- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുതംകുഴിയിലെ വീട്ടിലേക്ക് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ; ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് നോട്ടീസ് നൽകി കമ്മീഷൻ; ബിനീഷിന്റെ വീട്ടിന് മുമ്പിൽ നാടകീയ സംഭവങ്ങൾ; ഒടുവിൽ കമ്മീഷനെ കാണാൻ ബിനീഷിന്റെ ഭാര്യ പുറത്തെത്തി; ക്രെഡിറ്റ് കാർഡ് മഹസറിൽ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യയും അമ്മായിയും
തിരുവനന്തപുരം: ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നാടകീയ രംഗങ്ങൾ. ബിനീഷിന്റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ വീട്ടിലെത്തി. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അതിനിടെ ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി. ബിനീഷിന്റെ കുട്ടികളെ ഇഡി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിലാണ് നടപടി. ഇതോടെ ഇഡിയും ബാലാവകാശ കമ്മീഷനും ഇടപെട്ടു. ബിനീഷിന്റെ ഭാര്യയേയും കുട്ടികളേയും അമ്മായിയേയും പുറത്തേക്ക് വന്ന് കമ്മീഷനെ കാണാൻ അനുവദിച്ചു.
പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് ബിനീഷിന്റെ കോടിയേരി എന്ന വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടരുന്നത്. ബിനിഷിന്റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടിൽ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു. ബന്ധുക്കളെ വീട്ടിൽ കടക്കുന്നതിന് നിന്ന് തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാൽ, ബിനീഷിന്റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഇതോടെയാണ് ബലാവകാശ കമ്മീഷൻ എത്തിയത്.
ഗേറ്റിന് മുന്നിൽ ബന്ധുക്കൾ കുത്തിയിരിക്കുകയാണ്. അതേസമയം, വീടിന് ഉള്ളിൽ ഉള്ളവർ മറ്റുള്ളവരെ കാണാൻ താൽപര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുകയാണ്. ഇതിനിടെയാണ് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ എത്തിയത്. ബാലാവകാശ കമ്മീഷനെ കടത്തി വിടാൻ കഴിയില്ലെന്ന് ഇഡി നിലപാട് എടുത്തു. ഇതോടെ ബാലാവകാശ കമ്മീഷന് നോട്ടീസ് നൽകി. അങ്ങനെ തീർത്തും അസാധാരണമായ സംഭവങ്ങൾ. ഇതോടെയാണ് അമ്മായിയേയും ഭാര്യയേയും കുട്ടിയേയും പുറത്തിറക്കി വിട്ടത്. രേഖകളിൽ ഒപ്പിടില്ലെന്ന് ബിനീഷിന്റെ ഭാര്യയും അമ്മായിയും തീർത്തു പറഞ്ഞു.
അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥർ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അസ്വ മുരുകുമ്പുഴ വിജയകുമാർ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ഇതിനിടെയാണ് ബാലാവകാശ കമ്മീഷൻ എത്തിയത്.
അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകും.
മറുനാടന് മലയാളി ബ്യൂറോ