ക്ക് എതിരെ കേസ് എടുത്തേയ്ക്കും
തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കു കോഴ നൽകിയെന്നും ഈ കേസ് ഇല്ലാതാക്കാൻ ചിലർ സഹായം തേടിയെന്നും മറ്റും ആരോപിച്ച ബാർ ഉടമ ബിജു രമേശ് ഇതിനു തെളിവെന്ന നിലയ്ക്കു കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഹാൻഡ്‌സെറ്റിലെ വിശദാംശവും സിഡിയിലെ സംഭാഷണവും രഹസ്യമൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നു ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട്. മലയാള മനോരമയാണ് ഈ വിവര
തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കു കോഴ നൽകിയെന്നും ഈ കേസ് ഇല്ലാതാക്കാൻ ചിലർ സഹായം തേടിയെന്നും മറ്റും ആരോപിച്ച ബാർ ഉടമ ബിജു രമേശ് ഇതിനു തെളിവെന്ന നിലയ്ക്കു കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഹാൻഡ്‌സെറ്റിലെ വിശദാംശവും സിഡിയിലെ സംഭാഷണവും രഹസ്യമൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നു ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട്. മലയാള മനോരമയാണ് ഈ വിവരം റിപ്പാർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ മാണിക്കെതിരെ കുറ്റം ചുമത്തിക്കാൻ വ്യക്തമായ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാകും. കേസ് അന്വേഷണത്തിലെ അതി നിർണ്ണായക തെളിവുകളാണ് ഇവ.
ബിജു മൊഴിയിൽ പറഞ്ഞ കാലയളവിലെ (2014 ഡിസംബർ) സംഭാഷണങ്ങളൊന്നും ഫോണിലില്ല. 2014 ൽ വിപണിയിലെത്തിയ ഫോൺസെറ്റാണു ബിജു കോടതിയിൽ ഹാജരാക്കിയതെങ്കിലും അതിനു മുമ്പുള്ള സംഭാഷണങ്ങളും അതിലുണ്ട്. കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്‌പി: ആർ. സുകേശന് ഈ റിപ്പോർട്ട് കോടതി വഴി ലഭിച്ചു. തെളിവു നിയമം 65 (ബി) പ്രകാരം ഇലക്ട്രോണിക് രേഖകൾ കോടതി തെളിവായി സ്വീകരിക്കും. എന്നാൽ ഇവിടെ വ്യാജമായി തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ഉന്നതോദ്യോഗസ്ഥർ കരുതുന്നത്. അങ്ങനെ അന്വേഷണസംഘം കോടതിയിൽ പറഞ്ഞാൽ, ബിജുവിനെതിരെ ക്രിമിനൽ നടപടിക്കു വരെ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വ്യാജ രേഖകൾ നൽകി പൊലീസിനെ തെറ്റിധരിപ്പിച്ചെന്ന കേസാകും ബിജുവിനെ എതിരെ വരിക. ഈ റിപ്പോർട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മാണിക്കെതിരെ കുറ്റപത്രം നൽകേണ്ടതില്ലെന്ന വാദവും വിജിലൻസിൽ ശക്തമാണ്. ബിജുവിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനയിൽ മറുനാടൻ മലായളി ഉയർത്തിയ സംശയങ്ങൾ സാധൂകരിക്കുന്നത് കൂടിയാണ് മനോരമയുടെ വെളിപ്പെടുത്തലുകൾ. യെസ് എന്ന് മാത്രം പറയേണ്ട ഉത്തരങ്ങളുണ്ടാക്കി അമ്പളിയെ കൊണ്ട് നുണപരിശോധന നടത്തി മാണിയെ കുടുക്കാൻ ശ്രമിച്ചെന്ന വാദത്തിന് ശക്തികൂടുകയാണ്. നേരത്തെ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ ത്വരിത പരിശോധനയിൽ വിജിലൻസിന് സാധൂകരിക്കാൻ കഴിഞ്ഞില്ല. ഇതിനൊപ്പമാണ് മാണിക്കെതിരായ തെളിവുകളിലെ പൊള്ളത്തരവും പറത്തുന്നത്.
മന്ത്രി കെ.എം. മാണിയടക്കം മൂന്നു മന്ത്രിമാർക്കു കോഴ നൽകിയെന്നും അതിന്റെ തെളിവു മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തിട്ടുണ്ടെന്നും ബിജു രമേശ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കെ. വിഷ്ണു മുൻപാകെ സെക്ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിരുന്നു. അതു റിക്കോർഡ് ചെയ്ത മൊബൈൽ ഹാൻഡ് സെറ്റും ശബ്ദം അടങ്ങിയ സിഡിയും കോടതിയിൽ ഹാജരാക്കി. നേരത്തെ വിജിലൻസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലാത്തതിനാൽ കോടതിയിൽ നൽകുമെന്നു പറഞ്ഞാണു ബിജു ഇതു കോടതിക്കു കൈമാറിയത്.
