ന്യൂഡൽഹി: ഭീകരതയെ ചെറുക്കാൻ സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. ഭീകര പ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡയായെയും ആണ് ഭീകരർ കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതുവഴി ഭീകരപ്രവർത്തനങ്ങളെ ചെറുക്കാൻ സാധിക്കുമെന്നും ഭീകരവാദം അന്താരാഷ്ട്ര സമൂഹത്തിന് പുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തിരിച്ചറിയണംഏതെങ്കിലും രാജ്യം ഭീകരതയെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കണമെന്നും റാവത്ത് കൂട്ടിച്ചേർത്തു.