- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻഡിഎയ്ക്ക് അവസാന ലാപ്പിൽ ആവേശം പകരാൻ എത്തുന്നുതീപ്പൊരി നേതാവ്; ബിപ്ലബ് ദേബ് വ്യാഴാഴ്ച ചെങ്ങന്നൂരിൽ
ചെങ്ങന്നൂർ: ത്രിപുരയിലെ മാർക്സിസ്റ്റ് ഭരണത്തെ ജനകീയപോരാട്ടത്തിലൂടെ തൂത്തെറിഞ്ഞ ബിപ്ലബ് ദേബ് കുമാർ നാളെ ചെങ്ങന്നൂരിൽ. തെരഞ്ഞെടുപ്പ് പോരിൽ മുന്നേറ്റത്തിന്റെ അവസാനലാപ്പിലേക്ക് കടക്കുന്ന എൻഡിഎ പ്രവർത്തനത്തിന് ആവേശം പകർന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ വരവ്. ബിപ്ലവിന്റെ വരവ് പി.എസ്. ശ്രീധരൻപിള്ളയുടെ വിജയക്കുതിപ്പിന്റെ ഊർജ്ജമാക്കിമാറ്റാനാണ് എൻഡിഎ പ്രവർത്തകരുടെ തയ്യാറെടുപ്പ്. രാവിലെ 8ന് എറണാകുളത്ത് വരാപ്പുഴയിൽ പൊലീസ് മർദനത്തിൽ മരണപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിക്കുന്ന ത്രിപുര മുഖ്യമന്ത്രി അവിടെ നിന്ന് റോഡ് മാർഗം ചെങ്ങന്നൂരിലെത്തും. 11ന് ഹോട്ടൽ എംപയറിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 3ന് മാന്നാർ സ്റ്റോർ ജങ്ഷനിൽ ചേരുന്ന മഹാസമ്മേളനത്തെ ബിപ്ലബ് ദേബ് അഭിസംബോധന ചെയ്യും. തുടർന്ന് വൈകിട്ട് 4ന് ചെങ്ങന്നൂർ നഗരത്തിൽ സ്ഥാനാർത്ഥി ശ്രീധരൻപിള്ളയ്ക്കൊപ്പം റോഡ് ഷോ നയിക്കും. തേരകം മൈതാനത്ത് നിന്ന് ആരംഭിച്ച് കല്ലിശ്ശേരിയിൽ അവസാനിക്കുന്ന റോഡ്ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും. വൈകിട്ട് 6ന് ചെ
ചെങ്ങന്നൂർ: ത്രിപുരയിലെ മാർക്സിസ്റ്റ് ഭരണത്തെ ജനകീയപോരാട്ടത്തിലൂടെ തൂത്തെറിഞ്ഞ ബിപ്ലബ് ദേബ് കുമാർ നാളെ ചെങ്ങന്നൂരിൽ. തെരഞ്ഞെടുപ്പ് പോരിൽ മുന്നേറ്റത്തിന്റെ അവസാനലാപ്പിലേക്ക് കടക്കുന്ന എൻഡിഎ പ്രവർത്തനത്തിന് ആവേശം പകർന്നാണ് ത്രിപുര മുഖ്യമന്ത്രിയുടെ വരവ്. ബിപ്ലവിന്റെ വരവ് പി.എസ്. ശ്രീധരൻപിള്ളയുടെ വിജയക്കുതിപ്പിന്റെ ഊർജ്ജമാക്കിമാറ്റാനാണ് എൻഡിഎ പ്രവർത്തകരുടെ തയ്യാറെടുപ്പ്.
രാവിലെ 8ന് എറണാകുളത്ത് വരാപ്പുഴയിൽ പൊലീസ് മർദനത്തിൽ മരണപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിക്കുന്ന ത്രിപുര മുഖ്യമന്ത്രി അവിടെ നിന്ന് റോഡ് മാർഗം ചെങ്ങന്നൂരിലെത്തും. 11ന് ഹോട്ടൽ എംപയറിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കും.
വൈകിട്ട് 3ന് മാന്നാർ സ്റ്റോർ ജങ്ഷനിൽ ചേരുന്ന മഹാസമ്മേളനത്തെ ബിപ്ലബ് ദേബ് അഭിസംബോധന ചെയ്യും. തുടർന്ന് വൈകിട്ട് 4ന് ചെങ്ങന്നൂർ നഗരത്തിൽ സ്ഥാനാർത്ഥി ശ്രീധരൻപിള്ളയ്ക്കൊപ്പം റോഡ് ഷോ നയിക്കും. തേരകം മൈതാനത്ത് നിന്ന് ആരംഭിച്ച് കല്ലിശ്ശേരിയിൽ അവസാനിക്കുന്ന റോഡ്ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും.
വൈകിട്ട് 6ന് ചെറിയനാട് കടുവിനാൽപ്പടി ജങ്ഷനിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിപ്ലബ് ദേബ് സംസാരിക്കും.