- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിൾ സർച്ചിലൂടെ അപൂർവ്വതത തിരിച്ചറിഞ്ഞത് കോവിഡ് സന്നദ്ധ പ്രവർത്തകരായ യുവാക്കൾ; മമ്പറത്ത് അപുർവ്വ ഇനംബൂബി ദേശാടന പക്ഷിയെ കണ്ടെത്തി

തലശേരി: മമ്പറത്ത് യുറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന അപുർവ്വ ഇനം ദേശാടന പക്ഷിയെ കണ്ടെത്തി. സന്നദ്ധ പ്രവർത്തനത്തിനിടയിൽ ഒരു കൂട്ടം യുവാക്കൾ യൂറോപ്യൻ രാജ്യങ്ങളിൽ കണ്ട് വരുന്ന ബൂബി എന്ന ദേശാടന പക്ഷിയെയാണ് കണ്ടെത്തിയത്.
ഗൂഗിൾ സെർച്ച് നടത്തി ഇവയെ തിരിച്ചറിഞ്ഞ കോവിഡ് സന്നദ്ധ പ്രവർത്തകരായ യുവാക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കൈകളിലെത്തിക്കുകയായിരുന്നു. മമ്പറം മേഖലയിൽ കൊ വിഡ് സന്നദ്ധ സേവന പ്രവർത്തനം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ റസ്‌നാസ്, അതുൽ ഇല്യാസ് എന്നിവരാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വ ഇനം ദേശാടന പക്ഷിയായ ബൂബിയെ കണ്ടെത്തിയത്.
മമ്പറത്തിനടുത്തു തൈയ്യുള്ള തിൽ താഴെ എന്ന സ്ഥലത്താണ് അപുർവ്വ ഇനത്തിൽപ്പെട്ട പക്ഷിയെ കണ്ടെത്തിയത് . കണ്ണൂർ ജില്ലയിൽ ആദ്യ മായാണ് ബൂബി എന്ന ദേശാടനപക്ഷിയെ കാണുന്നതും പിടികൂടുന്നതുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തളിപറമ്പ് ഫോറസ്റ്റ് റേഞ്ച് വൈൽഡ് ലൈഫ് ഓഫീസർ ആയ ശ്രീ ജിത്ത് ഹാർവെസ്റ്റ് എന്നിവരെത്തിയാണ് പക്ഷിയെ സംരക്ഷിച്ച് അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് വിടാനായി കൊണ്ടുപോയത്.
തുടർന്ന് പക്ഷിയെ തളിപറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ട് പോയി .കണ്ണുർ നഗരത്തിനടുത്തെ മുണ്ടേരി പക്ഷിസങ്കേതത്തിലും ആറളം ഫാമിലും ഇത്തരം ദേശാടന പക്ഷികളെ സീസൺ കാലങ്ങളിൽ കണ്ടെത്താറുണ്ടെന്നും വനം,വന്യജിവി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു


