- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു; സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ
തിരുവനന്തപുരം: സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റനായിരുന്നു ബിനോയ് വിശ്വം. ഇന്നലെ വൈകീട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുമായി അടുത്ത സമ്പർക്കത്തിലായിരുന്നു ബിനോയ് വിശ്വം. അതുകൊണ്ട് തന്നെ അദ്ദേഹവും കനത്ത ജാഗ്രതയിലാണ്.
സമാപന സമ്മേളനത്തിൽ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആർ അനിൽ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story