- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ട് മനുഷ്യകവചമാക്കിയ സൈന്യത്തെ ന്യായീകരിച്ച് കരസേനാ മേധാവി; കാഷ്മീരിലെ വൃത്തികെട്ട കലാപങ്ങൾ നേരിടാൻ പുതിയ രീതികൾ പരീക്ഷിക്കേണ്ടിവരും; പ്രതിഷേധക്കാർ കല്ലിനു പകരം ആയുധമെടുത്തിരുന്നെങ്കിൽ സന്തോഷമായേനേ എന്നും ബിപിൻ റാവത്ത്
ന്യൂഡൽഹി: സൈനിക ജീപ്പിനു മുന്നിൽ യുവാവിനെ കെട്ടിയിട്ട സംഭവം ന്യായീകരിച്ച് വീണ്ടും കരസേനാ മേധാവി ബിപിൻ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങൾക്ക് എതിരെ പോരാടാൻ പുതിയ രീതികൾ പരീക്ഷിക്കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. ജനം കല്ലും പെട്രോൾ ബോംബും വലിച്ചെറിയുമ്പോൾ സൈനികരോടു 'കാത്തിരിക്കൂ, മരിക്കൂ' എന്നെനിക്കു പറയാനാവില്ല. ജമ്മു കശ്മീരിലെ സുരക്ഷ സങ്കീർണമായ പ്രശ്‌നമാണ്. പ്രതിഷേധക്കാർ കല്ലെറിയുന്നതിനു പകരം ആയുധമെടുത്ത് ആക്രമിച്ചിരുന്നെങ്കിൽ സേനാമേധാവിയെന്ന നിലയിൽ സന്തോഷമായെനെയെന്നും ബിപിൻ റാവത്ത് പറഞ്ഞു. സൗഹൃദത്തോടെയാണ് സേന ജനങ്ങളോടു പെരുമാറുന്നത്. സൈന്യം ക്രമസമാധാനപാലനം നടത്തുമ്പോൾ ജനം ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടു സംസാരിക്കുമ്പോഴാണ് യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ അദ്ദേഹം ന്യായീകരിച്ചത്. ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാൻ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബൽഗാം ജില്ലയിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്ന
ന്യൂഡൽഹി: സൈനിക ജീപ്പിനു മുന്നിൽ യുവാവിനെ കെട്ടിയിട്ട സംഭവം ന്യായീകരിച്ച് വീണ്ടും കരസേനാ മേധാവി ബിപിൻ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങൾക്ക് എതിരെ പോരാടാൻ പുതിയ രീതികൾ പരീക്ഷിക്കേണ്ടിവരുമെന്നു അദ്ദേഹം പറഞ്ഞു. ജനം കല്ലും പെട്രോൾ ബോംബും വലിച്ചെറിയുമ്പോൾ സൈനികരോടു 'കാത്തിരിക്കൂ, മരിക്കൂ' എന്നെനിക്കു പറയാനാവില്ല.
ജമ്മു കശ്മീരിലെ സുരക്ഷ സങ്കീർണമായ പ്രശ്‌നമാണ്. പ്രതിഷേധക്കാർ കല്ലെറിയുന്നതിനു പകരം ആയുധമെടുത്ത് ആക്രമിച്ചിരുന്നെങ്കിൽ സേനാമേധാവിയെന്ന നിലയിൽ സന്തോഷമായെനെയെന്നും ബിപിൻ റാവത്ത് പറഞ്ഞു. സൗഹൃദത്തോടെയാണ് സേന ജനങ്ങളോടു പെരുമാറുന്നത്. സൈന്യം ക്രമസമാധാനപാലനം നടത്തുമ്പോൾ ജനം ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടു സംസാരിക്കുമ്പോഴാണ് യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ അദ്ദേഹം ന്യായീകരിച്ചത്.
ഏപ്രിൽ ഒമ്പതിന് ശ്രീനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ഖാൻ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. ബൽഗാം ജില്ലയിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നിൽ കെട്ടിയിട്ടത്.
സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫാറൂഖിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത്. എന്നാൽ, താൻ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോൾ സൈനികർ പിടികൂടുകയായിരുന്നെന്നും ഫാറൂഖ് പറയുന്നു. അഞ്ചു മണിക്കൂറോളം തന്നെ ജീപ്പിൽ കെട്ടിയിട്ടതായും ഇയാൾ പറഞ്ഞു.