- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തു നിന്നു കാണാതായ ബിഡിഎസ് വിദ്യാർത്ഥിനിയും ഭർത്താവും ഐസിസിൽ ചേർന്നതായി സംശയിക്കുന്നുവെന്ന് യുവതിയുടെ മാതാവ്; ഫാത്തിമ നിമിഷ രാജ്യം വിട്ടത് ലങ്കയിലേക്കെന്ന് പറഞ്ഞ്; ജൂൺ നാലിന് ശേഷം വാട്‌സ് ആപ്പും നിശ്ചലം: ഐസിസ് ബന്ധം സ്ഥിരീകരിച്ചില്ലെന്ന് ഡിജിപി
തിരുവനന്തപുരം: കാസർകോഡ് നിന്നു നാല് കുടുംബങ്ങൾ ഐസിസിൽ ചേർന്നെന്ന വിധത്തിൽ സംശയങ്ങളും പ്രചരണവും ശക്തമാകുന്നതിനിടെ തിരുവനന്തപുരത്തും നിന്നും സമാനമായ സംഭവം. തിരുവനന്തപുരത്തു നിന്നും ബിഡിഎസ് വിദ്യാർത്ഥിനിയെയും ഭർത്താവിനെയും കാണാതായ സംഭവത്തിൽ കാണാതായ യുവതിയുെട മാതാവാണ് മകൾ ഐസിസിൽ ചേർന്നോ എന്ന സംശയം ഉയർത്തി രംഗത്തുവന്നത്. ബിഡിഎസ് വിദ്യാർത്ഥിനിയായ ഫാത്തിമ നിമിഷയെയും ഭർത്താവിനെയുമാണ് കാണാതായിരിക്കുന്നത്. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ടയാളുമൊത്ത് നിമിഷ പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉൾപ്പടെയുള്ള തീവ്രസംഘടനകളുടെ യുദ്ധ വീഡിയോകൾ കാണുന്നതിൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു നിമിഷ ഫാത്തിമയെന്ന് സഹപാഠികൾ പറഞ്ഞുവെന്നാണ് മ
തിരുവനന്തപുരം: കാസർകോഡ് നിന്നു നാല് കുടുംബങ്ങൾ ഐസിസിൽ ചേർന്നെന്ന വിധത്തിൽ സംശയങ്ങളും പ്രചരണവും ശക്തമാകുന്നതിനിടെ തിരുവനന്തപുരത്തും നിന്നും സമാനമായ സംഭവം. തിരുവനന്തപുരത്തു നിന്നും ബിഡിഎസ് വിദ്യാർത്ഥിനിയെയും ഭർത്താവിനെയും കാണാതായ സംഭവത്തിൽ കാണാതായ യുവതിയുെട മാതാവാണ് മകൾ ഐസിസിൽ ചേർന്നോ എന്ന സംശയം ഉയർത്തി രംഗത്തുവന്നത്. ബിഡിഎസ് വിദ്യാർത്ഥിനിയായ ഫാത്തിമ നിമിഷയെയും ഭർത്താവിനെയുമാണ് കാണാതായിരിക്കുന്നത്.
കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ടയാളുമൊത്ത് നിമിഷ പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ലിം മതം സ്വീകരിക്കുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉൾപ്പടെയുള്ള തീവ്രസംഘടനകളുടെ യുദ്ധ വീഡിയോകൾ കാണുന്നതിൽ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു നിമിഷ ഫാത്തിമയെന്ന് സഹപാഠികൾ പറഞ്ഞുവെന്നാണ് മാതാവ് പറയുന്നത്.
കുട്ടിയെ കാണാതായ സമയത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു. ഭർത്താവായ യുവാവ് തീവ്ര മുജാഹിദ് നിലപാടുള്ള ആളാണെന്ന് വ്യക്തമായിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാന് താൽപര്യം പറഞ്ഞപ്പോൾ കോടതി അത് അംഗീകരിക്കുകയുമായിരുന്നുവെന്നും അമ്മ വെളിപ്പെടുത്തുന്നു.
