- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതേ പറ്റിയൊന്നും ഇപ്പോൾ പറയാൻ പറ്റത്തില്ല; തൊണ്ണൂറ്റി രണ്ടാം പിറന്നാൾ ദിനത്തിൽ നിയമസഭയിലേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് വിഎസിന്റെ മറുപടി ഇങ്ങനെ; തളരാത്ത പോരാട്ട വീര്യത്തോടെ സമരനായകന്റെ ജന്മദിന ആഘോഷം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റി രണ്ടാം പിറന്നാൾ. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ രാഷ്ട്രീയ പ്രചരണ വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്രയിലാണ് ഈ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ആർഭാടമൊന്നുമില്ലാതെ ലളിതമായ രീതിയിൽ പിറന്നാൾ ആഘോഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഉള്ളതിനാൽ പാ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റി രണ്ടാം പിറന്നാൾ. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ രാഷ്ട്രീയ പ്രചരണ വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്രയിലാണ് ഈ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. ആർഭാടമൊന്നുമില്ലാതെ ലളിതമായ രീതിയിൽ പിറന്നാൾ ആഘോഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ ഉള്ളതിനാൽ പാർട്ടി പ്രവർത്തനത്തിന് തന്നെയാണ് ഈ മുതിർന്ന നേതാവിന് ഇന്നും മുൻഗണന. പിറന്നാൾ ദിവസവും സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് അദ്ദേഹം നടത്തിയത്. തൊട്ടതിനെല്ലാം അഴിമതി കാണിക്കുന്ന ഒരാളുടെ സ്ഥിതി എന്താകുമെന്ന് ഊഹിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ജയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്ചുതാനന്ദൻ.ഇന്ന് 92ാം പിറന്നാൾ ആഘോഷിക്കുന്ന വി എസ്. അച്ചുതാനന്ദൻ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ മാദ്ധ്യമങ്ങളെ കാണുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായം ഇത്രയും ആയി, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമോ എന്നാരാഞ്ഞപ്പോളാണ് അതേ പറ്റിയൊന്നും ഇപ്പോൾ പറയാനികില്ലെന്നും ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ജയം മാത്രമാണെന്ന് വ്യക്തമാക്കിയത്. പ്രചാരണങ്ങളിലെല്ലാം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കൂട്ടരുടെയും അഴിമതികൾ വ്യക്തമാക്കുവാൻ വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും, ജനങ്ങൾ അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ചോദ്യങ്ങൾക്ക് തുനിഞ്ഞ മാദ്ധ്യമപ്രവർത്തകരോട് ഇത് പത്രസമ്മേളനമായിട്ടൊന്നും കാണണ്ടാ, എല്ലാവരും പിറന്നാളിന്റെ പായസം കുടിച്ചോണ്ട് പൊയ്‌ക്കൊള്ളുവാനും ചിരിയോടെ വി എസ്. അച്ചുതാനന്ദൻ പറഞ്ഞു. പിറന്നാൾ ദിവസം അധികം രാഷ്ട്രീയം പറയാൻ ഇല്ലെന്നു വ്യക്തമാക്കിയ വി എസ് മാദ്ധ്യമപ്രവർത്തകർക്ക് പിറന്നാൾ മധുരവും നൽകി. തിരുവനന്തപുരത്തായിരുന്ന വി എസ് ലളിതമായാണ് ആഘോഷം നടത്തിയത്. ഭാര്യയും മകൻ അരുൺ കുമാറും ചെറുമക്കളും വിഎസിനൊപ്പമുണ്ടായിരുന്നു. മുൻ സ്പീക്കർ എം വിജയകുമാർ അടക്കമുള്ള സിപിഐ(എം) നേതാക്കൾ ആശംസയുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലെത്തി. മുൻ പ്രതിരോധമന്ത്രി എകെ ആന്റണി അടക്കമുള്ളവർ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു.
തൊണ്ണൂറ്റി രണ്ട് പൂർത്തിയാക്കി തൊണ്ണൂറ്റി മൂന്നിലേക്ക് കടക്കുമ്പോഴും വി എസ് തന്നെയാണ് ഈ പ്രായത്തിലും സിപിഎമ്മിന്റെ 'സ്റ്റാർ ക്യാംപെയ്‌നർ'. വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകിയും വിഎസാണ്. കഴിഞ്ഞ കുറെ വർഷത്തെ പിറന്നാളുകളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ പാർട്ടിയും വി.എസും ഒരേ ലൈനിൽ പോകുന്ന സമയത്താണ് പിറന്നാൾ എന്ന പ്രത്യേകതയുണ്ട്. അതുകൊണ്ട് കൂടിയായിരുന്നു പിറന്നാൾ ദിനത്തിലെ കരുതലോടെയുള്ള പ്രസ്താവനകൾ. സിപിഐ(എം) ജനറൽ സെക്രട്ടറിയായി സീതാറം യെച്ചൂരി എത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ പ്രവർത്തകരെ ആവേശത്തിലാക്കി മുന്നേറുകയാണ് ചെറുപ്പാക്കരുടെ ചുറുചുറുക്കിൽ വി എസ് അച്യുതാനന്ദൻ.
1923 ഒക്ടോബർ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് വി എസ് അച്യുതാനന്ദന്റെ ജനനം. 1980 മുതൽ 1992 വരെയുള്ള കാലഘട്ടത്തിൽ സിപിഐഎം പ്രസ്ഥാനത്തിന്റെ കേരളത്തിലെ അമരക്കാരനായിരുന്നു. ആറുതവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1970, 1991, 2001, 2006, 2011 വർഷങ്ങളിലാണ് വി എസ് നിയമസഭാംഗമായത്. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും പ്രതിപക്ഷ നേതാവായിരുന്നു. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രവയലാർ സമരങ്ങളിൽ പങ്കെടുത്ത പ്രധാനികളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ.
ഈ പോരാട്ട വീര്യം ഇപ്പോഴും നിറച്ചാണ് സമരനായകന്റെ മുന്നോട്ട് പോക്ക്. മൂന്നാറിൽ കഴിഞ്ഞ മാസം കണ്ട സമര സഖാവ് തന്നെയാണ് ഇതിന് ഏറ്റവും വലിയ തെളിവും.