- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളങ്ങളിൽ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു; തീരുമാനം നടപ്പിലായാൽ ബോർഡിങ് നടപടി ക്രമങ്ങൾക്ക് മൊബൈൽ ഫോൺ മാത്രം മതി
ന്യൂഡൽഹി: വിമാനത്താവളങ്ങൾ കടലാസ് രഹിതമാക്കാൻ ഉറച്ച് തിരിച്ചറിയൽ രേഖകൾക്ക് പകരം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നീക്കം. തീരുമാനം നടപ്പിലായാൽ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ബോർഡിങ് നടപടി ക്രമങ്ങൾക്ക് ഇനി ഒരു മൊബൈൽ ഫോൺ മാത്രം മതിയാവും. ഇതിനു വേണ്ടിയുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പദ്ധതി നടപ്പിലാകുന്നതോടെ ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കാനും ഏത് വിമാനമാണ് ബുക്ക് ചെയ്തതെന്ന് പോലും തിരിച്ചറിയാൻ വരെയും സാധിക്കും. എയർലൈൻസ്,എയർപോർട്ട് ഡാറ്റാബേസ്, തുടങ്ങിയവ ആധാർ,പാസ്പോർട്ട് നമ്പർ എന്നിവയുമായി ബന്ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രമം. ബോർഡിങ് നടപടി ക്രമങ്ങൾ ഡിജിറ്റൽ ആവുന്നതോടെ വിമാനത്താവള ടെർമിനലുകളിൽ ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർഎൻ ചൗധരി പറഞ്ഞു. ഫോണിൽ ലഭിക്കുന്ന ക്യൂആർ കോഡ് ഉപയോഗിച്ചാവും ബയോമെട്രിക് പരിശോധന നിലവിൽ വരുന്നതോടെ നടപടി ക്രമങ്ങൾ
ന്യൂഡൽഹി: വിമാനത്താവളങ്ങൾ കടലാസ് രഹിതമാക്കാൻ ഉറച്ച് തിരിച്ചറിയൽ രേഖകൾക്ക് പകരം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നീക്കം. തീരുമാനം നടപ്പിലായാൽ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ബോർഡിങ് നടപടി ക്രമങ്ങൾക്ക് ഇനി ഒരു മൊബൈൽ ഫോൺ മാത്രം മതിയാവും. ഇതിനു വേണ്ടിയുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
പദ്ധതി നടപ്പിലാകുന്നതോടെ ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കാനും ഏത് വിമാനമാണ് ബുക്ക് ചെയ്തതെന്ന് പോലും തിരിച്ചറിയാൻ വരെയും സാധിക്കും. എയർലൈൻസ്,എയർപോർട്ട് ഡാറ്റാബേസ്, തുടങ്ങിയവ ആധാർ,പാസ്പോർട്ട് നമ്പർ എന്നിവയുമായി ബന്ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ ശ്രമം.
ബോർഡിങ് നടപടി ക്രമങ്ങൾ ഡിജിറ്റൽ ആവുന്നതോടെ വിമാനത്താവള ടെർമിനലുകളിൽ ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആർഎൻ ചൗധരി പറഞ്ഞു. ഫോണിൽ ലഭിക്കുന്ന ക്യൂആർ കോഡ് ഉപയോഗിച്ചാവും ബയോമെട്രിക് പരിശോധന നിലവിൽ വരുന്നതോടെ നടപടി ക്രമങ്ങൾ ഈസിയാക്കുക. ബയോമെട്രിക് സംവിധാനം വഴി എളുപ്പത്തിൽ പരിശോധന പൂർത്തിയാക്കാനും കാലതാമസം ഒഴിവാക്കാനും സാധിക്കും.
ബയോമെട്രിക് പരിശോധന പൂർത്തിയാവാതെ വിമാനത്തിനകത്തേക്ക് സമീപത്തേക്കോ പ്രവേശിക്കുന്നവരെ തിരിച്ചറിയാനുള്ള പ്രത്യേക യൂണിറ്റ് സംവിധാനങ്ങളും എയർപോർട്ട് അഥോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിക്കും.ആദ്യ ഘട്ടത്തിൽ ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിൽ മാത്രമാവും ഈ സംവിധാനം.