- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് ബോംബെ ഹൈക്കോടതി പരിഗണിക്കും മുമ്പ് കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തി ബിനോയ് കോടിയേരി; ചണ്ഡികാ ഹോമം വഴിപാടും കഴിച്ചു; ഇന്നലെ കേസ് മാറ്റിവെക്കാൻ ഇടയാക്കിയത് വിവാഹത്തെ ചൊല്ലിയുള്ള തർക്കത്താൽ; വിവാഹിതരെന്ന യുവതിയുടെ വാദം അംഗീകരിക്കാതെ ബിനോയി; തർക്കം തുടർന്നപ്പോൾ കോടതിയിൽ എത്താതെ അഭിഭാഷകന്റെ പിന്മാറ്റവും
മുംബൈ: ബിഹാറി യുവതി നൽകിയ പീഡന കേസിൽ നിന്നം രക്ഷപെടാൻ വഴി തേടുകയാണ് ബിനോയി കോടിയേരി. ബിനോയിയുടെ കേസ് ഇന്നലെ മാറ്റിവെക്കാൻ ഇടയാക്കിയത് പരാതിക്കാരിയുമായി ധാരണയിൽ എത്താൻ സാധിക്കാത്തതു കൊണ്ടായിരുന്നു. ഈ തർക്കം നിലനിൽക്കുന്നത് മൂലമാണ് അഭിഭാഷകൻ ഇന്നലെ കോടതിയിൽ ഹാജരാകാതിരുന്നതും. ബോംബെ ഹൈക്കോടതിയാണ് പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിയായ യുവതിയും നൽകിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.
എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകൻ ഹാജരാകാതിരുന്നതിനു കാരണമെന്നാണു സൂചന.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നൽകിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തിൽ പരസ്പ്പരം ധാരണയിൽ എത്തിയാൽ മാത്രമേ പീഡന കേസ് റദ്ദാക്കാൻ പോലും സാധ്യതയുള്ളൂ. ഈ തർക്കം ബാധിക്കരുതെന്ന് കരുതിയാണ് അഭിഭാഷകൻ കോടതിയിൽ എത്താതിരുന്നതും.
അതിനിടെ കേസ് പരിഗണുക്കുന്നതിന് മുമ്പായി ബിനോയി കോടിയേരി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനവും നടത്തിയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം ദുർഗ്ഗാ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചണ്ഡികാ ഹോമം വഴിപാടായി കഴിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നിട്ടുണ്ട്. ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് ഒത്തു തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് പരിഗണിക്കും മുമ്പായിരുന്നു ബിനോയിയുടെ ക്ഷേത്രദർശനം.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണ് ആരോപണം. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.
2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാൽ 2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ തവണ അപേക്ഷ പരിഗണിച്ചപ്പോൾ ഒത്തുതീർപ്പിനുള്ള വ്യവസ്ഥകൾ അറിയിക്കാൻ കോടതി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇരുവരും വ്യവസ്ഥകൾ കോടതിയെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ഭാവികാര്യങ്ങളിൽ വ്യക്തത വന്നാൽ മാത്രമേ ഒത്തുതീർപ്പിന് കോടതി അനുമതി ലഭിക്കൂ. അതേസമയം ഡിഎൻഎ ഫലം പുറത്തുവിടാനുള്ള നടപടി ക്രമങ്ങൾക്കിടെയാണ് ഒത്തുതീർപ്പിനായി ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മറുനാടന് മലയാളി ബ്യൂറോ