- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിന്നിക്കും കുടുംബത്തിനും ഇനി സുഖമായി കിടന്നുറങ്ങാം; ഭൂമാഫിയക്കാരിൽ നിന്ന് സംരക്ഷണം നൽകാൻ നാട്ടുകാർ; തട്ടിപ്പുക്കാർക്ക് പിറകെ എംഎൽഎയും നാട്ടുകാരും; മറുനാടൻ ഇംപാക്ട്
കൊച്ചി: കുതന്ത്രങ്ങളിലൂടെ സ്വന്തം വീടും സ്ഥലവും പിടിച്ചടക്കാനെത്തുന്ന ഭൂമാഫിയയുടെ ഗുണ്ടകളിൽനിന്ന് രക്ഷപ്പെടാൻ പത്തു കൂറ്റൻ നായ്ക്കളുടെ കാവലിൽ കഴിയുന്ന കുന്നംകുളത്തെ ബിന്നി വർഗീസിനും കുടുംബത്തിനും മറുനാടൻ മലയാളി വാർത്തയെ തുടർന്ന് നീതി കിട്ടാൻ വഴിയൊരുങ്ങി. ഈ കുടുംബത്തിന് ഇനി നാട്ടുകാരുടെ കാവൽ. മറുനാടൻ വാർത്തക്ക് കുന്നംകുളം എ
കൊച്ചി: കുതന്ത്രങ്ങളിലൂടെ സ്വന്തം വീടും സ്ഥലവും പിടിച്ചടക്കാനെത്തുന്ന ഭൂമാഫിയയുടെ ഗുണ്ടകളിൽനിന്ന് രക്ഷപ്പെടാൻ പത്തു കൂറ്റൻ നായ്ക്കളുടെ കാവലിൽ കഴിയുന്ന കുന്നംകുളത്തെ ബിന്നി വർഗീസിനും കുടുംബത്തിനും മറുനാടൻ മലയാളി വാർത്തയെ തുടർന്ന് നീതി കിട്ടാൻ വഴിയൊരുങ്ങി. ഈ കുടുംബത്തിന് ഇനി നാട്ടുകാരുടെ കാവൽ.
മറുനാടൻ വാർത്തക്ക് കുന്നംകുളം എംഎൽഎ.ബാബു എം.പാലിശേരിയുടെ അഭിന്ദനങ്ങളും.'മറുനാടൻ മലയാളിയിൽ വാർത്ത വന്നതു കൊണ്ടാണ് ഞങ്ങളുടെ നാട്ടിൽ ഞങ്ങളുടെ മൂക്കിന് താഴെ നടന്ന കാര്യം അറിയാൻ കഴിഞ്ഞത്. വാർത്തയിൽ പറയുന്ന ബിന്നിയുടെ വസതിയുടെ നാലു വീട് അപ്പുറത്താണ് പാർട്ടി ഓഫീസ് വരെ. എന്നിട്ടും സംഭവം അറിഞ്ഞില്ലെന്നതാണ് കാര്യം, എം എൽ എ പറഞ്ഞു.
വളരെ ദയനീയമാണ് അവരുടെ സ്ഥിതി. അവർ നീതി അർഹിക്കുന്നുണ്ട്. ഇത്തരമൊരു വാർത്ത പുറത്തു കൊണ്ടുവന്ന ലേഖകനും മറുനാടൻ മലയാളിയും അഭിനന്ദനം അർഹിക്കുന്നു. വാർത്തയെ തുടർന്ന് ഞങ്ങൾ ഇന്നലെ ബിന്നിയുടെ വീട്ടിൽ പോയിരുന്നു.അവർക്ക് നീതി കിട്ടാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിയമപരമായി കാര്യങ്ങൾ പരിശോധിക്കാനുമുണ്ട്. വാർത്തയിൽ പറയുന്ന പോലെ എല്ലാവരും വഞ്ചിച്ചതാണെന്ന് വ്യക്തമാണ്.പറ്റുമെങ്കിൽ ഭുമാഫിയക്കാരൻ രഘുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുകൊണ്ടു വരാനും എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.
എംഎൽഎ ബാബുഎം.പാലിശ്ശേരിയും, കുന്നംകുളം നഗരസഭാ മുൻചെയർമാൻ ജയപ്രകാശ്, മറ്റ് നാലു സിപിഐ(എം) നേതാക്കൾ എന്നിവരാണ് ബിന്നിയുടെ വീട് ഇന്നലെ വൈകീട്ട് സന്ദർശിച്ചത്. രാവിലെ യൂത്ത് കോൺഗ്രസ് നേതാവ് ലദീപ് ഹസ്സനും സംഘവും, കുന്നംകുളം സിഐ കൃഷ്ണദാസ്, പൊലീസുകാർ എന്നിവരാണ് സന്ദർശിച്ചത്. രാവിലെ യുത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയ പൊലീസ് ഭൂമാഫിയയുടെ അക്രമത്തെ പറ്റി വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
ഭൂമാഫിയയുടെ അക്രമത്തിൽ വീട്ടിലെ നായ്ക്കൾക്ക് പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ കാര്യങ്ങളും അന്വേഷിച്ചു. ഇന്ന് കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെത്താൻ സിഐഫോൺ വിളിച്ച് ഭൂമാഫിയക്കാരൻ രഘുവിനോട് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിലാണെന്നും വരാൻ പറ്റുന്ന സമയം വിളിച്ചറിയാക്കാമെന്നുമാണ് രഘു മറുപടി പറഞ്ഞത്. രഘുവിന്റേയോ മറ്റാരുടെയെങ്കിലുമോ ഭീഷണിയോ അക്രമമോ ഉണ്ടാവുകയാണെങ്കിൽ ഉടൻ വിളിച്ചു പറയണമെന്നും എല്ലാ സഹായവും ഉണ്ടാവുമെന്നും പറഞ്ഞാണ് യൂത്ത് കോൺഗ്രസ് നേതാക്കളും സി.ഐയും തിരിച്ചു പോയത്.
