കോഴിക്കോട്: ഉദയം പേരൂരിൽ സി പി എം പ്രവർത്തകർ കൂട്ടത്തോടെ സിപിഐയിൽ ചേർന്നപ്രശ്‌നത്തെ തുടർന്ന് സിപിഐക്കെതിരെ ശക്തമായി രംഗത്തത്തെിയ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനോടുള്ള അരിശം സിപിഐ നേതാക്കൾക്ക് തീരുന്നില്ല. സ്വരാജിനെതിരെ മുതിർന്ന സിപിഐ നേതാവ് ബിനോയ് വിശ്വം അടക്കമുള്ളവർ രംഗത്തത്തെിയതോടെ പ്രശ്‌നം കത്തുകയാണ്.

സിപിഐയെക്കുറിച്ച് കേട്ടു തുടങ്ങിയത് അടുത്തകാലത്താണെന്നും, പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നതെന്നുമായിരുന്നു സ്വരാജ് പറഞ്ഞത്. ഇതിനെതിരെ സിപിഐ നേതാവ് പി രാജു രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് സ്വരാജിന് മറുപടി പറയേണ്ടെന്ന് സിപിഐ തീരുമാനിച്ചങ്കെിലും നേതാക്കളുടെ കലിപ്പ് ഇപ്പോഴും തീരുന്നില്ല.

കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ സംവാദങ്ങൾ ഉണ്ടാകണമെന്നും അത് ആശയപരമായ സംവാദങ്ങളാകണമെന്ന് സിപിഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം പറഞ്ഞു. സംവാദങ്ങൾ ഇടതുപക്ഷ ബോധവും വിവേകവും ഉയർത്തിപ്പിടിക്കുന്നതാകണം. അതില്ലാത്തതുകൊണ്ടാണ് വായിൽ
തോന്നിയതൊക്കെ കോതയ്ക്ക് പാട്ട് എന്ന രീതിയിൽ സ്വരാജ് പറയുന്നത്. പ്രീഡിഗ്രി പഠന കാലത്താണ് സിപിഐയെക്കുറിച്ച് കേട്ടതെന്ന് സ്വരാജ് പറഞ്ഞത് വെറും ഉള്ളുപ്പില്ലായ്മയല്ല.. അസാധാരണമായ ഉളുപ്പില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷത്തോടെ അല്ല ഇങ്ങനെയൊക്കെ പറയുന്നത്. വലിയ വേദനയുണ്ട്. സി പി എം പോലൊരു പ്രസ്ഥാനത്തിന്റെ എം എൽ എ, ഡി വൈ എഫ് ഐയുടെ നേതാവ് ഇങ്ങനെയൊക്കെ ആയതിൽ വലിയ വിഷമമുണ്ട്. ആശയപരമായ സംവാദത്തിന് സി പി എം തയ്യറാണെങ്കിൽ സിപിഐ അതിന് തയ്യാറാണ്. അതിന് ഇടതുപക്ഷ രാഷ്ട്രീയം അറിയുന്നവരുണ്ടെങ്കിൽ സുസ്വാഗതം. കുറച്ച് ദിവസം മുമ്പ് കോഴിക്കൊട് വെസ്റ്റ്ഹില്ലിൽ ബിജെപി പ്രവർത്തകരായ കുറച്ചു പേർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നിരുന്നു. ഇവർക്ക് അഭിവാദ്യം അർപ്പിച്ച് ബോർഡുകൾ സ്ഥാപിച്ചത് അവിടുത്തെ ഡി വൈ എഫ് ഐ സഖാക്കളാണ്. ഈ സഖാക്കളുടെ രാഷ്ട്രീയ ബോധം പേലും സ്വരാജിന് ഇല്ലാതെ പോയി. സമയമുണ്ടെങ്കിൽ സ്വരാജ് ആ യൂണിറ്റിലെ സഖാക്കളുടെ കൂടെ രണ്ട് ദിവസം താമസിച്ച് അവരിൽ നിന്നം രാഷ്ട്രീം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കൊട് ഉള്ള്യരേിയിൽ നടക്കുന്ന എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ഈച്ചയെ കൊല്ലാൻ ആരും എ കെ 47 തോക്ക് ഉപയോഗിക്കാറില്ലന്നെും അതുകൊണ്ട് തന്നെ സ്വരാജിന് മറുപടി കൊടുക്കേണ്ട കാര്യമില്ലന്നെും കഴിഞ്ഞ
ദിവസം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: കെ രാജൻ എം എൽ എയും പറഞ്ഞിരുന്നു. പ്രീഡിഗ്രി പഠന കാലത്താണ് ആദ്യമായി ഒരു സിപിഐക്കാരനെ കണ്ടതെന്ന സ്വരാജിന്റെ പ്രസ്താവന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടാണ്.ഇ എം എസ് ആദ്യമായി മത്സരിച്ച അതേ ചിഹ്നത്തിലാണ് ഈ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചത്. കേരളത്തിൽ എല്ലാക്കാലത്തുമുള്ള പാർട്ടിയാണ് സിപിഐ. അതേക്കുറിച്ച് അറിയാത്തത് വിവരമില്ലായ്മയല്ലാതെ വേറെ എന്താണ്. സ്വരാജിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ട് പറഞ്ഞതാണെന്ന് കരുതുന്നില്ല. അജ്ഞത നടിക്കുകയാണ്. ഇനി ശരിക്കും സ്വരാജിന്റേത് അറിവില്ലായ്മയാണെങ്കിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് പാഠശാല തേടുന്നത് നല്ലതാണ്. ഇടതുപക്ഷ ജനപ്രതിനിധിക്കു ചേർന്നതല്ല സ്വരാജിന്റെ പ്രതികരണം. സിപി ഐയിലേക്ക് ആളുകൾ ചേരുന്നതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല. എന്തുകൊണ്ടാണ് ആളുകൾ സിപി ഐയിലേക്ക് വരുന്നതെന്ന് അന്വേഷിക്കുന്നത് നന്നാവും. സ്വന്തം പാർട്ടിയിൽ ഇല്ലാത്ത പലതും സിപിഐയിലുണ്ടെന്ന് ബോധ്യപ്പെടാൻ സമയമെടുക്കും. ഇടതു മുന്നണിയുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ട എം എൽ എയാണ് ഇത്തരത്തിൽ വർത്തമാനം പറയുന്നത്. നിയമസഭയിൽ ഒന്നിച്ചിരിക്കേണ്ടതായതിനാൽ കൂടുതലൊന്നും പറയുന്നില്ലന്നെും രാജൻ പറഞ്ഞിരുന്നു.

