- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുപ്പറിൽ കൊടയേരിയെ കയറ്റിയവർ തന്നെ ഒറ്റുകാരായെന്ന് സൂചന; മുഹമ്മദ് അനൂപിനെ ലഹരി ഇടപാടിൽ കുടുക്കിയത് രാഷ്ട്രീയക്കാരനായ മലബാറിലെ മാഫിയാ ഡോൺ; നർക്കോട്ടിക് ബ്യൂറോയുടെ ഇടപെടലിന് പിന്നിൽ കൊടുവള്ളിയിലെ കരങ്ങൾ; സ്വർണ്ണ കടത്തിന് സമാനമായി ബംഗളൂരുവിലെ ലഹരി കടത്തും എത്തുന്നതുകൊടുവള്ളിയിൽ; ബിനീഷ് കോടിയേരിയുടെ സൗഹൃദങ്ങൾ ചർച്ചയാകുമ്പോൾ നിറയുന്നത് കേരളാ കണക്ഷനുകൾ
കൊച്ചി: ലഹരിക്കടത്ത് സംഘത്തെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തതിന് പിന്നിൽ കുടിപ്പക എന്ന് വിവരം. കൊടുവള്ളിയിലെ ഹവാല ഇടപാട് സംഘത്തിൽ നിന്നും ബംഗളൂരുവിലെ സംഘം അകന്നതിനെ തുടർന്നുള്ള വൈരാഗ്യമാണ് ഒറ്റിക്കൊടുത്ത് സംഘത്തെ കുടുക്കിയത്. കൊടുവള്ളിയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഉൾപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്താണ് ബംഗളൂരുവിൽ പിടിയിലായ മുഹമ്മദ് അനൂപ്. ഇതും ഈ വിവാദത്തിന് പുതിയ മാനം നൽകുന്നു.
ബിനീഷ് കോടിയേരി കൊടുവള്ളി സംഘവുമായി വലിയ സൗഹൃദത്തിലായിരുന്നു. ഇവരുമായി ചേർന്ന് പല സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഇതിനിടയിലാണ് കൊടുവള്ളി സംഘത്തിന്റെ മിനികൂപ്പറിൽ ജന ജാഗ്രതാ യാത്ര കോടിയേരി ബാലകൃഷ്ണൻ നടത്തിയത്. ഇത് വലിയ വിവാദമായപ്പോൾ പാർട്ടിക്ക് വലിയ ക്ഷീണമായി. ബിനീഷുമായുള്ള ബന്ധത്തിന്റെ പുറത്താണ് കാർ വിട്ടു നൽകിയത് എന്ന വിവരവും പുറത്തു വന്നു. ഇതോടെ ഏറെ പ്രതിസന്ധിയിലായതോടെ ബിനീഷ് സംഘവുമായി പിൻവലിയാൻ തീരുമാനിച്ചു.
അതിനിടെ മുഹമ്മദ് അനൂപ് ബംഗളൂരുവിലേക്ക് പ്രവർത്തനങ്ങൾ മാറ്റുന്നത്. മുഹമ്മദ് അനൂപിന്റെ സ്പൈസ് ബേ റസ്റ്റൊറന്റിന് പണംമുടക്കിയിട്ടുള്ളയാളാണ് ബിനീഷ് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ ഉടലെടുത്ത പകയാണ് ഇപ്പോൾ നടന്ന അറസ്റ്റ് എന്നാണ് ലഭിക്കുന്ന സൂചന. ഏറെ അടുപ്പമുള്ള ബിനീഷുമായുള്ള ബന്ധം നഷ്ടമാകുന്നതിന് കാരണക്കാരനായ മുഹമ്മദ് അനൂപിനെ കുടുക്കാൻ അവസരം അന്വേഷിക്കുകയായിരുന്നു കൊടുവള്ളിയിലെ സംഘം. അങ്ങനെയാണ് അനൂപിന് ലഹരി സംഘവുമായി ഇടപാടുണ്ടെന്നു ഇവർ മനസ്സിലാക്കിയത്.
ഈ വിവരം നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയ്ക്ക് ചോർത്തി നൽകുകയും ആദ്യ ഘട്ടത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കാര്യമായ താൽപര്യം കാണിച്ചിരുന്നില്ല. ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തോടെ സിനിമയിലെ ലഹരി സംഘത്തെ നിയന്ത്രിക്കണമെന്ന് എൻ.സി.ബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം ലഭിച്ചിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരിൽ സിനിമാക്കാർക്കിടയിൽ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എൻ.സി.ബി തീരുമാനിച്ചത്.
ഇതോടെയാണ് മുഹമ്മദ് അനൂപിന്റെ സ്പൈസ് ബേ ഹോട്ടലുമായി ബന്ധപ്പെട്ടു നടക്കുന്ന ലഹരി ഇടപാടുകളിലേയ്ക്ക് അന്വേഷണ സംഘം എത്തുന്നത്. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കെ.ടി. റമീസിന് ഈ ലഹരി സംഘവുമായി ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. അനൂപിന്റെ ഫോൺ വിവരങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കെ.ടി. റമീസ് സ്വർണക്കടത്തിന് പണം സ്വരൂപിക്കാൻ ലഹരി സംഘത്തെയും ഉപയോഗപ്പെടുത്തിയിരുന്നതാണ് ലഭിക്കുന്ന സൂചന. സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായ ദിവസം മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയെ പലപ്രാവശ്യം വിളിച്ചതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അനൂപിന് സിനിമാ മേഖലയുമായി വളരെ അടുത്ത ബന്ധമാണ് എന്നാണ് ഇയാളുടെ ഫെയ്സ് ബുക്ക് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. സിനിമാ നടന്മാരായ ആസിഫ് അലി, ഗണപതി, നിഖിൽ തുടങ്ങിയവരൊക്കെ ഇയാളുടെ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ആശംസ അറിയിച്ചു കൊണ്ട് വീഡിയോ പങ്കു വച്ചിട്ടുണ്ട്. ഒരു കന്നഡ നടിയും ഇതിൽ ഉൾപ്പെടും. അതിനാൽ ബംഗളൂരുവിൽ വൻ ഇടപാടാണ് മുഹമ്മദ് അനൂപ് നടത്തിയിരുന്നത് എന്ന് അനുമാനിക്കാനാവും. സിനിമാ മേഖലയിൽ വൻ തോതിലാണ് ലഹരി വികരണം ചെയ്തിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇയാളുമായി ബന്ധമുള്ള എല്ലാവരെയും ചേദ്യം ചെയ്യാനാണ് എൻ.സി.ബിയുടെ അടുത്ത നീക്കം. കൊച്ചിയിലും ഇയാൾ ലഹരി വിതരണം ചെയ്തിട്ടുണ്ടന്നെ് സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിലെ ഇടനമിലക്കാരെ കണ്ടെത്താനായി ഉടൻ കേരളത്തിലേക്ക് എത്തുമെന്നാണ് എൻ.സി.ബി അധികൃതർ നൽകുന്ന സൂചന. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.