- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാഷണത്തിനിടെ കേന്ദ്ര സർക്കാരിനെതിരെ പരാമർശം നടത്തിയെന്ന പേരിൽ സസ്പെൻഷൻ; കേന്ദ്ര സർവ്വകലാശാല അസി.പ്രൊഫസർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി
തിരുവനന്തപുരം: പ്രഭാഷണത്തിനിടയിൽ കേന്ദ്ര സർക്കാരിനെതിരെ പരാമർശം നടത്തിയെന്ന പേരിൽ കേന്ദ്ര സർവ്വകലാശാല അസി.പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം എം പി.
ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബിനോയ് വിശ്വം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചിന്തകളും തടയുന്ന ഇത്തരം നടപടി ആശങ്കാകുലമാണ്. വിമർശനാത്മകമായി ചിന്തിക്കുവാനും ചോദ്യങ്ങൾ ഉന്നയിക്കുവാനും വിദ്യാർത്ഥികളെ സഹായിക്കുകയും അവരെ സമൂഹത്തിന്റെ ക്രിയാത്മക ഭാഗമാക്കുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
സംവാദങ്ങളും വിയോജിപ്പുകളും വൈജ്ഞാനികമായ ഉത്പാദനവുമാണ് നമ്മുടെ സർവകലാശാലകളുടെ മുഖമുദ്രയെന്നും ഈ സാഹചര്യത്തിൽ ഗിൽബർട്ട് സെബാസ്റ്റ്യനെതിരായ നടപടി പിൻവലിക്കണമെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