സ്വരാജ് നിലവിട്ടാൽ പലതും പറയേണ്ടി വരും. സ്വരാജിനോട് മറുപടി പറയേണ്ടെന്നാണ് സിപിഐ തീരുമാനം. പ്രസ്താവനയെ അവജ്ഞയോടെ തള്ളുകയാണെന്നും രാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരന്നു. ഉദയംപേരൂരിലെ സംഭവം ചൂണ്ടിക്കാട്ടി,കടലിലെ മത്സ്യങ്ങൾക്കോരിക്കലും കൈത്തോട്ടിലേക്ക് പോകാനാവില്ലന്നൊയിരുന്നു സ്വരാജ് പറഞ്ഞത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത്. അതാകട്ടെ സ്വന്തം ജില്ലയിൽ നിന്നല്ല. യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പോയപ്പോഴാണ്. മലപ്പുറത്ത് നിന്നും തൃശൂർ വരെ ചെന്നപ്പോഴാണ് ഒരു സിപിഐക്കാരനെ കണ്ടുമുട്ടുന്നത്. അതിൽ ഇപ്പോഴും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലന്നെും സ്വരാജ് പറഞ്ഞിരുന്നു. ഇതിനത്തെുടർന്നാണ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു സ്വരാജിനെതിരെ രംഗത്ത് വന്നത്. സി പി എമ്മിൽ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് രാജു പറഞ്ഞത്. ഇതിനെതിരെ രാജുവിന്റെ തൊലിക്കട്ടിക്ക് നൊബേൽ സമ്മാനം നൽകണമെന്നും ജീവിത്തിൽ ഇന്നുവരെ സിപിഐയുടെ ഒരു ഓഫീസിലും താൻ കടന്നു ചെന്നിട്ടില്ലന്നെും പേകേണ്ട ആവശ്യം വന്നിട്ടില്ലന്നെും സ്വരാജ് പറഞ്ഞിരുന്നു. ഇങ്ങനെ പച്ചക്കളം പറയാൻ മടിയില്ലാത്ത ആളുകളാണ് എറണാകുളത്തെ സിപിഐയെ നയിക്കുന്നതെങ്കിൽ ദേശീയ ജനാധിപത്യം വിപ്‌ളവം എറണാകുളം ജില്ലയിൽ ഉടൻ നടക്കുമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ സ്വരാജ് പരിഹസിച്ചിരുന്നു.