വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനും മോണിക്കാലെവിൻസ്‌കിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെയത്ര കുപ്രസിദ്ധി മറ്റൊരു വഴി വിട്ട ബന്ധത്തിനും ഈ അടുത്ത കാലത്ത് ലഭിച്ചിരുന്നില്ല. 1997ൽ ഒരു വൈറ്റ് ഹൗസ് പരിപാടിക്കിടെ മോണിക്കയെ ആദ്യമായി കണ്ട് മുട്ടിയത് മുതൽ അവൾ ക്ലിന്റന്റെ മനസിൽ ചേക്കേറുകയായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിന്നീട് കുറച്ച് കാലം മോണിക്കയില്ലാത്ത ഒരു ദിവസം പോലും ക്ലിന്റെന്റെ ജീവിതത്തിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്തിനേറെ പറയുന്നു പ്രസിഡന്റായിരുന്ന വേളയിൽ അംബാസിഡർമാരോടും രാഷ്ട്രനേതാക്കന്മാരോടും സംസാരിക്കുമ്പോൾ പോലും മോണിക്കയുമായി ക്ലിന്റൻ ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഒരു നാണവും ഇല്ലാതെ ഈ സുന്ദരിയെ തന്റെ കൂടെ കൊണ്ടു നടക്കാൻ ക്ലിന്റൻ താൽപര്യപ്പെട്ടിരുന്നു.

വൈറ്റ്ഹൗസിന്റെ ഓരോ മുക്കിലും മൂലയിലും വച്ച് വരെ മോണിക്കയുമായി ക്ലിന്റൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു. എന്തിനേറെ പറയുന്നു ആദരണീയമായ പ്രസിഡന്റിന്റെ ഡെസ്‌കിൽ വച്ച് വരെ അടുത്തിടപഴകാൻ ക്ലിന്റൻ ധൈര്യം കാണിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഈ വഴിവിട്ട ബന്ധം മൂലം ഇരുവരുടെയും ജീവിതം തന്നെ മാറി മറിഞ്ഞിട്ടും പിന്മാറാൻ ഇവർ തയ്യാറായിരുന്നില്ല. സീക്രട്ട് സർവീസ് ഓഫീസറായ ഗാരി ബൈറൻ തന്റെ പുസ്തകമായ ക്രൈസിസ് ഓഫ് കാരക്ടറിലാണ് പുതിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

പ്രസിഡന്റായിരുന്നപ്പോൾ ക്ലിന്റന് തലവേദന സൃഷ്ടിച്ച മോണിക്കയെ കുറച്ച് വർഷങ്ങൾ എല്ലാവരും മറന്ന നിലയിലായിരുന്നു. എന്നാൽ ഇപ്പോഴിതാ ബിൽ ക്ലിന്റന്റെ ഭാര്യയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റുമായ ഹില്ലാരി ക്ലിന്റൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ അവർക്ക് പ്രതിസന്ധി തീർത്ത് മോണിക്ക പ്രശ്‌നം വീണ്ടും ഉയർന്ന് വന്നിരിക്കുകയാണ്. ഇതിനെ പരമാവധി ഊതി വീർപ്പിച്ച് മുതലാക്കാൻ ട്രംപ് അടക്കമുള്ള എതിരാളികൾ സജീവമാണ്.

19 വർഷങ്ങൾക്ക് മുമ്പ് വൈറ്റ്ഹൗസിൽ രഹസ്യമായ സെക്ഷ്വൽ റോംപ് വരെ ഉണ്ടായിരുന്നുവെന്നാണ് പുതിയ പുസ്തകം വെളിപ്പെടുത്തുന്നത്. ഇവരുടെ പരിധി വിട്ട ലൈംഗികാഭിനിവേശം ഒരു വേള രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് വരെ ഭീഷണിയുയർത്തിയിരുന്നു. യുകെ, ഇസ്രയേൽ, റഷ്യ എന്നിവിടങ്ങളിൽ ക്ലിന്റൻ ഔദ്യോഗിക സന്ദർശനത്തി പോയപ്പോൾ വരെ ഇദ്ദേഹം മോണിക്കയുമായി ഫോണിൽ ലൈംഗികപരമായ സംഭാഷണങ്ങൾ ഏറെ സമയം നടത്തിയിരുന്നുവെന്നും ബൈറൻ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള ക്ലിന്റന്റെ ബലഹീനതയെ മുതലെടുത്ത് ഒരിക്കൽ ഇസ്രയേൽ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നുവെന്ന് മറ്റൊരു പുസ്തകരചയിതാവായ ഡാനിയേൽ ഹാൽപർ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. താൻ കണ്ടെത്തിയ ക്ലിന്റന്റെ ചില രഹസ്യങ്ങൾ പുറത്ത് വിടാതിരിക്കണമെങ്കിൽ ഇസ്രയേൽ ചാരനെന്ന പേരിൽ അമേരിക്ക തടവിലാക്കിയ ഒരാളെ വിട്ടയക്കണമെന്നായിരുന്നുവത്രെ ഇസ്രയേൽ പ്രധാനമന്ത്രി അന്ന് ബ്ലാക്ക് മെയിൽ ചെയ്തിരുന്നത്.മോണിക്കയുമായുള്ള തന്റെ ഇടപാടുകൾ പരമാവധി രഹസ്യമാക്കി വയ്ക്കാൻ ക്ലിന്റൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ കിടപ്പറ രഹസ്യങ്ങൾ വരെ അന്താരാഷ്ട്രതലത്തിൽ പരക്കുകയായിരുന്നു.

അന്ന് വെറും 22 വയസ് മാത്രം പ്രായമുള്ള മോണിക്കയെ ഓഫീസിൽ വച്ച് പോലും തനിക്ക് ഓറൽ സെക്‌സ് ചെയ്ത് തരാൻ ക്ലിന്റൻ നിർബന്ധിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഒരിക്കൽ ഒരു ഒഴിവ് ദിവസത്തിൽ വൈറ്റ് ഹൗസിലേക്ക് വന്ന ഫോൺ പോലും മോണിക്ക അറ്റന്റ് ചെയ്തിരുന്നുവത്രെ.സീക്രട്ട് സർവീസിന്റെ കണ്ണിൽ പെടാതിരിക്കാൻ മോണിക്ക ക്ലിന്റന്റെ സമീപത്തുള്ള ഓഫീസുകളിലും ഇടനാഴികളിലും ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നുവെന്നാണ് ബൈറൻ വെളിപ്പെടുത്തുന്നത്. ക്ലിന്റന്റെ രഹസ്യനമ്പറുകൾ വരെ മോണിക്കയ്ക്ക് അറിയാമായിരുന്നുവെന്നും അതിനാൽ മറ്റാരുടെയും ഇടപെടലുകളില്ലാതെ പ്രസിഡന്റിനെ നേരിട്ട് ബന്ധപ്പെടാൻ അവർക്ക് സാധിച്ചിരുന്നുവെന്നും പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. നിരവധി രാഷ്ട്ര നേതാക്കന്മാരുമായി ക്ലിന്റൻ ഇടപഴകുമ്പോൾ പശ്ചാത്തലത്തിൽ മോണിക്ക നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.