അസോസിയേഷൻ ഭാരവാഹികളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും എറണാകുളത്തു ചേർന്ന യോഗത്തിൽ കെ.എം. മാണിയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു ജോസ് കെ. മാണി ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിൽ വിളിച്ചെന്നും മറ്റുമുള്ള സംഭാഷണമായിരുന്നു സിഡിയിൽ. അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണിയുടെ സംഭാഷണവും ഇതിലുണ്ടെന്നു ബിജു പറഞ്ഞിരുന്നു. കോടതി നിർദ്ദേശ പ്രകാരം ഇതു പരിശോധിച്ച ഫോറൻസിക് ലാബ് അധികൃതർ കഴിഞ്ഞ 19ന് കോടതിക്കു റിപ്പോർട്ട് നൽകി. 20ന് അത് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനു ലഭിച്ചു. എന്നിട്ടും മാണിക്കെതിരെ കുറ്റപത്രം നൽകാൻ സുകേശൻ തയ്യാറായതും വിമർശന വിധേയമായിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്: ജിയോണി മേക്ക് 2 (ഐഎംഇഐ 865346020648078) എന്ന മൊബൈൽ ഹാൻഡ് സെറ്റും ഒരു സിഡിയുമാണു ബിജു കോടതിയിൽ ഹാജരാക്കിയത്. 2014 ലാണ് ഈ ഫോൺ വിപണിയിലെത്തുന്നത്. അതിനു മുൻപുള്ള സംഭാഷണവും ഇതിലുണ്ട്. നാലു ഘട്ടങ്ങളിലെ സംഭാഷണമാണ് ഇതിലാകെയുള്ളത്. മറ്റു നമ്പരുകളോ, എസ്എംഎസ് സന്ദേശങ്ങളോ, ചിത്രങ്ങളോ ഒന്നും ഫോണിൽ ഇല്ല.
2010 ജനുവരി മൂന്നിന് റിക്കോർഡ് ചെയ്ത രണ്ടു മണിക്കൂർ 10 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം, അന്നേ ദിവസത്തെ തന്നെ 1.1 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം, 2010 ഫെബ്രുവരി 27 നുള്ള മൂന്നു മണിക്കൂർ 10 മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണം, 2015 മാർച്ച് 10 നുള്ള മൂന്നു മണിക്കൂർ ദൈർഘ്യമുള്ള സംഭാഷണം എന്നിവയാണു കാണപ്പെട്ടത്. ഇതു ഫോണിലെ മെമ്മറി കാർഡിലാണോ റിക്കോർഡ് ചെയ്തതെന്നു വ്യക്തമല്ല. മാത്രമല്ല ഹാജരാക്കിയ സിഡിയിലെ ഒന്നിലധികം ഫയലുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇതു ബിജു നൽകിയ രഹസ്യമൊഴിക്കു വിരുദ്ധമാണെന്നു വിജിലൻസ് ഉന്നതർ ചൂണ്ടിക്കാട്ടി. 2014 ഡിസംബറിലെ ബാർ അസോസിയേഷൻ കോർ കമ്മിറ്റിയുടെയും അതിനു മൂന്നു മാസം മുൻപു ചേർന്ന ഭാരവാഹികളുടെ യോഗത്തിന്റെയും ശബ്ദരേഖ റിക്കോർഡ് ചെയ്ത യൂണിറ്റാണു ഹാജരാക്കിയതെന്നു ബിജു കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹാൻഡ് സെറ്റിൽ 2014 ലെ ഒരു ശബ്ദരേഖയും ഇല്ല. മറിച്ചു 2010 ലെ മൂന്നു ഘട്ടങ്ങളിലെ ശബ്ദരേഖയുണ്ട്. അഥവാ, അന്നു മറ്റേതെങ്കിലും ഫോണിൽ റിക്കോർഡ് ചെയ്തതാണെങ്കിൽ അതിന്റെ പകർപ്പാണു നൽകുന്നതെന്നു വ്യക്തമാക്കി സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നു. അതു ചെയ്തിട്ടില്ലെന്നും വിജിലൻസ് ഉന്നതർ പറഞ്ഞു.