വൈകീട്ട് ബിന്നിയുടെ വീട്ടിലെത്തിയ കുന്നംകുളം എംഎൽഎ.ബാബു എം.പല്ലിശേരിയും മറ്റ് സിപിഐ(എം) നേതാക്കളും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബത്തിന് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രഘുവോ, ബാങ്കോ, അവരുടെ ഏജൻസിയോ വീട് കയ്യേറാൻ വന്നാൽ ഉടൻ തന്നെ വിളിച്ചറിയിച്ചാൽ വേണ്ടത് ചെയ്യുമെന്നും എംഎൽഎ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മനുഷ്യാവാകാശ കമ്മീഷനിൽ പരാതി നൽകാനും എംഎൽഎ.ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിലാണെങ്കിലും മുറ്റത്ത് കേൾക്കുന്ന ഒരു ചെറിയ കാലനക്കത്തിൽ പോലും ഭയന്ന് കഴിയുന്ന കുടുംബമാണു ബിന്നിയുടേത്.. ആരും കടന്നു വരാതിരിക്കാൻ കൊട്ടിയടച്ച വലിയ ഗേറ്റ്, ഗേറ്റിലൂടെ നോക്കിയാൽ അകത്തുള്ളതൊന്നും കാണാൻ കഴിയില്ല. വീട്ടിലേക്ക് വരണമെങ്കിൽ പരിചയക്കാരാണെങ്കിൽ ഫോണിലൂടെ വിളിച്ചു പറയണം. അല്ലാതെ ഗേറ്റ് തുറക്കില്ല. ഗേറ്റ് തുറന്നാൽ വീട്ടിൽ ഉള്ളത് പത്ത് മുന്തിയ ഇനം നായ്ക്കളാണ്. പണത്തിന്റെ അഹങ്കാരത്തിലല്ല ഭൂമാഫിയക്കാരൻ രഘുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകളിൽ നിന്നു രക്ഷ നേടാനാണ് ഇവർ നായ്ക്കളെ വളർത്തുന്നത്.
4 ലക്ഷം രൂപ ലോണെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നു നിരവധി പേർ ചേർന്നു പാവം കുടുംബത്തെ ചതിയിൽപ്പെടുത്തി, കുന്നംകുളം നഗരത്തിൽ തൃശൂർ ഹൈവേയിൽ കോടികൾ വിലമതിക്കുന്ന ബിന്നി വർഗീസിന്റെ വീടും പറമ്പും തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. കുതന്ത്രങ്ങൾക്കു കൊച്ചിയിലെ ഭൂമാഫിയക്കാരൻ രഘുവും സംഘവുമാണ് ചരടുവലിക്കുന്നത്. കൂടാതെ കാലാകാലങ്ങളിൽ കേസു നടത്തിയ വക്കീലന്മാർ ലക്ഷങ്ങൾ വാങ്ങിയശേഷം കോടതിയിൽ ഹാജരാകാതെയും ഭൂമാഫിയയ്‌ക്കൊപ്പം ചേർന്നും കുടുംബത്തെ വഞ്ചിക്കുകയായിരുന്നു.
ബിന്നിക്കും ഭാര്യ സിനിക്കുമെതിരേ 10 വർഷമായി വീടൊഴിപ്പിക്കാൻ നിരന്തര അക്രമങ്ങൾ രഘു നടത്തി വരികയായിരുന്നു. ഇതിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ മറുനാടൻ മലയാളി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തകളാണു കുന്നംകുളത്തുകാർ ഏറ്റെടുത്ത് ബിന്നിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കാൻ വഴികാട്ടിയായത്. രഘുവിനും ഗുണ്ടകൾക്കും പുറമെ ബാങ്കിന്റേതെന്ന് പറഞ്ഞ് ഒരു ഏജൻസിയും ഇവരുടെ വീടും പറമ്പും കയ്യടക്കാൻ ഗുണ്ടകളെ അയച്ചു കൊണ്ടിരിക്കുകയാണ്.
നായ്ക്കളുടെ കാലുകൾ തല്ലിയൊടിച്ചും വിഷം കൊടുത്തു കൊന്നും, പ്രതികാരം തീർക്കുകയായിരുന്നു്. വാർത്ത വന്ന ദിവസവും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ മാഫിയ സംഘം ഇന്നലെ മുതൽ ജനകീയ പ്രതിരോധം വന്നപ്പോൾ നിശബ്ദതയിലാണ്. രഘുവിനേയും സംഘത്തേയും നിയമത്തിന്റെ മുന്നിലെത്തിച്ച് ശിക്ഷിക്കാനുള്ള നടപടികളും നാട്ടുകാർ തുടങ്ങിയിട്ടുണ്ട്.