- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഭവങ്ങളിലും പാഠം പഠിക്കാതെ റോഡിലെ അഭ്യാസങ്ങൾ; സ്കൂട്ടറിൽ അഭ്യാസത്തിനിടെ പാലക്കാട് നടുറോഡിൽ യുവതിയെ ഇടിച്ചിട്ടു; അപകട ശേഷം നിർത്താതെ രക്ഷപ്പെട്ട് യുവാവ്
പാലക്കാട്: റോഡിൽ അഭ്യാസപ്രകടനത്തിനിടെ വീണ്ടും അപകടം. പാലക്കാട് നഗത്തിൽ സ്കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവ് യുവതിയെ ഇടിച്ചിട്ട് നിർത്താതെപോയി. പാലക്കാട് നഗരത്തിലെ എസ്ബിഐ ജങ്ഷനിൽ കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.
റോഡിലൂടെ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തുകയായിരുന്നു്. അപകടം സംഭവിച്ചിട്ടും ഇയാൾ വാഹനം നിർത്താതെ കടന്നുകളഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അമിതവേഗതയിൽ റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ഒരു കാറിലെ യാത്രക്കാർ നേരത്തെ ശ്രദ്ധിച്ചിരുന്നു. ഇവരാണ് യുവാവിന്റെ ദൃശ്യങ്ങൾ കാറിലെ ക്യാമറയിൽ റെക്കോഡ് ചെയ്തത്. പിന്നാലെ അമിതവേഗത്തിൽ സ്കൂട്ടർ ബസിനെ മറികടക്കുകയും സിഗ്നലിന് തൊട്ടുമുമ്പായി സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളയുകയുമായിരുന്നു.
ദൃശ്യങ്ങളിൽനിന്ന് സ്കൂട്ടറിന്റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂർ ആർടി ഓഫീസിൽ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. മോട്ടോർവാഹന വകുപ്പിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വൈകാതെ തന്നെ യുവാവിനെ പിടികൂടുമെന്നാണ് പൊലീസ് നൽകുന്നവിവരം.
മറുനാടന് മലയാളി ബ്യൂറോ