- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു; മരിച്ചത് ജന്മഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്ണ കുറുപ്പ്; അപകടം കനത്ത മഴയെത്തുടർന്ന്
അടൂർ: ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. ജന്മഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അടൂർ ചെന്നമ്പള്ളി ജംഗ്ഷൻ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.
റോഡ് അരികിലെ വാകമരം ബൈക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ രാധകൃഷ്ണന്റെ തലയിലെ ഹെൽമറ്റും ഊരിമാറിയ നിലയിലായിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ രാധാകൃഷ്ണനെ അടൂരിലെ ജനറൽ ആശുപത്രിയിലും, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറുനാടന് മലയാളി ബ്യൂറോ
Next Story