ചെങ്ങന്നൂർ: ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ട്രെയിൻ യാത്രയ്ക്കിടെ മരിച്ച സംഭവത്തിൽ നടുങ്ങി സഹപ്രവർത്തകരും ബന്ധുക്കളും. എസ് ബി എൈ വെൺമണി ശാഖയിലെ ഉദ്യോഗസ്ഥ ബിന്ധ്യയാണ് മരിച്ചത്. 35 വയസ്സായിരുന്നു. സഹോദരിയുടെ വിവാഹ നിശ്ചയത്തിനായുള്ള യാത്രയ്ക്കിടെയാണ് ദുരന്തം എത്തിയത്.

എസ് ബി ഐ ലൈഫ് ഇൻഷുറൻസ് പത്തനംതിട്ട ഏരിയാ മാനേജർ ആലാ പൂമല ഇലഞ്ഞിമൂട്ടിൽ പറമ്പിൽ ഷൈൻ അലക്‌സാണ്ടറുടെ ഭാര്യയാണ് ബിന്ധ്യ. ഇളയ സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് ബിന്ധ്യയുടെ മരണം. ഇതിനായി ഭർത്താവുമൊത്തി കൊച്ചുവേളി-ബെറോഡ എക്സ്‌പ്രസിന്റെ എശ് കംപാർട്‌മെന്റിലാണ് യാത്ര തിരിച്ചത്.

പുലർച്ച മൂന്നരയോടെ തണുക്കുന്നതായി പറഞ്ഞു. കമ്പളിപുതപ്പും നൽകി. രത്‌നഗിരി സ്റ്റേഷനിലെത്തിയിട്ടും ഉണർന്നെണീറ്റില്ല. ഇതോടെ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. ചിപ്ലുൻ സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിന്ധ്യ മരിച്ചിരുന്നു. അടൂർ കുളത്തൂർ തെക്കേതിൽ കുടുംബാഗമാണ്. സംസ്‌കാരം 11ന്് രണ്ടിന് മുളക്കുഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും.