- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിശ്ശബ്ദ വിപ്ലവം കൊണ്ടു വന്നത് 'ജാം'; പാവങ്ങൾക്ക് അത്താണിയാവുന്നതും ജാം; വൺ ബില്യൺ വൺ ബില്യൺ വൺ ബില്യൺ ദർശനവുമായി അരുൺ ജയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ന്യൂഡൽഹി : ചരക്ക് സേവന നികുതി ഇന്ത്യൻ വിപണിയെ ഒറ്റച്ചരടിൽ കോർത്തതുപോലെ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒന്നായാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി 'ജാം' എന്ന ആശയത്തെ കാണുന്നത്. ജാം എന്നാൽ, ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ ത്രയം. സാമ്പത്തിക, സാമൂഹിക മേഖലകളിൽ രാജ്യത്തെ കൂടുതൽ ഏകീകൃത സ്വഭാവത്തിലേക്കു കൊണ്ടുവരാൻ 'ജാ'മിനു സാധിക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. പ്രധാനമന്ത്രി ജൻധൻ യോജനയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയ്റ്റ്‌ലിയുടെ 'ജാം തിയറി' ഇടം പിടിച്ചത്. ഇനിയങ്ങോട്ട് ഒരു ഇന്ത്യക്കാരൻ പോലും മുഖ്യധാരയിൽ നിന്ന് മാറിനിൽക്കേണ്ടിവരില്ല.'ജാം' എന്ന ആശയം ഒരർഥത്തിൽ സാമൂഹിക വിപ്ലവം തന്നെയാണെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഭരണ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലും ചില ഗുണപരമായ മാറ്റങ്ങൾ വരുത്താൻ ഇതിനു സാധിക്കും. ജൻധൻ അക്കൗണ്ട് ആധാർ മൊബൈൽ ത്രയവുമായി ബന്ധപ്പെട്ട് '1 ബില്യൺ 1 ബില്യൺ 1 ബില്യൺ' എന്ന പുതിയൊരു ആശയവും ധനമന്ത്രി അവതര
ന്യൂഡൽഹി : ചരക്ക് സേവന നികുതി ഇന്ത്യൻ വിപണിയെ ഒറ്റച്ചരടിൽ കോർത്തതുപോലെ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒന്നായാണ് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി 'ജാം' എന്ന ആശയത്തെ കാണുന്നത്. ജാം എന്നാൽ, ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ ത്രയം.
സാമ്പത്തിക, സാമൂഹിക മേഖലകളിൽ രാജ്യത്തെ കൂടുതൽ ഏകീകൃത സ്വഭാവത്തിലേക്കു കൊണ്ടുവരാൻ 'ജാ'മിനു സാധിക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു.
പ്രധാനമന്ത്രി ജൻധൻ യോജനയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയ്റ്റ്‌ലിയുടെ 'ജാം തിയറി' ഇടം പിടിച്ചത്. ഇനിയങ്ങോട്ട് ഒരു ഇന്ത്യക്കാരൻ പോലും മുഖ്യധാരയിൽ നിന്ന് മാറിനിൽക്കേണ്ടിവരില്ല.'ജാം' എന്ന ആശയം ഒരർഥത്തിൽ സാമൂഹിക വിപ്ലവം തന്നെയാണെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഭരണ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലും ചില ഗുണപരമായ മാറ്റങ്ങൾ വരുത്താൻ ഇതിനു സാധിക്കും.
ജൻധൻ അക്കൗണ്ട് ആധാർ മൊബൈൽ ത്രയവുമായി ബന്ധപ്പെട്ട് '1 ബില്യൺ 1 ബില്യൺ 1 ബില്യൺ' എന്ന പുതിയൊരു ആശയവും ധനമന്ത്രി അവതരിപ്പിച്ചു. രാജ്യത്തെ ഒരു ബില്യൻ ആധാർ നമ്പറുകൾ ഒരു ബില്യൻ ബാങ്ക് അക്കൗണ്ടുകളുമായും ഒരു ബില്യൻ മൊബൈൽ നമ്പറുകളുമായും സംയോജിപ്പിക്കുന്നതിലൂടെയാണ് ഈ വിപ്ലവം പൂർത്തിയാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നതോടെ, പാവപ്പെട്ടവർക്കുള്ള സർക്കാർ സഹായങ്ങൾ ഏറ്റവും മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. സർക്കാരിൽനിന്നുള്ള സഹായം അർഹതപ്പെട്ടവരിലേക്ക് എത്തുന്നതിനിടെ സംഭവിക്കുന്ന ചില 'ചോർച്ചകൾ' തടയാൻ ഇത്തരമൊരു സംവിധാനം ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.