- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ; മറ്റുള്ളവയിൽ അഭിനയിച്ചത് പണം സ്വീകരിക്കാതെ; അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി 39 ലക്ഷം കൈമാറിയത് വായ്പയെടുത്ത്; ഇഡി അറസ്റ്റ് നിയമവിരുദ്ധമെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാറ്റി. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) ബിനീഷിനെ ചോദ്യംചെയ്യുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതോടെയാണിത്.
അതേസമയം, ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനു ഹോട്ടൽ തുടങ്ങാനായി പലതവണയായി 39 ലക്ഷം രൂപ മാത്രമാണു കൈമാറിയത്. വായ്പയെടുത്തതാണത്. അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല. അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ. അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണു മറ്റുള്ളവയിൽ അഭിനയിച്ചതെന്നും വാദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഒക്ടോബർ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്.
അതിനിടെ, അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും ഉൾപ്പെട്ട ലഹരിക്കേസിൽ എൻസിബി പ്രതിചേർക്കാനിടയുണ്ടെന്നു കണക്കുകൂട്ടി അറസ്റ്റ് ഒഴിവാക്കാൻ ബിനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിച്ചു.
ബെംഗളൂരു ലഹരിമരുന്നു കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘത്തിന്റെ വലയിലേക്കു കേരളത്തിലെ കൂടുതൽ കണ്ണികൾ. ഇഡി സംഘം ഉടനെ കേരളത്തിലെത്തും. ബിനീഷ് കോടിയേരിയുമായി ബെനാമി സാമ്പത്തിക ഇടപാടുകളുള്ള കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, കെ.കെ.റോക്‌സ് ഉടമ അരുൺ വർഗീസ് എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. അപ്പോൾ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കൂടുതൽ പേരിലേക്ക് അന്വേഷണം എത്തുന്നത്.
മറുനാടന് ഡെസ്ക്