രാൾ മരിക്കുന്നതിനെ തുടർന്ന് കൂടുതൽ പേർ മൃതദേഹം കാണാനും ശവമടക്കിനും എത്തിച്ചേരുന്നത് അഭിമാനമായി കാണുന്നവരേറെയുണ്ട്. എന്നാൽ ശവം അടക്കിന് ആളെക്കൂട്ടാൻ മൃതദേഹത്തിന് ചുറ്റും ഡാൻസ് കളിക്കാനായി ബിക്കിനി അണിഞ്ഞ സുന്ദരികളെ വിളിച്ച് കൂട്ടുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ചൈനയിലെ പുതിയ ട്രൻഡ് ഇത്തരത്തിലുള്ളതാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ ഒരു ശവത്തിനരികിൽ നിന്നും ചൂടൻ നൃത്തമാടുന്ന രണ്ട് ബിക്കിനി സുന്ദരികളുടെ വീഡിയോ ഈയിടെ ഓൺലൈനിൽ വൈറലാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷമാണീ വീഡിയോ പുറത്ത് വന്നതെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണിത് ശ്രദ്ധേയമായിരിക്കുന്നത്.

ജിയാൻ എന്നയാളുടെ ശവത്തിന് സമീപമാണ് ഇവർ നൃത്തം കളിക്കുന്നത്. ശവമടക്കിനെത്തിയവർ ഈ ബിക്കിനിധാരികളുടെ മാദകത്വം നിറഞ്ഞ നൃത്തച്ചുവടുകൾ മത്സരിച്ച് ക്യാമറയിൽ പകർത്തുന്നതും കാണാം.ഒരു നൈറ്റ് ക്ലബിൽ ഡാൻസ് ചെയ്യുന്നത് പോലെയാണ് ഇവരുടെ നൃത്തച്ചുവടുകൾ. ചില ഘട്ടങ്ങളിൽ നൃത്തത്തിനിടെ കാഴ്ചക്കാരെ പുളകിതരാക്കുന്ന ചില പ്രത്യേക ചലനങ്ങളും ഇവർ ചെയ്യുന്നുണ്ട്. ഇതിനനുസരിച്ച് നൈറ്റ് ക്ലബിന് സമാനമായി പശ്ചാത്തലത്തിലെ ലൈറ്റുകൾ പിങ്കിൽ നിന്നും പച്ചയിലേക്കും പിന്നീട് നീലയിലേക്കും മാറുന്നതും കാണാം.

ഇത്തരത്തിൽ കുറച്ച് നേരത്തെ ബിക്കിനിധാരികളുടെ പ്രകടനത്തിന് ശേഷം മൃതദേഹം കുറച്ച് കൂടി ഗൗരവതരമായ ചടങ്ങുകൾ നിർവഹിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടു പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനയ്ക്ക് പുറമെ തായ്വാനിലും ഇപ്പോൾ ബിക്കിനിധാരികളെ ശവത്തിന് സമീപം നൃത്തം ചെയ്യാൻ വിളിച്ച് വരുത്തുന്ന പതിവ് സർവസാധാരണമാണ്. ഈ വിവാദമായ പരിഷ്‌കാരത്തെ ഇല്ലാതാക്കാൻ ചൈനീസ് അധികൃതർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല. ഈ സമ്പ്രദായം ഇവിടുത്തെ വിനോദ വ്യവസായത്തിന്റെ സാംസ്‌കാരിക മൂല്യത്തെ നശിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം സാസ്‌കാരിക മന്ത്രാലയം മുന്നറിയിപ്പുമേകിയിരുന്നു.

ഇത് അപരിഷ്‌കൃതമായ രീതിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയിലെ ഹെബെയ് പ്രവിശ്യ, ഈസ്റ്റ് ചൈനയിലെ ജിയാൻഗ്സു എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടങ്ങളിൽ ബിക്കിനി ധാരികൾ സ്റ്റേജ് പ്രകടനം തന്നെ നടത്തിയിരുന്നു. ഇതിൽ ഒരു സ്ത്രീ തന്റെ ബ്രാ ഊരിയെറിഞ്ഞ സംഭവം വരെയുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഡാൻസ് കളിച്ചവരെയും സംഘാടകരെയും ശിക്ഷിക്കുകയും ചെയ്തിരുന്നു.