പിന്നീടുള്ള അന്വേഷണത്തിൽ പെൺകുട്ടി ഗർഭിണിയാണെന്നും പാലക്കാട്ട്, യുവാവിന്റെ രണ്ടാനമ്മയുടെ ഒപ്പമാണ് താമസമെന്നും വ്യക്തമായിരുന്നു. ഈ യുവാവിന്റെ സഹോദരനും മതംമാറിയതായി വ്യക്തമായതായി പെൺകുട്ടിയുടെ അമ്മ ബിന്ദു പറയുന്നു. ബെക്സൻ വിൻസെന്റ് എന്ന് പേരുള്ള യുവാവ് പിന്നീട് ഇസാ എന്ന പേര് സ്വീകരിക്കുകയായിരുന്നു. യുവാവിന്റെ സഹോദരൻ എറണാകുളത്ത് നിന്ന് അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുകയും, പിന്നീട് മുസ്ലിം മതത്തിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും അമ്മ പറയുന്നു. എഡിജിപി ബി സന്ധ്യയെ നേരിൽക്കണ്ടാണ് പരാതി പറഞ്ഞതെന്നും ബിന്ദു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഈ യുവാവ് സ്വന്തം പേരിലുള്ള ഒന്നരക്കോടിയുടെ സ്വത്ത് രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റിയ വിവരവും പൊലീസിൽ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന് അമ്മ പറയുന്നു. ജൂൺ വരെ പെൺകുട്ടിയുമായി അമ്മ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. വാട്‌സ് ആപ്പ് വഴിയായിരുന്നു ബന്ധപ്പെട്ടിരുന്നത്. ജൂൺ നാലിന് ശേഷം പെൺകുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. ഒടുവിൽ സംസാരിച്ചപ്പോൾ ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് യുവതി നൽകിയതെന്നും അമ്മ പറയുന്നു. ഒടുവിൽ ലഭിച്ച വോയിസ് സന്ദേശത്തിൽ ഇന്ത്യൻ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്നും മകൾ പറഞ്ഞു. പൊലീസ് വേണ്ട രീതിയിൽ ഇടപെട്ടിരുന്നെങ്കിൽ തന്റെ മകൾ ഒരു രാജ്യദ്രോഹി എന്ന നിലയിൽ മുദ്രകുത്തപ്പെടില്ലായിരുന്നുവെന്നും ബിന്ദു പറഞ്ഞു.
നേരത്തെ കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്ന് കാണാതായ 16 യുവതി-യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി സൂചനയുണ്ടായിരുന്നു. പാലക്കാട് നിന്ന് രണ്ട് ദമ്പതികളെയും കാസർകോട് പടന്ന, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകൾ ഉൾപ്പടെ 12 പേരെയും കാണാതായത്. പാലക്കാട് സ്വദേശികളായ ഈസ, യഹ്യ, ഇവരുടെ ഭാര്യമാർ, തൃക്കരിപ്പൂർ ഉടുമ്പൻതലയിലെ എൻജിനീയർ അബ്ദുൾ റാഷിദ്, ഭാര്യ സോണിയ, മകൾ സാറ, തൃക്കരിപ്പൂരിലെ മർവാൻ, മർഷിദ്, ഫിറോസ്, അസീസുൾ, അഷ്ഫാക്, പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ ആയിഷ, സഹോദരൻ എൻജിനീയർ ശിഹാബ് എന്നിവരെയാണ് കാണാതായത്.
പലപ്പോഴായി നാടു വിട്ടു പോയവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതാകുകയും ഇതിനിടെ വാട്സ്ആപ്പ് സന്ദേശം ബന്ധുക്കൾക്ക് ലഭിക്കുകയും ചെയ്തതോടെയാണ് കേരളത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സ്ഥാപിച്ചതായി സംശയം ഉന്നയിച്ചത്. അതേസമയം പൊലീസ് ഈ വിഷയത്തെ കരുതലോടെയാണ് നേരിടുന്നത്. അന്വേഷണം വേഗത്തിലാക്കാൻ വേണ്ടിയാണ് ഐസിസ് വാദം ഉയർത്തുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കുടുംബങ്ങളെ കാണാതായ സംഭവം ഗൗരവത്തിലുള്ളതാണെങ്കിലും ഇവർ ഐസിസിൽ ചേർന്നെന്ന വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയും വ്യക്തമാക്കി.