- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസിൽ ഒരു മാസം പഠിച്ചശേഷം അസെസ്മെന്റെ് നടത്തി ഒമ്പതിലേക്ക് മടങ്ങിപോകാൻ പറഞ്ഞത് ബിന്റോയുടെ ആത്മഹത്യക്ക് കാരണമായി; സ്‌കൂൾ മാനേജ്‌മെന്റിന്റെ മാനസിക പീഡനം ശരിവെച്ച് വിദ്യാഭ്യാസ വകുപ്പ്; പത്താം ക്ലാസിലെ റിസൽട്ട് നന്നാക്കാൻ കുട്ടികളെ സമ്മർദ്ദത്തിലാക്കുന്ന സ്വകാര്യ സ്കൂളുകളുടെ അഹങ്കാരത്തിന് കടിഞ്ഞാണിടാൻ നേരമായി
പാമ്പാടി: സ്‌കൂളുകൾക്ക് സൽപ്പേര് ലഭിക്കാനുള്ള മാനേജ്‌മെന്റുകളുടെ ശ്രമത്തിന്റെ ഇരയാണ് പാമ്പാടിയിൽ ആത്മഹത്യ ചെയ്ത ബിന്റോ എന്ന 14 വയസുകാരൻ വിദ്യാർത്ഥി എന്ന കാര്യം വ്യക്തമായി. കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കും വിധത്തിലുള്ള പ്രവർത്തിയാണ് സ്‌കൂൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. പാമ്പാടിയിലുള്ള ക്രോസ് റോഡ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് ഇന്നലെ അധികൃതരെത്തി പരിശോധന നടത്തിയത്. സ്‌കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദം താങ്ങാനാകാതെയാണു കുട്ടി ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അരവിന്ദാക്ഷൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉടൻ റിപ്പോർട്ടു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താംക്ലാസിൽ ഒരുമാസം ഇരുത്തിയ ശേഷം തിരികെ ഒമ്പതിലേക്ക് തന്നെ മടക്കി അയച്ച സ്‌കൂൾ അധികൃതരുടെ നടപടിയാണ് ബിന്റോയെ മാനസിക സമ്മർദ
പാമ്പാടി: സ്‌കൂളുകൾക്ക് സൽപ്പേര് ലഭിക്കാനുള്ള മാനേജ്‌മെന്റുകളുടെ ശ്രമത്തിന്റെ ഇരയാണ് പാമ്പാടിയിൽ ആത്മഹത്യ ചെയ്ത ബിന്റോ എന്ന 14 വയസുകാരൻ വിദ്യാർത്ഥി എന്ന കാര്യം വ്യക്തമായി. കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കും വിധത്തിലുള്ള പ്രവർത്തിയാണ് സ്‌കൂൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
പാമ്പാടിയിലുള്ള ക്രോസ് റോഡ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് ഇന്നലെ അധികൃതരെത്തി പരിശോധന നടത്തിയത്. സ്‌കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദം താങ്ങാനാകാതെയാണു കുട്ടി ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അരവിന്ദാക്ഷൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉടൻ റിപ്പോർട്ടു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താംക്ലാസിൽ ഒരുമാസം ഇരുത്തിയ ശേഷം തിരികെ ഒമ്പതിലേക്ക് തന്നെ മടക്കി അയച്ച സ്‌കൂൾ അധികൃതരുടെ നടപടിയാണ് ബിന്റോയെ മാനസിക സമ്മർദ്ദത്തിലാക്കിയത്.
ഫെബ്രുവരിയിൽ ഒൻപതാം ക്ലാസ് പരീക്ഷ പൂർത്തിയായതിനെ തുടർന്ന് ഒരുമാസത്തോളം ബിന്റോയെ പത്താംക്ലാസിൽ ഇരുത്തിയിരുന്നതായി മാതാപിതാക്കൾ പറയുന്നു. ഇതിനുശേഷം നടത്തിയ മോഡൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ബിന്റോയ്ക്കു കഴിയാത്തതിനാൽ മറ്റേതെങ്കിലും സ്‌കൂളിലേക്കു മാറ്റണമെന്നു സ്‌കൂൾ അധികൃതർ പറഞ്ഞതായാണ് മാതാപിതാക്കളുടെ പരാതി. പത്താംക്ലാസിലെ പാഠപുസ്തകങ്ങൾ തിരിച്ചേൽപിക്കണമെന്ന് ആവശ്യപ്പെട്ടെന്നും മനോവിഷമം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കുകയായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു.
സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി, വാഴൂർ പതിനാലാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെയും ബിന്ദുവിന്റെ മകനാണ് ബിന്റോ. കഴിഞ്ഞ ശനിയാഴ്ചയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദം താങ്ങാനാകാതെയാണു കുട്ടി ജീവനൊടുക്കിയതെന്ന പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനെത്തിയത്. ഉയർന്ന ക്ലാസുകളിൽ തോൽക്കുമെന്നു കരുതുന്ന വിദ്യാർത്ഥികളെ ടിസി നൽകി നേരത്തേ പറഞ്ഞുവിടുന്നതായും മാതാപിതാക്കൾ പരാതിപ്പെട്ടു.
വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു. ഇന്നു നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും കമ്മിഷൻ അംഗം ബിന്ദു എം.തോമസ് അറിയിച്ചു.
സ്‌കൂളിലെ അദ്ധ്യാപകരിൽനിന്നു പള്ളിക്കത്തോട് എസ്‌ഐ: മഹേഷ്‌കുമാർ മൊഴിയെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി: ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചൈൽഡ് ലൈൻ പ്രവർത്തകരും സ്‌കൂളിലെത്തി. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സ്‌കൂൾ അദ്ധ്യാപക രക്ഷാകർതൃ സംഘടന ആവശ്യപ്പെട്ടു.
അതേസമയം ആത്മഹത്യ ചെയ്ത ബിന്റോ ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നുവെന്ന പറഞ്ഞ് തടിതപ്പാൻ സ്‌കൂൾ അധികൃതരും ശ്രമം നടത്തിയിരുന്നു. അവസാന പരീക്ഷയുടെ പേപ്പറുകൾ നോക്കിത്തുടങ്ങിയിട്ടു പോലുമില്ലെന്നും പിന്നെങ്ങനെയാണ് കുട്ടിയെ തോൽപ്പിക്കുന്നതെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം.
ഒൻപതാം ക്ലാസിൽ മോശമായി പഠിക്കുന്ന (പത്താംക്ലാസിൽ ജയിക്കാൻ സാധ്യത ഇല്ലാത്ത) വിദ്യാർത്ഥികളുടെ മാതാപിതാക്കളോട് ഇക്കാര്യം അറിയിക്കുകയും ഒൻപതാംക്ലാസിൽ ഒരിക്കൽ കൂടി ഇരുത്തുകയോ അല്ലാത്തപക്ഷം മറ്റേതെങ്കിലും സ്‌കൂളിലേയ്ക്ക് മാറ്റുകയോ ചെയ്യാവുന്നതാണെന്ന് അറിയിക്കാറുണ്ട്. എന്നാൽ, ആത്മഹത്യ ചെയ്ത ബിന്റോയോടോ കുട്ടിയുടെ മാതാപിതാക്കളോടോ ഇതുസംബന്ധിച്ച ഒരു വിഷയവും സംസാരിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു.