- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെല്ലിക്കട്ട് നിരോധനത്തിനെതിരെ സമരം ചെയ്തവർക്കിടയിൽ ദേശവിരുദ്ധ ശക്തികളും; സമരക്കാർ ലാദന്റെ ചിത്രമുള്ള പോസ്റ്റർ ഉപയോഗിച്ചെന്നും റിപ്പബ്ലിക്ക് ദിനം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തെന്നും കണ്ടെത്തി; ബാനറുകളും ചിത്രങ്ങളും സഭയിൽവച്ച് പനീർ ശെൽവം
ചെന്നൈ: തമിഴ്‌നാട് അടുത്തകാലത്ത് കണ്ടതിൽവച്ചേറ്റവും ശക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞദിവസങ്ങളിൽ ജെല്ലിക്കട്ട് നിരോധനത്തിന് എതിരായി വൻ ജനാവലി അണിനിരന്നപ്പോൾ കണ്ടത്. ഒരു രാഷ്ട്രീയ കക്ഷിയുടേയും പിൻതുണയില്ലാതെ നടന്ന പ്രക്ഷോഭം നാൾക്കുനാൾ വർധിച്ചതോടെ സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്രസർക്കാരിന് വരെ സമരക്കാർക്കു മുന്നിൽ മുട്ടുമടക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്. അതോടൊപ്പം ആരാണ് സമരത്തിന് ആഹ്വാനം നൽകിയതെന്നും എങ്ങനെയാണ് ഇത്തരത്തിൽ വലിയൊരു ജനകീയ മുന്നേറ്റം ഉണ്ടായതെന്നും ഉള്ള വിഷയങ്ങളും ചർച്ചയായി. തമിഴന്റെ വികാരമാണ് സമരത്തിൽ പ്രകടിപ്പിക്കപ്പെട്ടതെന്നും അതാണ് വലിയ മുന്നേറ്റമായി മാറിയതെന്നും വാദമുയരുമ്പോൾ തന്നെ ഇതിന് പിന്നിൽ ദേശവിരുദ്ധ ശക്തികളും ഉണ്ടായിരുന്നോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചിരുന്നു. സമരക്കാർക്കിടയിൽ ഇത്തരത്തിൽ പ്രചരണം നടന്നതായാണ് ഇപ്പോൾ തമിഴ്‌നാട് സർക്കാർ കണ്ടെത്തിയിരിക്കുന്നത്. ജെല്ലിക്കട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധിച്ചവരുടെ ഇടയിൽ ദേശവിരുദ്ധ ശക്തികൾ ഉണ്ടായി
ചെന്നൈ: തമിഴ്‌നാട് അടുത്തകാലത്ത് കണ്ടതിൽവച്ചേറ്റവും ശക്തമായ പ്രക്ഷോഭമാണ് കഴിഞ്ഞദിവസങ്ങളിൽ ജെല്ലിക്കട്ട് നിരോധനത്തിന് എതിരായി വൻ ജനാവലി അണിനിരന്നപ്പോൾ കണ്ടത്. ഒരു രാഷ്ട്രീയ കക്ഷിയുടേയും പിൻതുണയില്ലാതെ നടന്ന പ്രക്ഷോഭം നാൾക്കുനാൾ വർധിച്ചതോടെ സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്രസർക്കാരിന് വരെ സമരക്കാർക്കു മുന്നിൽ മുട്ടുമടക്കേണ്ട സ്ഥിതിയാണ് ഉണ്ടായത്.
അതോടൊപ്പം ആരാണ് സമരത്തിന് ആഹ്വാനം നൽകിയതെന്നും എങ്ങനെയാണ് ഇത്തരത്തിൽ വലിയൊരു ജനകീയ മുന്നേറ്റം ഉണ്ടായതെന്നും ഉള്ള വിഷയങ്ങളും ചർച്ചയായി.
തമിഴന്റെ വികാരമാണ് സമരത്തിൽ പ്രകടിപ്പിക്കപ്പെട്ടതെന്നും അതാണ് വലിയ മുന്നേറ്റമായി മാറിയതെന്നും വാദമുയരുമ്പോൾ തന്നെ ഇതിന് പിന്നിൽ ദേശവിരുദ്ധ ശക്തികളും ഉണ്ടായിരുന്നോ എന്ന സംശയം ചിലർ പ്രകടിപ്പിച്ചിരുന്നു. സമരക്കാർക്കിടയിൽ ഇത്തരത്തിൽ പ്രചരണം നടന്നതായാണ് ഇപ്പോൾ തമിഴ്‌നാട് സർക്കാർ കണ്ടെത്തിയിരിക്കുന്നത്.
ജെല്ലിക്കട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ മറീനാ ബീച്ചിൽ പ്രതിഷേധിച്ചവരുടെ ഇടയിൽ ദേശവിരുദ്ധ ശക്തികൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ ശരിവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർസെൽവവും രംഗത്തുവന്നു.
പ്രതിഷേധക്കാരുടെ ഇടയിൽ കൊല്ലപ്പെട്ട ഉസാമ ബിൻ ലാദന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നതായി പനീർസെൽവം നിയമസഭയെ അറിയിച്ചു. പ്രതിഷേധക്കാരെ നീക്കിയ പൊലീസ് നടപടിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ലാദന്റെ ചിത്രം പതിച്ച ബാനറുകളുമായി പ്രതിഷേധക്കാരിൽ ചിലർ നിൽക്കുന്ന ചിത്രങ്ങളും മുഖ്യമന്ത്രി സഭയിൽ വച്ചു. ജിഹാദികളുടെ ചിത്രങ്ങളും ചിലർ പോസ്റ്ററുകളിൽ പതിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം തുടർന്നു. ഇതാണ് സംശയത്തിന് ഇടനൽകുന്നത്. പ്രതിഷേധക്കാരിൽ ചിലർ പ്രത്യേക തമിഴ്‌നാട് രാജ്യത്തിനായി വാദിച്ചെന്നും റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തെന്നും അദ്ദേഹം സഭയെ അറിയിച്ചു.
ഒരാഴ്ചയോളം നീണ്ട പ്രതിഷേധത്തിനിടെ ദേശവിരുദ്ധ ശക്തികൾ ഇവർക്കിടയിൽ നുഴഞ്ഞുകയറിയിരുന്നു. പ്രതിഷേധം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ചെറിയ സേനയെ മാത്രമേ ഉപയോഗിച്ചുള്ളൂ. റിപ്പബ്ലിക് ദിനം വരെ പ്രതിഷേധം നീട്ടാൻ ചിലർ ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. റിപ്പബ്ലിക് ദിനത്തിൽ കരിങ്കൊടി കാണിക്കാനും പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും ചില സംഘങ്ങൾക്കു താൽപ്പര്യമുണ്ടായിരുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
തിങ്കളാഴ്ചത്തെ അക്രമത്തിൽ ചില പൊലീസുകാർക്കു പരുക്കേറ്റു. പല പൊലീസ് വാഹനങ്ങൾക്കും തകരാർ പറ്റി. പൊലീസുകാർ അക്രമം നടത്തിയതായി പ്രചരിക്കുന്ന ചിത്രങ്ങൾ സത്യമാണെങ്കിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ ഉറപ്പു നൽകി. അതേസമയം, സംഭവവികാസങ്ങളിൽ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം പനീർസെൽവം നിരാകരിച്ചു. ഇതേത്തുടർന്ന് ഡിഎംകെ എംഎൽഎമാർ സഭയിൽനിന്ന് ഇറങ്ങിപ്പോയി.