- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോർബെവാക്സ് പരീക്ഷണം മൂന്നാംഘട്ടത്തിൽ; രണ്ട് ഡോസിന് 500 രൂപ; വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നിർമ്മാതാക്കൾ
ന്യൂഡൽഹി: ബയോളജിക്കൽ ഇ-യുടെ കോവിഡ് വാക്‌സീനായ കോർബെവാക്‌സീന്റെ രണ്ട് ഡോസിനും ചേർത്ത് വിലവരിക അഞ്ഞൂറ് രൂപയെന്ന് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ വാക്‌സീൻ കോർബെവാക്‌സാവും. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇയാണ് നിർമ്മാതാക്കൾ.
ഏറ്റവും കുറഞ്ഞ നിരക്കിലാകും കോർബെവാക്സ് വിപണിയിലെത്തുകയെന്ന് ബയോളജിക്കൽ ഇ മാനേജിങ് ഡയറക്ടർ മഹിമ ദത്ല വ്യക്തമാക്കിയിരുന്നു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു പ്രതികരണം. എന്നാൽ ഇന്നാൽ ഇതിന്റെ നിരക്ക് എത്രയായിരിക്കുമെന്നതിൽ ഇതുവരെ അന്തിമ തീരുമാനാമായിട്ടില്ല.
നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 300 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുന്നത്. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്സിൻ 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. റഷ്യൻ വാക്സിൻ സ്പുട്നിക് വി വാക്സിന്റെ വിതരണാവകാശമുള്ള ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ഒരു ജാബിന് 995 രൂപയാണ് വില നൽകിയിരിക്കുന്നത്.
കോർബെവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുകയാണ്. അടിയന്തര ഉപയോഗത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ബയോളജിക്കൽ ഇയുടെ 30 കോടി ഡോസ് വാക്‌സീൻ സംഭരിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തോളമായി ബയോളജിക്കൽ ഇ കോർവെവാക്സ് വാക്സിന്റെ നിർമ്മാണത്തിലാണ്. ഓഗസ്റ്റ് മുതൽ പ്രതിമാസം 7,580 ദശലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കുമെന്ന് ഡയറക്ടർ മഹിമ ദത്ല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തിനുള്ളിൽ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുകയാണെങ്കിൽ നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന വാക്സിൻ പ്രതിസന്ധിക്ക് അതൊരു വലിയ ആശ്വാസമായിരിക്കും നൽകുക.




