- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഞായറാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശിയും ഡൈൽന ബസ് തൊഴിലാളിയുമായ പാറച്ചാലിൽ നിഖിൽ എന്ന റോബിൻ (23) ആണ് മരിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന കാറിൽ ഇടിച്ചശേഷം സമീപത്തെ കടയുടെ ഓവുചാലിന്റെ സ്ലാബിൽ തലയടിച്ച് നിഖിലിനു ഗുരുതര പരിക്കേറ്റിരുന്നു. തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ അമ്പായത്തോട് സ്വദേശി ചക്കാലമുറിയിൽ ഷിനോജിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ ഞായറാഴ്ച രാത്രി ഉണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശിയും ഡൈൽന ബസ് തൊഴിലാളിയുമായ പാറച്ചാലിൽ നിഖിൽ എന്ന റോബിൻ (23) ആണ് മരിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന കാറിൽ ഇടിച്ചശേഷം സമീപത്തെ കടയുടെ ഓവുചാലിന്റെ സ്ലാബിൽ തലയടിച്ച് നിഖിലിനു ഗുരുതര പരിക്കേറ്റിരുന്നു.
തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴേക്കും മരണം സംഭവിച്ചു. അപകടത്തിൽ ഒരു യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ അമ്പായത്തോട് സ്വദേശി ചക്കാലമുറിയിൽ ഷിനോജിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story